നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Neck Pain | ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്നവരാണോ? കഴുത്ത് വേദന കുറയ്ക്കാൻ ചില വ്യായാമങ്ങൾ ഇതാ..

    Neck Pain | ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്നവരാണോ? കഴുത്ത് വേദന കുറയ്ക്കാൻ ചില വ്യായാമങ്ങൾ ഇതാ..

    ഈ വേദന ദിവസങ്ങളോളം തുടരുകയാണെങ്കിൽ തോൾ, പുറം എന്നിവിടങ്ങളിലേയ്ക്കും വേദന വ്യാപിച്ചേക്കാം

    • Share this:
      ഒരുപാട് സമയംലാപ്‌ടോപ്പ് ഉപയോഗിച്ച് ജോലിചെയുന്നവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും കഴുത്തിന് അസഹ്യമായ വേദന ഉണ്ടാകാൻ ഇടയുണ്ട്. ഇത്തരം പേശിവേദനകളെ നേരിടാൻ ലൈഫ്സ്‌റ്റൈൽ ട്രെയിനറായ ലൂക്ക് കുട്ടീഞ്ഞോ രണ്ട് വ്യായാമ രീതികൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവർ വ്യായാമം ചെയ്യുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കേണ്ടതാണ്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം വ്യായാമം ചെയ്യുക.

      കഴിഞ്ഞ ഒന്നര വർഷത്തിനിടെ മൊബൈൽ ഫോണുകളുടെ ഉപയോഗം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ഇന്ന് ആളുകൾ മണിക്കൂറുകളോളം മൊബൈൽ ഫോണുകളിൽ സമയം ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇത് കഴുത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തും സമ്മർദ്ദം ഉണ്ടാക്കുന്നു. താമസിയാതെ, ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഒടുവിൽ ഇത് കഠിനമായ കഴുത്ത് വേദനയിലേക്ക് നയിക്കും.

      ഈ വേദന ദിവസങ്ങളോളം തുടരുകയാണെങ്കിൽ തോൾ, പുറം എന്നിവിടങ്ങളിലേയ്ക്കും വേദന വ്യാപിച്ചേക്കാം. ഇത്തരം വേദനകൾ ഒഴിവാക്കാനും കഴുത്തിലെ പേശികളെ ശക്തിപ്പെടുത്താനും ലൂക്ക് നിർദ്ദേശിക്കുന്ന രണ്ട് ലളിതമായ വ്യായാമങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

      ഫേസ്ബുക്ക് പോസ്റ്റുകളും വീഡിയോകളും നോക്കി മണിക്കൂറുകളോളം കഴുത്ത് കുമ്പിട്ടിരിക്കുമ്പോൾ കഴുത്തിന് വീക്കം അനുഭവപ്പെടുമെന്ന് ലൂക്ക് വിശദീകരിച്ചു. കഴുത്തിന് സ്വാഭാവികമായി താഴേയ്ക്ക് ഒരുപാട് സമയം തുടരാനുള്ള കഴിവ് ഇല്ലെന്ന് ലൂക്ക് പറയുന്നു. നമുക്ക് കഴുത്ത് മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും തിരിക്കാൻ കഴിയും. എന്നാൽ ഒരേ സ്ഥാനത്ത് തന്നെ ദീർഘനേരം തുടർന്നാൽ പേശീവേദനയ്ക്കും രക്തസമ്മർദ്ദം കുറയാനും കാരണമാകും.

      വ്യായാമം 1
      നിങ്ങളുടെ ഇടതു കൈ വലതു തോളിൽ വയ്ക്കുക. നിങ്ങൾ ഈ സ്‌ട്രെച്ച് ചെയ്യുമ്പോൾ, നിങ്ങളുടെ ഇടത് തോൾ ഉയർന്നു വരുന്നില്ലെന്ന് ഉറപ്പാക്കുക. അതിനുശേഷം നിങ്ങളുടെ തല വലത് തോളിന്റെ വശത്തേക്ക് നീക്കുക. ആ സ്ഥാനത്ത് അൽപനേരം തുടരുക. അടുത്തതായി,
      നിങ്ങളുടെ ചെവി വലത് തോളിലേക്ക് ചേർത്ത് വെക്കുക. (ഇവിടെ വലതു തോൾ മുകളിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പാക്കുക). ഇത് കുറച്ച് സെക്കൻഡ് തുടരുക. വീണ്ടും ഇതേ വ്യായാമം മറുവശത്ത് ആവർത്തിക്കുക. കഴുത്ത് ഉളുക്കാൻ സാധ്യത ഉള്ളതിനാൽ ഒരുപാട് സമ്മർദ്ദം
      കൊടുക്കാതെ, പതിയെ സമയം എടുത്ത് ഒന്നോ രണ്ടോ തവണ ചെയ്യുക.

      വ്യായാമം 2
      നിങ്ങളുടെ കൈകൾ കഴുത്തിന് പിന്നിൽ കോർത്ത് പിടിക്കുക, അതിനു ശേഷം താടി അല്പം മുകളിലേക്ക് ഉയർത്തുക. കൈമുട്ട് പിന്നിലേക്ക് വിടർത്താൻ ശ്രമിക്കുക. ഈ സമയം, തോളുകളിലും കഴുത്തിലും സ്ട്രച്ച് അനുഭവപ്പെടും. ഈ വ്യായാമം ചുരുങ്ങിയത് പത്തു തവണയെങ്കിലും വളരെ സാവധാനം ചെയുക. സാധാരണയായി ആളുകൾ വളരെ വേഗത്തിൽ സ്‌ട്രെച്ച് ചെയ്യാൻ ശ്രമിക്കും. ഇത് കഴുത്തിന് കൂടുതൽ സമ്മർദ്ദം നൽകുകയും വിപരീത ഫലത്തിന് കാരണമാവുകയും ചെയ്‌തേക്കാം. അതിനാൽ വളരെ ശ്രദ്ധയോടെ ആവർത്തിച്ച് ചെയുക.
      Published by:Karthika M
      First published:
      )}