നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Healthy Foods | മൂഡ് മാറ്റാം; കാപ്പി കുടിച്ചും ചോക്ലേറ്റ് കഴിച്ചും; മാനസികാവസ്ഥ മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

  Healthy Foods | മൂഡ് മാറ്റാം; കാപ്പി കുടിച്ചും ചോക്ലേറ്റ് കഴിച്ചും; മാനസികാവസ്ഥ മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

  പോഷക സമൃദ്ധമായ ഭക്ഷണ പദാർത്ഥങ്ങൾ നിങ്ങളുടെ ദിവസേനയയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മാനസികാവസ്ഥയും ഭക്ഷണവും തമ്മിൽ  അടുത്ത ബന്ധമാണുള്ളത്. നല്ല ജോലിത്തിരക്കുള്ള ഒരു ദിവസത്തിനു ശേഷം നിങ്ങൾ ടെലിവിഷന് മുന്നിൽ സമയം ചെലവഴിക്കുമ്പോൾ, ഒരു സ്പൂൺ കൊണ്ട് മനസ്സില്ലാമനസ്സോടെയാണ് ഐസ്ക്രീം കഴിക്കുന്നതെങ്കിൽ മാനസികാവസ്ഥയും ഭക്ഷണവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് തന്നെ മനസ്സിലാക്കാം. അതുകൊണ്ടുതന്നെ, നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന പോഷകാഹാരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മാത്രമല്ല ഭക്ഷണ പദാർത്ഥങ്ങൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങൾ പരിഗണിക്കേണ്ട ചില കാര്യങ്ങൾ കൂടി പരിശോധിക്കാം.

   ഭക്ഷണം പ്രത്യേകിച്ച് പ്രഭാതഭക്ഷണം, ഒഴിവാക്കരുത്. ഇങ്ങനെ ചെയ്യുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ കാരണമാകും. ഇതിന്റെ ഫലമായി നിങ്ങൾക്ക് മിക്കവാറും ബലഹീനതയും ക്ഷീണവും അനുഭവപ്പെട്ടേക്കാം.
   പോഷക സമൃദ്ധമായ ഭക്ഷണ പദാർത്ഥങ്ങൾ നിങ്ങളുടെ ദിവസേനയയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നിങ്ങളുടെ ഭക്ഷണത്തിൽ എല്ലാത്തരം ഭക്ഷണ വിഭാഗങ്ങളും ഉൾപ്പെടുത്തുന്നത് എല്ലായ്പ്പോഴും നല്ലതാണ്.

   കാർബോഹൈഡ്രേറ്റുകളുടെയും അനാരോഗ്യകരമായ ഭക്ഷണങ്ങളുടെയും അമിത ഉപഭോഗം ആരോഗ്യ പ്രശ്നങ്ങൾക്കും മോശമായ മാനസികാവസ്ഥയ്ക്കും കാരണമാകും. അതുകൊണ്ട് അത്തരത്തിൽ ഉള്ള ഭക്ഷണങ്ങൾ പരമാവധി ഉപേക്ഷിക്കുക.

   നല്ല മാനസികാവസ്ഥയ്ക്ക് നല്ല ഭക്ഷണം

   ഡാർക്ക് ചോക്ലേറ്റ്
   മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന ധാരാളം ചേരുവകൾ അടങ്ങിയിരിക്കുന്നതിനാൽ നിങ്ങൾ ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കുന്നത് നല്ല തീരുമാനം ആയിരിക്കും.
   ഡാർക്ക് ചോക്ലേറ്റിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മസ്തിഷ്കം ന്യൂറോ ട്രാൻസ്മിറ്റർ സെറോടോണിൻ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ നിങ്ങളെ സഹായിക്കും.

   Also read- Cancer | ആഴ്ചയില്‍ അഞ്ച് മണിക്കൂര്‍ വ്യായാമം ചെയ്യൂ, ക്യാൻസറിനെ പ്രതിരോധിക്കാം; നിർണായക കണ്ടെത്തലുമായി പഠനം

   പ്രോബയോട്ടിക്സ് കഴിക്കുന്നത് വർദ്ധിപ്പിക്കുക
   മോശം മാനസികാവസ്ഥ അസുഖകരമായ വയറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ദഹനസംബന്ധിയായ കാര്യങ്ങളുമായി ബന്ധപ്പെട്ടിക്കുന്ന ഒന്നാണ് പ്രോബയോട്ടിക്സ്. ഭൂരിഭാഗം ഗവേഷണങ്ങളും സൂചിപ്പിക്കുന്നത് വിഷാദരോഗ ലക്ഷണങ്ങളിൽ പ്രോബയോട്ടിക്സ് ഗുണം ചെയ്യുമെന്നാണ്.

   കഫീൻ ആസ്വദിക്കൂ
   ലോകത്തിലെ ഏറ്റവും ജനപ്രിയമായ പാനീയമാണ് കാപ്പി. കാപ്പിയിലെ കഫീൻ അഡിനോസിൻ എന്ന പ്രകൃതിദത്ത രാസവസ്തുവിനെ തടയുന്നു, ഇത് ക്ഷീണത്തിന് കാരണമാകുന്ന തലച്ചോറിന്റെ റിസപ്റ്ററുകളുമായി ബന്ധിപ്പിക്കുകയും അതുവഴി ജാഗ്രതയും ഏകാഗ്രതയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
   ഇത് ഡോപാമൈൻ, നോറെപിനെഫ്രിൻ എന്നിവയുൾപ്പെടെയുള്ള മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

   ഒമേഗ 3 ഫാറ്റി ആസിഡുകൾ
   തലച്ചോറിന്റെ പ്രവർത്തനത്തിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾക്ക് പങ്കുണ്ടെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, വിഷാദരോഗം ചികിത്സിക്കാൻ ഇവ സഹായിക്കുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകൾ നിങ്ങളുടെ തലച്ചോറിലെ കോശ സ്തരത്തിലെ ദ്രാവകം നിലനിർത്താനും തലച്ചോറിന്റെ വികാസത്തിലും കോശ സിഗ്നലിംഗിലും സുപ്രധാന പങ്ക് വഹിക്കുന്നു.

   Also read- Fertility Treatment | മനസ് തന്നെ പ്രധാനം; വന്ധ്യതാ ചികിത്സയിൽ നിങ്ങളുടെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം

   നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ ചിയ സീഡ്സ് പുഡ്ഡിംഗ് തിരഞ്ഞെടുക്കുക. അതുമല്ലെങ്കിൽ ഒരു പിടി വാൽനട്ട് കഴിക്കുക. ഇവയ്ക്കൊക്കെ മാനസികമായി നിങ്ങളെ ഉത്തേജിപ്പിക്കാൻ സാധിക്കും.
   Published by:Naveen
   First published:
   )}