നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Orange Juice | ദിവസവും ഓറഞ്ച് ജ്യൂസ് കുടിയ്ക്കാം; ശരീരത്തിലെ നീർവീക്കം കുറയ്ക്കാം, പഠന റിപ്പോർട്ട് ഇങ്ങനെ

  Orange Juice | ദിവസവും ഓറഞ്ച് ജ്യൂസ് കുടിയ്ക്കാം; ശരീരത്തിലെ നീർവീക്കം കുറയ്ക്കാം, പഠന റിപ്പോർട്ട് ഇങ്ങനെ

  ഓറഞ്ചിൽ കാണപ്പെടുന്ന വൈറ്റമിൻ സി പോലുള്ള പോഷകങ്ങളും മറ്റ് ബയോ ആക്ടീവ് സംയുക്തങ്ങളും ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

  Image: Shutterstock

  Image: Shutterstock

  • Share this:
   ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ്(Orange Juice) കുടിക്കുന്നത് ശരീരത്തിലെ നീർവീക്കം, സമ്മർദ്ദം എന്നിവയ്ക്ക് പരിഹാരമാണെന്ന് റിപ്പോർട്ട്. ഓറഞ്ച് ജ്യൂസിന് നീർവീക്കത്തിന്റെ അളവും ഓക്സിഡേറ്റീവ് സ്ട്രെസും കുറയ്ക്കാനാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഓറഞ്ച് ജ്യൂസിൽ അടങ്ങിയിരിക്കുന്ന ഇൻറർലൂക്കിൻ 6 ആണ് ഇതിന് സഹായിക്കുന്നത്.

   ഫ്ലോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് സിട്രസിന്റെ (FDOC) സഹായത്തോടെ നടത്തിയ പഠനത്തിന്റെ ഫലങ്ങൾ 2021 അവസാനത്തോടെ കൂടുതൽ പഠനങ്ങൾക്ക് കാരണമാകുമെന്നാണ് വിവരം.

   അഡ്വാൻസസ് ഇൻ ന്യുട്രീഷ്യൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠന റിപ്പോർട്ട് ഇങ്ങനെ ആണ്, ഓറഞ്ചിൽ കാണപ്പെടുന്ന വൈറ്റമിൻ സി പോലുള്ള പോഷകങ്ങളും മറ്റ് ബയോ ആക്ടീവ് സംയുക്തങ്ങളും ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. 100% ഓറഞ്ച് നീരിൽ അടങ്ങിയിട്ടുള്ള ഒരു പ്രാഥമിക ബയോആക്ടീവ് സംയുക്തമായ ഹെസ്പെരിഡിൻ നീർവീക്കം, ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവ കുറയ്ക്കുന്നതായി കണ്ടെത്തി.

   വിട്ടുമാറാത്ത നീർവീക്കം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾക്ക് ഓറഞ്ച് ജ്യൂസ് പ്രധാന പങ്ക് വഹിച്ചേക്കാം.

   ”പഠനത്തിലെ ചില കണ്ടെത്തലുകൾ പറയുന്നത് ഓറഞ്ച് ജ്യൂസ് കൊണ്ട് പ്രയോജനങ്ങൾ ലഭിക്കുന്നുണ്ടെന്നാണ്, എന്നാൽ കൂടുതൽ കൃത്യമായനിഗമനങ്ങളിൽ എത്തിച്ചേരാൻ കൂടുതൽ ഡാറ്റകളും കൃത്യമായി ചിട്ടപ്പെടുത്തിയ പഠനങ്ങളും ആവശ്യമാണ്. ഓറഞ്ച് ജ്യൂസുമായി ബന്ധപ്പെട്ട ഭാവി ഗവേഷണം ഞങ്ങളും മറ്റു ശാസ്ത്രജ്ഞരും ആസൂത്രണം ചെയ്‌ത്‌ തുടരുന്ന സഹചര്യത്തിൽ ഈ വിശകലനം സഹായകരമാണ്. ” തീഫ്ത് യൂണിവേഴ്സിറ്റിയിലെയും ജോർജ്ജ് മേസൺ സർവകലാശാലയിലെയും തിങ്ക് ഹെൽത്തി ഗ്രൂപ്പിലെയും വിദഗ്ദ്ധർ അവലോകനത്തിൽ വ്യക്തമാക്കി.

   എന്നാൽ, വ്യക്തമായ വിവരണങ്ങളും കണക്കുകളും അനുബന്ധിത
   പഠനങ്ങളും ലഭ്യമായാൽ മാത്രമേ ഇതിന്റെ ശാസ്ത്രീയ വശം
   ബോധ്യപ്പെടുത്താനാവുകയുള്ളൂ. അതിനാൽ ഇപ്പോൾ ഇത് സംബന്ധിച്ച തുടർ പഠനങ്ങൾ നടന്നു വരികയാണ്. താരതമ്യേന ചെറിയ വിഷയവും തെളിവുകളുടെ ശക്തി കുറവുകളും പഠനത്തിൽ ഉള്ളതിനാൽ എല്ലാവരും ഇത്
   അംഗീകരിക്കണം എന്ന് ഉറപ്പു പറയാൻ കഴിയില്ല. കൂടുതൽ തെളിവുകൾ ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കൃത്യത പറയാൻ കഴിയൂ.

   എന്നാൽ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഓറഞ്ച് ജ്യൂസും ആപ്പിൾ ജ്യൂസും ഒഴിവാക്കേണ്ടതാണ്. ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസിൽ (ഏകദേശം 235 മില്ലി) 21 ഗ്രാം സ്വാഭാവിക പഞ്ചസാര അടങ്ങിയിരിക്കും. ഇത് തടി കൂടാൻ കാരണമായേക്കും. എന്നാൽ ഓറഞ്ച് ജ്യൂസ്ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്ക് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.ഓറഞ്ച് ജ്യൂസിൽ ഉയർന്ന അളവിൽ പൊട്ടാസ്യം സിട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
   Published by:Jayesh Krishnan
   First published:
   )}