• HOME
  • »
  • NEWS
  • »
  • life
  • »
  • Weight loss Tips| ശരീര ഭാരം കുറക്കണോ? ഒരു ദിവസം രണ്ട് വാഴപ്പഴം കഴിക്കൂ

Weight loss Tips| ശരീര ഭാരം കുറക്കണോ? ഒരു ദിവസം രണ്ട് വാഴപ്പഴം കഴിക്കൂ

നന്നായി പഴുത്ത വാഴപ്പഴം ദിവസവും കഴിക്കുക. ഒറ്റയടിക്ക് രണ്ടെണ്ണം ഒന്നിച്ച് അകത്താക്കാനല്ല

news18

news18

  • Last Updated :
  • Share this:
    കഠിനമായ വ്യായാമവും ഡയറ്റും മാത്രമാണോ ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം? അല്ലെന്ന് തെളിയിക്കുകയാണ് അറ്റ്ലാന്റിയയിലെ ഒരു കൂട്ടം ഗവേഷകർ. അടുത്തിടെ സ്ഥലത്തെ ഏതാനും കർഷകർക്ക് ഭക്ഷണകാര്യത്തിൽ ചില മാർഗനിർദേശങ്ങൾ ഗവേഷകർ നൽകി. ശരീരഭാരം കുറച്ച് ഫിറ്റായിരിക്കാൻ വേണ്ടിയായിരുന്നു. ആകെ നിർദേശിച്ചത് ഒരു ദിവസം രണ്ട് പഴുത്ത വാഴപ്പഴം കഴിക്കുക.

    നന്നായി പഴുത്ത വാഴപ്പഴം ദിവസവും കഴിക്കുക. ഒറ്റയടിക്ക് രണ്ടെണ്ണം ഒന്നിച്ച് അകത്താക്കാനല്ല. രണ്ട് നേരങ്ങളിലായി കഴിക്കുക. വാഴപ്പഴത്തിന്റെ ഗുണങ്ങളെ കുറിച്ച് എല്ലാവർക്കും അറിയാം. പലരും നിത്യേന കഴിക്കുന്നുമുണ്ടാകും. എന്നാൽ കഴിക്കേണ്ട രീതിയിൽ സമയങ്ങളിൽ കഴിച്ചാൽ മികച്ച ഫലം ലഭിക്കുമെന്ന് ഗവേഷകർ പറയുന്നു.

    You may also like:എന്ത് ചെയ്തിട്ടും വണ്ണം കുറയുന്നില്ലേ? എങ്കിൽ ഭക്ഷണത്തിൽ ശ്രദ്ധിക്കൂ

    100 കാലറി അടങ്ങിയ പഴത്തിൽ മൂന്നു ഗ്രാം നാരുകൾ ഉണ്ട്. ഭാരം കുറയ്ക്കാൻ മികച്ച ഒരു ലഘുഭക്ഷണമാണ് വാഴപ്പഴം. ദിവസം ശരീരത്തിന് ആവശ്യമുള്ളതിന്റെ 12 ശതമാനം നാരുകൾ പഴത്തിൽ നിന്നു കിട്ടും.

    You may also like:കേവലം അഞ്ചു മാർഗ്ഗങ്ങൾ; ശരീരഭാരം കുറയ്ക്കാം, കഠിന മുറകളില്ലാതെ

    വാഴപ്പഴത്തിൽ പൊട്ടാസ്യം കൂടുതലാണ്. ഇത് അധിക വെള്ളം ശരീരത്തിൽ പ്രവേശിക്കുന്നത് തടയുന്നു. അമിതവെള്ളം വയറ്റിൽ എത്തുന്നത് അടിവയറ് വീർക്കാൻ കാരണമാകും. അത് സംഭവിക്കാതിരിക്കാൻ ഒരു ദിവസം രണ്ട് വാഴപ്പഴം കഴിക്കുക. വറുത്ത ഭക്ഷണത്തിനുപകരം കൂടുതലും വേവിച്ച ഭക്ഷണങ്ങളും കറികളും കഴിക്കുക.

    You may also like:സെക്സ് നേരംപോക്കല്ല; ലൈംഗികത ഇല്ലാതായാൽ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്

    വാഴപ്പഴത്തിന് പ്രോ-ബയോട്ടിക് ഗുണങ്ങളുണ്ട്. ഇവ ശരീരത്തിൽ നല്ല ബാക്ടീരിയകൾ വളരാൻ അനുവദിക്കുന്നു. ഈ ബാക്ടീരിയകൾ നമ്മൾ കഴിക്കുന്ന ഭക്ഷണം ആഗിരണം ചെയ്യുകയും ദഹനത്തിനു സഹായിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി അടിവയറ്റിലും അരയ്ക്കു ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാം. വാഴപ്പഴത്തിൽ വിറ്റാമിൻ ബി അമിത കൊഴുപ്പ് ഉൽപാദിപ്പിക്കുന്ന ജീനുകളെ നിഷ്‌ക്രിയമാക്കുന്നു.

    ശരീരഭാരം കുറയ്ക്കണമെന്ന് നിങ്ങൾ ഗൗരവമായി ആലോചിക്കുന്നുണ്ടെങ്കിൽ ഒരു ദിവസം 2 വാഴപ്പഴം കഴിക്കുന്നതിനൊപ്പം മസാലകൾ ചേർത്ത ഭക്ഷണം,‌ ഫ്രൈസ്, പിസ്സ‌, ബർ‌ഗർ ചിപ്‌സ് എന്നിവ കഴിക്കുന്നത് ഒഴിവാക്കണം.
    Published by:Naseeba TC
    First published: