• HOME
 • »
 • NEWS
 • »
 • life
 • »
 • പൊട്ടറ്റോ‌ ചിപ്‌സും ചോക്ലേറ്റും കഴിക്കുന്നവർ സൂക്ഷിച്ചോ! ഇല്ലെങ്കിൽ സംഭവിക്കാൻ സാധ്യതയിതാണ്

പൊട്ടറ്റോ‌ ചിപ്‌സും ചോക്ലേറ്റും കഴിക്കുന്നവർ സൂക്ഷിച്ചോ! ഇല്ലെങ്കിൽ സംഭവിക്കാൻ സാധ്യതയിതാണ്

പൊട്ടറ്റോ‌ ചിപ്‌സ്, ബ്രെഡ്, ബേക്കറി ഉൽ‌പ്പന്നങ്ങൾ‌, ചോക്ലേറ്റ് എന്നിവ‌ അമിതമായി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഉറപ്പായും ഇക്കാര്യം അറിഞ്ഞിരിക്കുക

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  പൊട്ടറ്റോ‌ ചിപ്‌സ്, ബ്രെഡ്, ബേക്കറി ഉൽ‌പ്പന്നങ്ങൾ‌, ചോക്ലേറ്റ് എന്നിവ‌ അമിതമായി കഴിക്കുന്നവരാണോ നിങ്ങൾ? സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ലീക്കി ഗട്ട് സിൻഡ്രോമിന് കാരണമാകുമെന്നും ഇത് വൃക്കരോഗ സാധ്യത വർദ്ധിപ്പിക്കുമെന്നുമാണ് പുതിയ പഠന റിപ്പോർട്ട്.

  ഓസ്‌ട്രേലിയയിലെ മോനാഷ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് വറുക്കുന്നതും പൊരിക്കുന്നതും അല്ലെങ്കിൽ സംസ്കരിക്കുന്ന ഭക്ഷണങ്ങളിൽ അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രൊഡക്ട്സ് (എജിഇ) എന്ന ഹാനികരമായ രാസ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിരിക്കുന്നത്. ഈ രാസവസ്തുക്കളാണ് വറുത്തതും പൊരിക്കുന്നതുമായ ഭക്ഷണങ്ങൾക്ക് സ്വാദും സുഗന്ധവും നൽകുന്നത്. എജിഇ വൃക്കരോഗത്തിന് കാരണമാകുന്ന രാസസംയുക്തമാണ്.

  എന്നാൽ അന്നജം അടങ്ങിയിരിക്കുന്ന ഓട്സ്, വേവിച്ച അരി, ബാർലി, ബീൻസ്, പയർവർഗ്ഗങ്ങളായ കറുത്ത പയർ, കടല, വേവിച്ച ഉരുളക്കിഴങ്ങ് എന്നിവ കുടലിന്റെ ആരോഗ്യം പുനഃസ്ഥാപിക്കാൻ സഹായിക്കും. സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

  ഈ ഭക്ഷണങ്ങൾ നിങ്ങളുടെ കുടലിലേക്ക് ഇറങ്ങുമ്പോൾ നിങ്ങളുടെ കുടൽ ബാക്ടീരിയകൾക്കുള്ള ഭക്ഷണമായി മാറും. ആൻറി- ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഈ ഭക്ഷണങ്ങൾ കുടലിന്റെ ആരോഗ്യത്തെ കാത്തു സൂക്ഷിക്കുമെന്ന് മോനാഷ് സെൻട്രൽ ക്ലിനിക്കൽ സ്കൂളിലെ ഡയബറ്റീസ് വകുപ്പ് അസോസിയേറ്റ് പ്രൊഫസർ മെലിൻഡ കൊഗ്ലാൻ പറഞ്ഞു.  ആഗോളതലത്തിൽ, 10 ശതമാനം ആളുകൾക്ക് വൃക്കരോഗം ബാധിക്കുന്നുണ്ട്. സംസ്കരിച്ച ഭക്ഷണത്തിന്റെ ഉപയോഗം ചിലപ്പോൾ മരണത്തിന് വരെ കാരണമാകാറുണ്ട്. പ്രമേഹം, രക്തസമ്മർദ്ദം, അമിതവണ്ണം, കാൻസർ, ദഹനനാളത്തിലെ രോഗങ്ങൾ എന്നിവയ്ക്കും ഇത്തരം ഭക്ഷണങ്ങൾ കാരണമാകാറുണ്ട്. കൂടുതൽ പ്രതിരോധശേഷിയുള്ളതും അന്നജം, നാരുകൾ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണവും കഴിക്കുന്നതിലൂടെ മറ്റ് ഭക്ഷണങ്ങളുടെ ദോഷകരമായ ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് കൊഗ്ലാൻ പറഞ്ഞു.

  തുടർച്ചയായി എട്ടു ദിവസം ഫാസ്റ്റ് ഫുഡ് കഴിക്കുകയാണെങ്കിൽ അത് തലച്ചോറിനെ സാരമായ രീതിയിൽ ബാധിക്കുമെന്ന് നേരത്തെ മറ്റൊരു ഗവേഷണ സംഘം കണ്ടെത്തിയിരുന്നു. തലച്ചോറിലെ ഹിപ്പോകാമ്പസ് എന്ന ഭാഗത്തിനെയാണ് ഇത് ബാധിക്കുക. നമ്മുടെ തലച്ചോറിൽ ഓർമകളെ നിയന്ത്രിക്കുകയും വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യുന്ന ഭാഗമാണിത്. മെലിഞ്ഞവരും ആരോഗ്യമുള്ളവരുമായ 110 വിദ്യാർത്ഥികളിലാണ് പഠനം നടത്തിയത്.

  പഠന കാലയളവിനു മുമ്പും ശേഷവും പഠനത്തിൽ പങ്കെടുത്തവരോട് പഞ്ചസാര നിറഞ്ഞ ഭക്ഷണം ഇഷ്ടമാണോ അല്ലയോ എന്ന് റേറ്റുചെയ്യാൻ ആവശ്യപ്പെട്ടു. ജങ്ക് ഫുഡ് കഴിച്ചവരിൽ ഈ റേറ്റിംഗ് കൂടുതൽ ആയിരുന്നു. അതുപോലെ തന്നെ ഈ ഗ്രൂപ്പ് ഓർമ പരീക്ഷയിൽ പഠന പരിശോധനയിലും മോശം നിലവാരമാണ് പ്രകടിപ്പിച്ചത്. കഴിക്കാനുള്ള ആഗ്രഹം വർദ്ധിപ്പിക്കുന്നതിലൂടെ ജങ്ക് ഫുഡ് ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുമെന്ന് ഗവേഷകർ ഒരു പ്രസ്താവനയിൽ വ്യക്തമാക്കി. ആരോഗ്യമുള്ള ചെറുപ്പക്കാർ ഒരാഴ്ച ജങ്ക് ഫുഡ് തുടർച്ചയായി കഴിക്കുന്നതിന് വിധേയരാകുന്നത് ഹിപ്പോകാമ്പസ് പ്രവർത്തനത്തെ ദുർബലമാക്കുമെന്നാണ് കണ്ടെത്തിയത്.

  Keywords: Food, Health, Kidney, ഭക്ഷണം, ആരോഗ്യം, വൃക്ക
  Published by:user_57
  First published: