നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Immunity Booster Drinks | രോഗപ്രതിരോധം വർദ്ധിപ്പിക്കാനും ഒമിക്രോണിനെ തടയാനും സഹായിക്കുന്ന പാനീയങ്ങൾ

  Immunity Booster Drinks | രോഗപ്രതിരോധം വർദ്ധിപ്പിക്കാനും ഒമിക്രോണിനെ തടയാനും സഹായിക്കുന്ന പാനീയങ്ങൾ

  ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമായ ചില പാനീയങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

  • Share this:
   കോവിഡിന്റെ (Covid) പുതിയ വകഭേദമായ ഒമിക്രോൺ (Omicron) കൂടുതൽ പേരിലേയ്ക്ക് വ്യാപിക്കുകയാണ്. കോവിഡ് 19 നെ പ്രതിരോധിക്കുന്നതിനായി നിരവധി കാര്യങ്ങൾ നാം ചെയ്യുന്നുണ്ട്. അതുപോലെ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാനും ഈ മാരകമായ വൈറസിൽ ( virus) നിന്ന് സംരക്ഷണം ഉറപ്പു വരുത്തുന്നതിനും നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമായ ചില പാനീയങ്ങൾ (immunity-boosting drinks ) എന്തൊക്കെയാണെന്ന് നോക്കാം.

   പച്ചമരുന്നുകൾ ചേർത്ത ചായയും കഷായവും
   രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് പച്ചമരുന്നുകൾ ചേർത്ത ചായയും കഷായവും കുടിക്കേണ്ടതിന്റെ ആവശ്യകത ആയുഷ് മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തുളസി, കറുവപ്പട്ട, കുരുമുളക്, ചുക്ക്, ഉണക്കമുന്തിരി എന്നിവ ചായയോ കഷായമോ ഉണ്ടാക്കാൻ ഉപയോഗിക്കാം. രുചിക്കായി മധുരമോ നാരങ്ങയോ ചേർത്ത് ഇത് ദിവസത്തിൽ ഒന്നോ രണ്ടോ തവണ കഴിക്കാം. ഈ ചായയോ കഷായമോ സ്ഥിരമായി കഴിക്കുന്നത് രോഗത്തെ ചെറുക്കുന്നതിന് സഹായിക്കും.

   തുളസിയും ഇഞ്ചിയും ചേർത്ത മിശ്രിതം
   ഔഷധങ്ങളുടെ റാണി എന്നറിയപ്പെടുന്ന തുളസിയും ആയുർവേദ മരുന്നുകളിലെ പ്രധാനിയായ ഇഞ്ചിയും രോഗപ്രതിരോധത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് നമുക്കറിയാവുന്നതാണ്. കോവിഡിനോട് പൊരുതാൻ മാത്രമല്ല, എല്ലാത്തരം രോഗങ്ങളിൽ നിന്നും രക്ഷനേടാൻ പ്രതിരോധശേഷി അത്യാവശ്യമാണ്. രോഗപ്രതിരോധം കൂട്ടാനുള്ള ബൂസ്റ്ററുകൾ ആയി കണക്കാക്കപ്പെടുന്ന തുളസിയുടെയും ഇഞ്ചിയുടെയും മിശ്രിതം ഒമിക്രോണിന് എതിരെയുള്ള മികച്ച ആയുധമാണ്. ഈ മരുന്നുകളുടെ സംയോജനം ആന്റി ഓക്സിഡന്റ് സംയുക്തങ്ങൾ വർദ്ധിപ്പിക്കുകയും ശരീരത്തെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റ് എൻസൈമുകളുടെ കാര്യക്ഷമത ഉയർത്തുകയും ചെയ്യും.

   ആപ്പിൾ സിഡർ വിനീഗർ
   ആപ്പിൾ സിഡറിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ബാക്ടീരിയൽ പദാർത്ഥങ്ങളുണ്ട്. ആപ്പിൾ സിഡർ വിനീഗർ ശരീരത്തിലെ ബാക്ടീരിയകളുടെ വളർച്ചയെ തടയുന്നു. അതുകൂടാതെ ഇവ രോഗപ്രതിരോധത്തിന് ആവശ്യമായ കുടലിലെ മൈക്രോബയോമുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മഞ്ഞൾ, ഇഞ്ചി എന്നിവയിൽ ആന്റി ഓക്സിഡന്റ് സംയുക്തങ്ങളും ആന്റിസെപ്റ്റിക് ഗുണങ്ങളും കൂടുതലാണ്. ഇത് ശരീരത്തിൽ പ്രവേശിക്കുന്ന വൈറസിനെ ചെറുക്കാൻ സഹായിക്കും.

   കോവിഡ് 19 നെ ചെറുക്കുന്നതിനായി നാം ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും തുടരുകയും സാമൂഹിക അകലം പാലിക്കുക, മുഖംമൂടി ധരിക്കുക, ശുചിത്വം പാലിക്കുക എന്നിവ നിർബന്ധമായും പിന്തുടരേണ്ടതും അത്യാവശ്യമാണ്. ഇവ വൈറസ് ബാധിക്കുന്നതിനുള്ള അപകടസാധ്യത കുറയ്ക്കുന്നതിനായി നിങ്ങൾ എടുക്കേണ്ട അടിസ്ഥാന മുൻകരുതലുകളാണ്. ഇതുകൂടാതെ ഉയർന്ന പോഷക മൂല്യമുള്ള പച്ചക്കറികൾ, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഭക്ഷണങ്ങളും പാനീയങ്ങളും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വൈറൽ അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനം അണുബാധകൾ ആക്രമിക്കുന്നത് തടയും. ഇക്കാര്യങ്ങളെല്ലാം പിന്തുടരുകയും സ്വയം സൂക്ഷിക്കുകയും ചെയ്യുന്നതിലൂടെ ഒമിക്രോണിനെ നമുക്ക് തടയാനാകും.
   Published by:Jayesh Krishnan
   First published: