നടുവേദന നിസ്സാരക്കാരനല്ല; ഉടൻ ചികിത്സ ആവശ്യം; വിശ്രമം അനിവാര്യം

ശരീര ചലനത്തെ തടസപ്പെടുത്തുന്ന ഒരു രോഗമായതിനാല്‍ നടുവേദനക്ക് മറ്റൊരു മാനം കൈവരുന്നുണ്ട്. അത് ഒരു വ്യക്തിയുടെ മുന്നോട്ടുളള ജീവിതത്തെ ബാധിക്കാം. നാല്‍പത് ശതമാനത്തോളം പേർ തൊഴില്‍പരമായ നടുവേദന അനുഭവിക്കുന്നവരാണെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.

News18 Malayalam | news18-malayalam
Updated: October 20, 2020, 2:04 PM IST
നടുവേദന നിസ്സാരക്കാരനല്ല; ഉടൻ ചികിത്സ ആവശ്യം; വിശ്രമം അനിവാര്യം
News18 Malayalam
  • Share this:
ഡോ.അരുൺ ഉമ്മൻ

ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന അനുഭവപ്പെടാത്തവർ ആരും തന്നെ കാണില്ല. പ്രായഭേദമന്യേ നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. മാറിയ ജീവിത ശൈലികളും ഭക്ഷണ രീതികളുമാണ് പ്രധാനമായും ചെറിയ പ്രായത്തിൽ തന്നെ നടുവേദനയുണ്ടാവന്‍ കാരണം. പുതിയ തൊഴില്‍ രീതി, വാഹനങ്ങളുടെ അമിത ഉപയോഗം എന്നിവയും നടുവേദനക്ക് കാരണമാകുന്നുണ്ട്. സാധാരണ 30 വയസ്സിനു മുകളിലുള്ളവരാണ് ഇതുമൂലം കഷ്ടപ്പെടുന്നവരിൽ കൂടുതലും. മണിക്കൂറോളം നടുനിവർത്തിയിരുന്നു ജോലി ചെയ്യുന്നവർക്കാണ് നടുവേദന അധികവും ഉണ്ടാകുന്നത്. കുട്ടിക്കാലത്തെ വീഴ്ചയുടെ ഭാഗമായും വയസുകാലത്തെ എല്ല് തേയ്മാനവുമെല്ലാം പിന്നീട് പ്രതിഫലിക്കാം.

Also Read- ദിവസവും രാവിലെ എഴുന്നേറ്റ് ചൂടു നാരങ്ങാവെള്ളം കുടിച്ചു തുടങ്ങാം; ഗുണങ്ങൾ നിരവധി

ശരീര ചലനത്തെ തടസപ്പെടുത്തുന്ന ഒരു രോഗമായതിനാല്‍ നടുവേദനക്ക് മറ്റൊരു മാനം കൈവരുന്നുണ്ട്. അത് ഒരു വ്യക്തിയുടെ മുന്നോട്ടുളള ജീവിതത്തെ ബാധിക്കാം. നാല്‍പത് ശതമാനത്തോളം പേർ തൊഴില്‍പരമായ നടുവേദന അനുഭവിക്കുന്നവരാണെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.

നടുവേദന ഒരു രോഗ ലക്ഷണമാണ്. നടുവേദനയുടെ കാരണങ്ങളെ രണ്ടായി തിരിക്കാം. നട്ടെല്ലുമായി ബന്ധപ്പെട്ടവ, നട്ടെല്ലുമായി ബന്ധം ഇല്ലാത്തവ. നട്ടെല്ലുമായി ബന്ധം ഇല്ലാതെയുണ്ടാകുന്ന നടുവേദനകള്‍ വയറുമായി ബന്ധപ്പെട്ടവയാണ്. കിഡ്ണീ സ്റ്റോണുകള്‍, വയറ്റിലുണ്ടാകുന്ന മുഴകള്‍, മൂത്രാശയ രോഗങ്ങള്‍, പഴുപ്പ്, എന്നിവ നടുവേദന ഉണ്ടാക്കുന്നു.

Also Read- കോവിഡ് 19 പ്രതിരോധത്തിൽ സോപ്പുകൾ ഹാൻഡ് സാനിറ്റൈസറുകളെക്കാൾ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

