• HOME
  • »
  • NEWS
  • »
  • life
  • »
  • Exercise | വർക്ക് ഔട്ട് മൂലം കാൽമുട്ടിൽ വേദന ഉണ്ടാകാറുണ്ടോ? വേദനയിൽ നിന്ന് മുക്തി നേടാൻ ഈ വ്യായാമങ്ങൾ പരീക്ഷിക്കുക

Exercise | വർക്ക് ഔട്ട് മൂലം കാൽമുട്ടിൽ വേദന ഉണ്ടാകാറുണ്ടോ? വേദനയിൽ നിന്ന് മുക്തി നേടാൻ ഈ വ്യായാമങ്ങൾ പരീക്ഷിക്കുക

കാൽമുട്ടുകൾ ആരോഗ്യത്തോടെ നിലനിർത്തിക്കൊണ്ട് ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മറ്റു ചില വഴികൾ കൂടി തേടാം.

  • Share this:
    പ്രായം (Age) വർധിക്കുന്നതിന് അനുസരിച്ച് നിരവധി രോഗങ്ങൾ (Diseases) തല പൊക്കിയേക്കാം. വ്യായാമം (Exercise) ചെയ്ത് ശരീരം ദൃഢതയോടെ കാത്തു സൂക്ഷിക്കാൻ എല്ലാവരും ആഗ്രഹിക്കും. എന്നാൽ പ്രായമാകുമ്പോൾ കടന്നു വരുന്ന പല അസുഖങ്ങളും തീവ്രമായ വ്യായാമമുറകൾ ചെയ്യുന്നതിന് തടസ്സമാകാറുണ്ട്. ഉദാഹരണത്തിന് കാലിലെ പേശികളെ ശക്തിപ്പെടുത്താനും മസിലുകൾ ദൃഢപ്പെടുത്താനുമുള്ള മികച്ച വ്യായാമമാണ് സ്ക്വാറ്റുകൾ (Squats). എന്നാൽ പ്രായമായവർക്ക് സ്ക്വാറ്റുകൾ ചെയ്യുന്നത് ചിലപ്പോൾ കാൽമുട്ട് (Knee Pain) വേദനയ്ക്ക് കാരണമാകും. ഇങ്ങനെ വരുമ്പോൾ എന്നെന്നേക്കുമായി സ്ക്വാറ്റുകൾ ചെയ്യുന്നത് നിർത്താൻ അവർ നിർബന്ധിതരാകും. എന്നാൽ സ്ക്വാറ്റുകൾ പോലുള്ള മികച്ച വ്യായാമം ഒഴിവാക്കുന്നത് ശരീരത്തിന് ഗുണകരവുമല്ല. ഈ സാഹചര്യം മൂലം ധർമസങ്കടത്തിലായാൽ എന്ത് ചെയ്യും? കാൽമുട്ടുകൾ ആരോഗ്യത്തോടെ നിലനിർത്തിക്കൊണ്ട് ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മറ്റു ചില വഴികൾ കൂടി തേടാം. കാൽമുട്ടുകൾക്ക് അമിത സമ്മർദ്ദം നൽകാതെയുള്ള വ്യായാമങ്ങൾ പരിചയപ്പെടാം.

    സോക്കർ കിക്ക്

    ഈ വ്യായാമം നിങ്ങളുടെ പേശികളെ ബലപ്പെടുത്തുന്നു. ഒപ്പം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല എല്ലുകളുടെ ബലം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശക്തിയും മെയ്‌വഴക്കവും ഒരുപോലെ നൽകാൻ ഈ വ്യായാമത്തിനു സാധിക്കുന്നു.

    പിരമിഡ് പോസ്

    കാലുകൾ, നട്ടെല്ല്, സന്ധികൾ എന്നിവയെ ശക്തിപ്പെടുത്താൻ ഈ വ്യായാമം നിങ്ങളെ സഹായിക്കും. ദഹന പ്രക്രിയയെ സുഖപ്പെടുത്താനും ഈ വ്യായാമത്തിലൂടെ സാധിക്കുന്നു. എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തുന്നതിനോടൊപ്പം പിന്‍തുടയിലെ ഞരമ്പ്‌ വലിയുന്നത് തടയുകയും ചെയ്യുന്നു.

    ലാറ്ററൽ ലെഗ് ലിഫ്റ്റുകൾ

    പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച വ്യായാമ മുറയാണ് ഇത്. അത്ഭുതകരമായ ഫലം ഈ വ്യായാമം ചെയ്യുന്നതിലൂടെ ലഭിക്കുന്നു. ഇത് മികച്ച ശാരീരിക സ്ഥിരത കൈവരിക്കാനും പേശികളുടെ സഹിഷ്ണുത മെച്ചപ്പെടുത്താനും സഹായിക്കുന്നു. സാധാരണ ഗതിയിൽ വ്യായാമം ചെയ്യാത്തവർക്കും ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവർക്കും അനുയോജ്യമായ മികച്ച വ്യായാമമാണ് ലാറ്ററൽ ലെഗ് ലിഫ്റ്റുകൾ.

    ബ്രിഡ്ജ് പോസ്

    ഫിറ്റ്‌നസ് പ്രേമികൾക്കിടയിൽ വളരെ പ്രചാരമുള്ള വ്യായാമമാണ് ബ്രിഡ്ജ് പോസ്. ഈ വ്യായാമം ശരീരത്തിന്റെ വഴക്കം വർദ്ധിപ്പിക്കുന്നു. ഒപ്പം കാൽമുട്ട് വേദനയും നടുവേദനയും കുറയ്ക്കുന്നു, ശരീരത്തിന്റെ ആകൃതി മെച്ചപ്പെടുത്തുന്നു. കൂടാതെ ശരീരത്തിന്റെ ബാലൻസും മെച്ചപ്പെടുത്തുന്നു. പ്രായമാകുമ്പോൾ ഉണ്ടാകുന്ന നടുവേദന ഇല്ലാതാക്കാൻ ഈ വ്യായാമത്തിന് സാധിക്കുന്നു.

    ഡംബെൽ സ്റ്റെപ്പ്-അപ്പ്

    ഈ വ്യായാമം അരയ്ക്ക് താഴോട്ടുള്ള ശരീര ഭാഗങ്ങൾക്ക് അനുയോജ്യമായ മികച്ച ഒരു വ്യായാമമാണ്. കാരണം ഇത് തുടയിലെ ഞരമ്പുകൾക്ക് ആശ്വാസം നൽകുന്നു. ഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് തടയുന്നു. ഒപ്പം കാലിലെ വേദനകളും ഇല്ലാതാക്കുന്നു. ശരീരത്തിന്റെ ഭാരം താങ്ങുന്ന കാലുകളെ സംരക്ഷിക്കാനുള്ള മികച്ച വ്യായാമമുറയാണ് ഇത്.
    Published by:Jayesh Krishnan
    First published: