കണ്ണുകളുടെ (Eyes) ഭംഗി എല്ലാവരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. നിങ്ങളുടെ കണ്ണുകള്‍ ആരോഗ്യമുള്ളതാണെങ്കില്‍, നിങ്ങളുടെ മുഖത്തെ കൂടുതല്‍ സുന്ദരമുള്ളതാക്കാന് സഹായിക്കും എന്നതണ് സത്യം.
ചില ആളുകള്‍ക്ക് കണ്ണുകള്‍ക്ക് ചുറ്റും വീര്‍ക്കുന്നത് മുഖത്തിന്റെ രൂപത്തെ തന്നെ ബാധിക്കുന്ന ഒരു കാര്യമാണ്. വിവിധ ഘടകങ്ങള്‍ വീര്‍ത്ത കണ്ണുകള്‍ക്ക് കാരണമാകും. വേണ്ടത്ര ഉറക്കം ലഭിക്കാത്തത്, ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, അലര്‍ജി, അമിതമായ ഉപ്പിന്റെ ഉപഭോഗം, തെറ്റായ ഭക്ഷണക്രമം എന്നിവ ഇതിന്റെ പ്രധാന കാരണങ്ങളാണ്.
നിങ്ങള്ളുടെ കണ്ണകള്‍ക്ക് ചുറ്റുമുള്ള ഭാഗങ്ങളില്‍ വീക്കം ഉണ്ടെങ്കില്‍, അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല! വീര്‍ത്ത കണ്ണുകളുടെ പ്രശ്നം പരിഹരിക്കാന്‍ ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി അവ എന്തെല്ലാമെന്ന് പരിശോധിക്കാം.
1)തൈര്, പച്ചക്കറികള്‍ തുടങ്ങിയവയില്‍ ആവശ്യത്തിന് പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് ഇത്തരം ഭക്ഷണ ക്രമം പിന്തുടരുക.
2)ടീ ബാഗുകള്‍, ഐസ് നിറച്ച തുണി, വെള്ളരിക്ക അല്ലെങ്കില്‍ ഉരുളക്കിഴങ്ങിന്റെ കഷ്ണങ്ങള്‍ എന്നിവ ഇടക്ക് കണ്ണിന് മുകളില്‍ വെയ്ക്കുന്നത് നല്ലതാണ്.
3)കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗത്തെ വീക്കം കുറയ്ക്കാന്‍ അണ്ടര്‍ ഐ ക്രീം ഉപയോഗിക്കുന്നത് നല്ലതാണ്.
read also- Health Tips | നിങ്ങൾ ഉടൻ വിവാഹം കഴിക്കുന്നുണ്ടോ? എങ്കിൽ ഈ അഞ്ച് തരം ഭക്ഷണം കഴിച്ചു തുടങ്ങൂ
4)ഉറക്കം കണ്ണുകളുടെ ആരോഗ്യത്തില്‍ വളരെ പ്രധാനമാണ്. എല്ലാ ദിവസവും ചുരുങ്ങിയത് ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുക
5)ചര്‍മ്മത്തിന്റെ ആരോഗ്യവും ജലാംശവും നിലനിര്‍ത്താന്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നല്ലതാണ്.
Diabetes Superfoods | പ്രമേഹമുള്ള സ്ത്രീകള്‍ ദിവസവും കഴിക്കേണ്ട സൂപ്പര്‍ഫുഡുകള്‍
6)നിങ്ങള്‍ മദ്യം കഴിക്കുന്നവരാണെങ്കില്‍ മദ്യപാനം ഒഴിവാക്കുക. അമിതമായി മദ്യം കഴിക്കുന്നത് നിര്‍ജ്ജലീകരണത്തിനും ചര്‍മ്മത്തിന്റെ മങ്ങലിനും കാരണമാകും.
7)തലയിണയില്‍ മുഖം അമര്‍ത്തി ഉറങ്ങുന്ന ശീലം ഒഴിവാക്കുക.
(ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന കാര്യങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്.)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.