സാധാരണയായി ഉണ്ടാകാറുള്ള നടുവേദന പേശിവലിവുമായി ബന്ധപ്പെട്ടുള്ളവയാണ്. ഡിസ്ക് സ്ഥാനം തെറ്റല്‍
വിട്ടുമാറാത്ത നടുവേദനയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണിത്. നട്ടെല്ല് ഒറ്റ അസ്ഥിയല്ല അത് അനേകം കശേരുക്കളുടെ ഒന്നിന് മുകളില്‍ ഒന്ന് എന്നപോലെ ആടുക്കി വച്ചിരിക്കുന്ന ഒരു അസ്ഥി സഞ്ചയമാണ്.  ഈ കശേരുക്കള്‍ക്കിടയ്ക്ക് ഉള്ള ഡിസ്കിനുണ്ടാകുന്ന സ്ഥാന ചലനമാണ് കാരണം. നമുക്ക്‌ ആവശ്യാനുസരണം കുനിയാനും നിവരാനും തിരിയാനും ചലിക്കാനും സാധിക്കുന്നത്‌ ഡിസ്‌കിന്റെ പ്രവര്‍ത്തന ക്ഷമതകൊണ്ടാണ്‌. ഡിസ്‌കിനു തകരാറു പറ്റുമ്പോള്‍ നട്ടെല്ലിന്റെ വഴക്കം കുറയുകയും ഇരിക്കാനും നില്‍ക്കാനും നടക്കാനും കഴിയാതെ ബുദ്ധിമുട്ടുകയും ചെയ്യും.ഡിസ്ക് സ്ഥാനം തെറ്റുമ്പോള്‍ തള്ളി നില്‍ക്കുന്ന ഭാഗം ഡിസ്‌കിനോടു ചേര്‍ന്നു നില്‍ക്കുന്ന ഞരമ്പില്‍ അമരുകയും കാലിലേക്കും കൈയിലേക്കും വേദന പടരുകയും ചെയ്യുന്നു. വാര്‍ധക്യ സഹജമായ തേയ്‌മാനങ്ങള്‍ ഡിസ്‌കുള്‍പ്പെടെ നട്ടെല്ലിന്റെ സന്ധികളെ ബാധിക്കുമ്പോള്‍ ഏതൊരു സന്ധിയെപോലെ തന്നെ നട്ടെല്ലിനും വേദനയുണ്ടാക്കും.ശരീരത്തിന്റെ അരയ്ക്കുമുകളിലുള്ള ഭാരം മുഴുവൻ താങ്ങുന്ന അരക്കെട്ടിനെ നാം ശരിക്കും പരിപാലിക്കാതിരുന്നാൽ നടുവേദന ഉറപ്പ്. ഉടലും കാലുകളും ചേരുന്ന ഇടുപ്പെല്ല് എന്ന അസ്ഥി സന്ധി ശരീരത്തിലെ പ്രധാന ചലന സന്ധിയാണ്. അതിനു കൃത്യമായ വ്യായാമം വേണം. അവിടെയുള്ള മാംസപേശികൾക്കു ആയാസം കൊടുക്കേണ്ടതും അത്യാവശ്യം. അതേസമയം ഇതൊന്നും അധികമാവരുത്. ഒരു വ്യായാമവും അധികമാവരുത്. ജിമ്മിൽപോയി അമിതഭാരം പൊക്കുന്നവരൊക്കെ പിന്നീട് ദുഃഖിക്കേണ്ടിവരും. ഇതൊക്കെ അധികമായാലും നടുവേദന വരാം.

Also Read- Migraine| മൈഗ്രെയ്ൻ എന്ന ശത്രുവിനെ എങ്ങനെ നേരിടാം

നട്ടെല്ലിന്റെ ചതവോ ഒടിവോ തേയ്മാനമോ, നട്ടെല്ല് അവസാനിക്കുന്ന ഭാഗത്തെ ഘടന, തുടയുടെ എല്ലും ഇടുപ്പിന്റെ എല്ലും ചേരുന്ന ഭാഗത്തെ പ്രശ്നങ്ങൾ, മാംസപേശികളുടെ തകരാറുകളും ബലക്ഷയവും, നട്ടെല്ലിൽനിന്നു കാലിലേക്കു പോകുന്ന ഞരമ്പുകളുടെ തകരാറുകൾ, ഹൃദയത്തിൽനിന്ന് അരക്കെട്ടിന്റെ താഴേക്കു പോകുന്ന സിരകളുടെ പോരായ്മകൾ എന്നിങ്ങനെ അതു നീളുന്നു. നടുവേദന വന്നാൽ വിശ്രമമാണ് ആദ്യം വേണ്ടത്.

നടുവുവേദനയുടെ കാരണങ്ങൾ

1. ഡിസ്ക്ക് സംബന്ധമായ അസുഖങ്ങൾ

2. അസ്ഥിക്കുണ്ടാകുന്ന തേയ്മാനം

3. ഞരമ്പുഞെരുക്കം അഥവാ റാഡിക്കുലോപ്പതി

4. നട്ടെല്ലിനേൽക്കുന്ന ക്ഷതം

5. നീർക്കെട്ടും അണുബാധയും

വിദഗ്ധ ചികിത്സ തേടേണ്ട സന്ദർഭങ്ങൾ

1. ദീർഘകാലമായുള്ള നടുവേദന

2. രാത്രിയിലുണ്ടാകുന്ന വേദന

3. കാലുകളിലേക്കു പടരുന്ന വേദന

4.മരുന്നുകളോട് പ്രതികരിക്കാത്ത നടുവേദന

5. ശരീരഭാരം നഷ്ടപ്പെടൽ

6. വിശപ്പില്ലായ്മ

7. കാലുകൾക്കുണ്ടാകുന്ന തളർച്ച

8. വീഴ്ചയുടെയോ കാൻസറിന്റെയോ ലക്ഷണം

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഏതെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ന്യൂറോസർജനെയോ സ്പൈൻ സർജനെയോ കാണേണ്ട ആവശ്യകതയുണ്ട്.

(ലേഖകൻ വിപിഎസ് ലേക് ഷോർ ആശുപത്രിയിലെ ന്യൂറോ സർജനാണ്) 
Published by: Rajesh V
First published: October 20, 2020, 1:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading