നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • അച്ഛനാകണോ? നേരത്തെ കിടപ്പുമുറിയിലെത്താൻ ശ്രദ്ധിക്കൂ !

    അച്ഛനാകണോ? നേരത്തെ കിടപ്പുമുറിയിലെത്താൻ ശ്രദ്ധിക്കൂ !

    രാത്രി 10.30ന് മുൻപേ ഉറങ്ങാൻ പോകുന്നവർക്ക് വൈകി ഉറങ്ങുന്നവരെക്കാൾ നാല് മടങ്ങ് ആരോഗ്യകരമായ ബീജോൽപാദനമെന്ന് പഠന റിപ്പോർ‌ട്ട്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:
      രാത്രി നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേൽക്കുന്നത് ബുദ്ധിക്കും ആരോഗ്യത്തിനും നല്ലതാണെന്ന് അറിയാത്തവർ ചുരുക്കമായിരിക്കും. എന്നാൽ നേരത്തെ കിടന്ന് നേരത്തെ ഉണരുന്നതുകൊണ്ടുള്ള ഗുണങ്ങൾ വേറെയുമുണ്ടെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. രാത്രി 10.30ന് മുൻപോ കിടപ്പുമുറിയിലെത്തുന്നവർക്ക് 11.30ന് ശേഷം ഉറങ്ങുന്നവരെ അപേക്ഷിച്ച് നാല് മടങ്ങ് ആരോഗ്യകരമായ ബീജോൽപാദനം നടക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ഡെന്മാർക്കിലെ വന്ധ്യതാ ക്ലിനിക്കുകളിലെ നൂറോളംപേരിലാണ് പഠനം നടത്തിയത്.

      ഡെന്മാർക്കിലെ ആർഹസ് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. രാത്രി 11നും 11.30നും അടയ്ക്ക് ഉറങ്ങാൻ പോകുന്നവരെക്കാൾ 2.75 മടങ്ങ് ആരോഗ്യകരമായ ബീജം ഉൽപാദിപ്പിക്കുന്നതായി കണ്ടെത്തിയതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ബീജോൽപാദനം സാധാരണയിൽ കുറവാണെന്ന് കണ്ടെത്തിയവരോട് കഴിഞ്ഞ ഒരു മാസം ഏതുസമയത്താണ് കിടപ്പുമുറിയിലേക്ക് പോകുന്നതെന്നായിരുന്നു ഗവേഷകർ ചോദിച്ച് മനസ്സിലാക്കിയത്.

      ' കുഞ്ഞിക്കാല് കാണാൻ രണ്ട് വർഷത്തോളമായി ശ്രമിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. നേരത്തെ കിടപ്പുമുറിയിലേക്ക് പോകുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇത് കൂടുതൽ ഉറക്കം ലഭിക്കാൻ സഹായിക്കും. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ മാനസിക സമ്മർദം കൂടുതലായിരിക്കും ഇത് പ്രത്യുൽപാദന ക്ഷമതയെയും ബാധിക്കും'- ആർഹസ് സർവകലാശാല പഠനസംഘത്തിലെ പ്രൊഫ. ഹാൻസ് ജേക്കബ് ഇൻഗെർസ്ലേവ് പറഞ്ഞു.

      'കുട്ടി വേണമെന്നുള്ളവർ നേരത്തെ ഉറങ്ങാൻ പോകണമെന്നും നല്ല ഉറക്കം ലഭിക്കണമെന്നുമാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. കിടപ്പറയിൽ പോയി ഇ മെയിലുകൾ അയക്കുകയോ നെറ്റ്ഫ്ലിക്സിൽ സിനിമ കാണുകയോ അങ്ങനെ പലരും പലതരത്തിലായിരിക്കും പെരുമാറുക. പങ്കാളിയുമൊന്നിച്ച് നേരത്തെ കിടപ്പുമുറിയിലേക്ക് പോകുന്നത് ലൈംഗിക ബാന്ധത്തിനുള്ള സാധ്യതകൾ വർധിപ്പിക്കും. അതുകൊണ്ടുതന്നെ വിജയസാധ്യതയും കൂടുതലായിരിക്കും'- പഠനസംഘത്തിൽ ഇല്ലാതിരുന്ന മാഞ്ചെസ്റ്റർ യൂണിവേഴ്സിറ്റി എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ രാജ് മാത്തൂർ പറഞ്ഞു.
      First published:
      )}