നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Glucose Intolerance | കൃത്യസമയത്ത് ഭക്ഷണം കഴിച്ചാൽ ഗ്ലൂക്കോസിന്റെ അളവ് അനിയന്ത്രിതമായി ഉയരുന്നത് തടയാമെന്ന് പഠനം

  Glucose Intolerance | കൃത്യസമയത്ത് ഭക്ഷണം കഴിച്ചാൽ ഗ്ലൂക്കോസിന്റെ അളവ് അനിയന്ത്രിതമായി ഉയരുന്നത് തടയാമെന്ന് പഠനം

  കൃത്യമായ സമയത്തല്ല ഭക്ഷണം കഴിക്കുന്നതെങ്കിൽ അത് മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം

  • Share this:
   കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് (Food) നമ്മുടെ ആരോഗ്യം (Health) മെച്ചപ്പെടുന്നത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നല്ല ഭക്ഷണത്തിലൂടെ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളു. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിനുകൾ (Vitamins), ധാതുക്കൾ (Minerals) തുടങ്ങിയ എല്ലാ പോഷകഘടകങ്ങളും ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്, ഗുണം എന്നിവപോലെ തന്നെ പ്രധാനമാണ് ഭക്ഷണം കഴിക്കുന്ന സമയവും. എന്നാൽ, കഴിക്കുന്ന സമയം ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത എല്ലാവർക്കുമറിയില്ല എന്നതാണ് വസ്തുത.

   കൃത്യമായ സമയത്തല്ല ഭക്ഷണം കഴിക്കുന്നതെങ്കിൽ അത് മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റൽ (Brigham and Women’s Hospital) അടുത്തിടെ നടത്തിയ ഒരു പഠനത്തിന്റെ റിപ്പോർട്ട്, രാത്രികാല ഭക്ഷണ ശീലങ്ങൾ മനുഷ്യ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം പകൽ സമയത്തെ ഭക്ഷണ രീതി രാത്രികാലങ്ങളെ അപേക്ഷിച്ച് ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നുവെന്നും സയൻസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു.

   സയൻസ് അഡ്വാൻസസ് ജേർണലിൽ (Science Advances Journal) പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നത്, രാത്രികാല ഭക്ഷണം ശരീരത്തിന്റെ മധ്യ, പെരിഫെറൽ സിർക്കാഡിയൻ ക്ലോക്കുകൾ തമ്മിലുള്ള തെറ്റായ അലൈൻമെന്റിന് കാരണമാകും എന്നാണ്. 24 മണിക്കൂർ സൈക്കിളിൽ നമ്മുടെ ശരീരത്തിന്റെ മാനസികവും ശാരീരികവുമായ പെരുമാറ്റങ്ങൾ നിയന്ത്രിക്കുന്ന പ്രധാന ഘടകമാണിത്. ശരിയായ സമയത്തല്ല ഭക്ഷണം കഴിക്കുന്നതെങ്കിൽ സിർക്കാഡിയൻ ക്ലോക്കുകളുടെ പ്രവർത്തനത്തെ അത് ബാധിക്കുന്നു. ഗ്ലൂക്കോസ് നിലയെയും ബീറ്റാ-സെൽ പ്രവർത്തനങ്ങളേയും ബാധിക്കുന്നതിന് തെറ്റായ ഭക്ഷണ സമയം കാരണമായേക്കാമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നുവെന്ന് മെഡിക്കൽ ക്രോണോബയോളജി പ്രോഗ്രാമിന്റെ ഡയറക്ടറായ ഫ്രാങ്ക് എ.ജെ.എൽ പറയുന്നു.

   നിയന്ത്രിത ലബോറട്ടറി പ്രോട്ടോക്കോളിന് വിധേയരായ, ആരോഗ്യവാന്മാരായ 19 യുവാക്കളെ ഉൾപ്പെടുത്തി 14 ദിവസം കൊണ്ട് ഗവേഷകർ ഒരു പരീക്ഷണം നടത്തി നോക്കി. പരീക്ഷണങ്ങൾക്കായി യുവാക്കളെ മങ്ങിയ വെളിച്ചമുള്ള സ്ഥലത്ത് 32 മണിക്കൂർ നേരം ഉണർന്നിരിക്കാൻ ആവശ്യപ്പെട്ടു. ഓരോ മണിക്കൂറിലും ഒരേ ലഘുഭക്ഷണം അവർക്ക് നൽകുമായിരുന്നു. ഇതിന് ശേഷം അവരെ രാത്രിയിലും പരീക്ഷണത്തിന് വിധേയരാക്കി. അവരെ രണ്ട് ഗ്രൂപ്പുകളായി വിഭജിച്ച് വ്യത്യസ്തമായ സമയങ്ങളിൽ ഭക്ഷണം നൽകി. രാത്രി ജോലി ചെയ്യുന്ന ജീവനക്കാരുടെ സമയക്രമം അനുകരിച്ച് അവരിൽ ആദ്യ സംഘത്തിന് രാത്രിയിൽ ഭക്ഷണം നൽകി. അതേസമയം സെൻട്രൽ സിർക്കാഡിയൻ ക്ലോക്കിന്റെ 24 മണിക്കൂർ സൈക്കിളുമായി ഭക്ഷണ സമയം ക്രമീകരിക്കാനായി അടുത്ത സംഘം പകൽ ഭക്ഷണം കഴിച്ചു. പരീക്ഷണത്തിന്റെ അനന്തര ഫലങ്ങൾ വിലയിരുത്തുന്നതിന് 40 മണിക്കൂർ നേരം ഈ പതിവ് ആവർത്തിച്ചു.

   രാത്രിയിൽ ഭക്ഷണം കഴിച്ചവർക്ക് രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. അതേസമയം പകൽ മാത്രം ഭക്ഷണം കഴിച്ചവരിൽ കാര്യമായ വർദ്ധനവ് ഉണ്ടായില്ല. കൂടാതെ, പകൽ മാത്രം ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് രാത്രികാലത്ത്ഭക്ഷണം കഴിക്കുന്നത് പാൻക്രിയാറ്റിക് ബീറ്റാ-സെൽ പ്രവർത്തനം കുറയ്ക്കുന്നു എന്നും കണ്ടെത്തി.
   Published by:Karthika M
   First published: