• HOME
  • »
  • NEWS
  • »
  • life
  • »
  • Cold Water | തണുപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല; കാരണങ്ങൾ അറിയാം

Cold Water | തണുപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല; കാരണങ്ങൾ അറിയാം

കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മൾ കുടിക്കാൻ തിരഞ്ഞെടുക്കുന്ന വെള്ളം ഏതാവണമെന്ന കാര്യത്തിൽ ശ്രദ്ധ പുലർത്തണം.

  • Share this:
    നമ്മുടെ ശരീരത്തിന് വായു പോലെ തന്നെ പ്രധാനപ്പെട്ട ഘടകമാണ് വെള്ളം (Water). നമ്മുടെ ശരീരഭാരത്തിന് അനുസരിച്ച് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മൾ കുടിക്കാൻ തിരഞ്ഞെടുക്കുന്ന വെള്ളം ഏതാവണമെന്ന കാര്യത്തിൽ ശ്രദ്ധ പുലർത്തണം.

    ഈ ചൂടുകാലത്ത് എല്ലാവരും തണുത്ത വെള്ളം (Cold Water) കുടിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ തണുത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദഹന ആരോഗ്യത്തെ (Digestive Health) ബാധിക്കുമെന്ന് അറിയാമോ? കൂടാതെ ആയുർവേദത്തിൽ ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്താൻ തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുമുണ്ട്.

    വെള്ളം കുടിക്കുന്നതിന്റെ അളവ് പോലെ പ്രധാനപ്പെട്ടതാണ് വെള്ളത്തിന്റെ താപനിലയും. തണുത്ത വെള്ളത്തിന്റെയോ ശീതളപാനീയങ്ങളുടെയോ നിരന്തര ഉപയോഗം രക്തക്കുഴലുകൾ ഇടുങ്ങുന്നതിന് കാരണമാകുന്നു. ഇത് ദഹനത്തെ നിയന്ത്രിക്കുന്നു.

    ദഹനസമയത്ത് പോഷകങ്ങൾ ആഗിരണം ചെയ്യുന്ന സ്വാഭാവിക പ്രക്രിയയെയും ഇത് തടയുന്നു. ഈ ചൂട് സമയത്ത് ശരീരത്തെ തണുപ്പിക്കാൻ എല്ലാവരും തണുത്ത വെള്ളം കുടിക്കാൻ ആഗ്രഹിക്കും. എന്നാൽ അത് വരുത്തി വയ്ക്കുന്ന ദോഷം വളരെ വലുതാണ്.

    ഇത് കൂടാതെ തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടവേദനയും മൂക്കൊലിപ്പും ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് ഭക്ഷണത്തിനുശേഷം തണുത്ത വെള്ളം കുടിക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. ഇത് ശരീരത്തിൽ അധിക കഫം ശേഖരിക്കുന്നതിന് കാരണമാകുന്നു. ഭക്ഷണത്തിന് ശേഷം തണുത്ത വെള്ളം കുടിക്കുന്നത് നിങ്ങൾ കഴിക്കുന്ന കൊഴുപ്പിനെ ദൃഢമാക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. അനാവശ്യ കൊഴുപ്പ് വിഘടിപ്പിക്കാൻ ശരീരത്തിന് ബുദ്ധിമുട്ടാണ്. ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പും ഭക്ഷണം കഴിച്ച് അര മണിക്കൂർ കഴിഞ്ഞും പാനീയങ്ങൾ കുടിക്കാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു.

    തണുത്ത വെള്ളം ഹൃദയമിടിപ്പ് കുറയ്ക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു. ഐസ് വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ നാഡീവ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമായ വാഗസ് നാഡിയെ ഉത്തേജിപ്പിക്കുന്നതിന് കാരണമാകുന്നു.

    ഇത് ഹൃദയമിടിപ്പ് കുറയ്ക്കുന്നതിന് കാരണമാകുന്നു. വ്യായാമത്തിന് ശേഷവും തണുത്ത വെള്ളം കുടിക്കുന്നത് നല്ലതല്ല. വ്യായാമം ചെയ്യുന്നത് ശരീരതാപം വർദ്ധിപ്പിക്കുന്നു. ഉടനടി തണുത്ത വെള്ളം കുടിക്കുന്നത് വയറ്റിൽ പലവിധ അസ്വസ്ഥതകൾക്കും കാരണമാകും.

    Mental Health | കോവിഡ് കാലത്തെ മാനസികാരോഗ്യം; മാനസിക സമ്മർദ്ദത്തെ നേരിടാനുള്ള അഞ്ച് വഴികൾ

    ആരോഗ്യമുള്ള ശരീരത്തിന് ഇളംചൂടുള്ള വെള്ളം കുടിക്കുന്നത് മികച്ച മാർഗ്ഗമാണ്. തെറ്റായ ഭക്ഷണ രീതിയാണ് മിക്കവരിലും രോഗങ്ങളുണ്ടാക്കുന്നത്. ഇതിന്റെ ഒരു പ്രധാന കാരണം അറിവില്ലായ്മയാണ്. എന്നാൽ ഇത്തരം അറിവില്ലായ്മകൊണ്ട് നമ്മൾ ശീലിക്കുന്ന പല കാര്യങ്ങളും ശരീരത്തിന്റെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു.

    World Cancer Day 2022 | ഇന്ന് ലോക കാൻസർ ദിനം; ജീവിതശൈലിയിലെ ഈ മാറ്റങ്ങളിലൂടെ കാൻസറിനെ തടയാം  

    വർഷങ്ങൾക്ക് ശേഷമായിരിക്കും ശരീരത്തിൽ ഈ മാറ്റങ്ങൾ പ്രകടമാവാൻ തുടങ്ങുന്നത്. ചെറിയ ചൂടുള്ള വെള്ളമാണ് ശരീരത്തിന് നല്ലത്. അതുകൊണ്ട് അത്തരത്തിൽ തിളപ്പിച്ച് ആറ്റിയ വെള്ളം കുടിക്കാൻ ശീലിക്കുക.
    Published by:Jayashankar AV
    First published: