• HOME
  • »
  • NEWS
  • »
  • life
  • »
  • Dementia | എന്താണ് ഡിമെന്‍ഷ്യ? ആരംഭഘട്ടത്തിലെ ലക്ഷണങ്ങള്‍ അറിയാം

Dementia | എന്താണ് ഡിമെന്‍ഷ്യ? ആരംഭഘട്ടത്തിലെ ലക്ഷണങ്ങള്‍ അറിയാം

ഡിമെന്‍ഷ്യ (dementia) അഥവാ മറവിരോഗം. മറവിരോഗത്തെ കുറിച്ച് അറിയാമെങ്കിലും വളരെയധികം തെറ്റിദ്ധാരണകളും ആളുകള്‍ക്കിടയിലുണ്ട്. ഈ രോഗാവസ്ഥയുടെ ചില ലക്ഷണങ്ങള്‍ അറിയാം.

  • Last Updated :
  • Share this:
    ഡിമെന്‍ഷ്യ (dementia) അഥവാ മറവിരോഗം ആളുകളുടെ ജീവിതത്തെ പല തരത്തില്‍ ബാധിക്കുന്നുണ്ട്. 70നും 79നും ഇടയില്‍ പ്രായമുള്ളവരെയാണ് രോഗം പ്രധാനമായും ബാധിക്കുന്നതെങ്കിലും 60കളില്‍ ഉള്ളവരെയും രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്. മറവിരോഗത്തെ കുറിച്ച് അറിയാമെങ്കിലും വളരെയധികം തെറ്റിദ്ധാരണകളും ആളുകള്‍ക്കിടയിലുണ്ട്. ഈ രോഗാവസ്ഥയുടെ ചില ലക്ഷണങ്ങള്‍ അറിയാം.

    മാനസികാവസ്ഥയിലെ മാറ്റങ്ങള്‍

    പ്രായമായ ആളുകളില്‍ കണ്ടുവരുന്ന ഡിമെന്‍ഷ്യയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍. ഇത്തരം ആളുകള്‍ക്ക് മുന്‍പുണ്ടാകാത്തതു പോലുള്ള മൂഡ് സ്വിംഗ്‌സ് (mood swings) പ്രശ്‌നങ്ങളും ഉണ്ടാകാം.

    ആശയവിനിമയത്തിലെ പ്രശ്‌നങ്ങള്‍

    ആശയവിനിമയത്തിലെ പ്രശ്‌നങ്ങള്‍ ഡിമെന്‍ഷ്യയുടെ ഒരു പ്രാരംഭ ലക്ഷണമാണ്. ഒരാളുമായി ആശയവിനിമയം നടത്താന്‍ ശരിയായ വാക്കുകള്‍ കണ്ടെത്താന്‍ അവര്‍ക്ക് പ്രയാസമുണ്ടാകും. ഇത് ആളുകളുമായുള്ള സംഭാഷണം വഷളാകുന്നതിന് കാരണമാകുന്നു.

    പരിചിതമായ സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ വരിക

    ചില സന്ദര്‍ഭങ്ങളില്‍ ആളുകള്‍ക്ക് അവര്‍ക്ക് പരിചിതമായ പല സ്ഥലങ്ങളും തിരിച്ചറിയാന്‍ കഴിയാതെ വരും.

    താല്‍പ്പര്യക്കുറവ്

    മുമ്പ് നമുക്ക് സന്തോഷം നല്‍കിയിരുന്ന ഹോബികളിലോ മറ്റ് കാര്യങ്ങളിലോ താല്‍പ്പര്യക്കുറവ് കാണിക്കുന്നത് ഡിമെന്‍ഷ്യയുടെ മറ്റൊരു ലക്ഷണമാണ്. ഇത് ബന്ധങ്ങളെയും ബാധിക്കും. താരതമ്യേന അവര്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചെലവഴിക്കുന്ന സമയം കുറയ്ക്കാന്‍ തുടങ്ങും.

    മാറ്റങ്ങളെ അംഗീകരിക്കാന്‍ പ്രയാസം നേരിടും

    ഡിമെന്‍ഷ്യ ബാധിച്ച ആളുകള്‍ അവരുടെ ജീവിതശൈലിയിലോ അവര്‍ ജീവിക്കുന്ന ചുറ്റുപാടുകളിലോ ഉണ്ടാകുന്ന മാറ്റങ്ങളെ അംഗീകരിക്കാന്‍ പ്രയാസം നേരിടും. ഈ മാറ്റങ്ങള്‍ ഭയമോ ഉത്കണ്ഠയോ ഉണ്ടാക്കുകയും അത് ആ വ്യക്തിയുടെ മാനസികാരോഗ്യത്തെ (mental health) മോശമായി ബാധിക്കുകയും ചെയ്യും.

    ഡിമെന്‍ഷ്യ അഥവാ മറവിരോഗത്തെക്കുറിച്ചുള്ള ഏറ്റവും സാധാരണമായ മിഥ്യാധാരണകളിലൊന്ന് ഇത് ഒരു പ്രത്യേക തരം രോഗമാണ് എന്നതാണ്. എന്നാല്‍ ഡിമെന്‍ഷ്യ ഒരു രോഗമല്ല, അതൊരു അവസ്ഥയാണ്. ലോകത്ത് മറവി രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ 3 സെക്കന്‍ഡിലും ഡിമെന്‍ഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അല്‍ഷിമേഴ്സ് ഡിസീസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

    ഡിമെന്‍ഷ്യ എന്ന പദം പലപ്പോഴും മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉപയോഗിക്കുന്നത് ഓര്‍ത്തിരിക്കാനുള്ള കഴിവില്ലായ്മയെ സൂചിപ്പിക്കുന്ന പൊതുവായ ഒരു പദം എന്ന നിലയിലാണ്. ലളിതമായി പറഞ്ഞാല്‍ വ്യക്തമായി ചിന്തിക്കാനോ ദൈനംദിന തീരുമാനങ്ങള്‍ എടുക്കാനോ ഉള്ള കഴിവില്ലായ്മ എന്നതാണ് മറവി കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു വാക്ക് ഓര്‍ത്തെടുക്കാന്‍ പാടുപെടുക, പരിചയക്കാരന്റെ പേര് മറക്കുക, സമീപകാല സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരിക, കാറിന്റെ താക്കോല്‍ പോലുള്ള വസ്തുക്കള്‍ പലപ്പോഴും തെറ്റായ സ്ഥാനത്ത് വയ്ക്കുക തുടങ്ങിയവ മറവി രോഗം ഉള്ള ആളുകള്‍ കാണിക്കുന്ന ചില സാധാരണ ലക്ഷണങ്ങളാണ്.

    പല തരത്തിലുള്ള ഡിമെന്‍ഷ്യകളുണ്ട്. വാസ്‌കുലര്‍ ഡിമെന്‍ഷ്യ, ലെവി ബോഡി ഡിമെന്‍ഷ്യ, ഫ്രോണ്ടോ-ടെമ്പറല്‍ ഡിമെന്‍ഷ്യ, മിക്സഡ് ഡിമെന്‍ഷ്യ തുടങ്ങിയവ അതില്‍പ്പെടുന്നു. പലപ്പോഴും 65 വയസ്സിനു മുകളിലുള്ളവരെയാണ് മറവിരോഗം ബാധിക്കുകയെങ്കിലും ഇത് സാധാരണ നിലയില്‍ വാര്‍ദ്ധക്യത്തിന്റെ മാത്രം ഭാഗമല്ല. ചെറുപ്പക്കാരെയും ഇത് ബാധിച്ചേക്കാം.
    Published by:Amal Surendran
    First published: