സ്പൂണും ഫോർക്കും വേണ്ട, ഭക്ഷണം കൈകൊണ്ട് കഴിച്ചാൽ ഇങ്ങനെയും ചില കാര്യങ്ങൾ

എന്ത് ഭക്ഷണമാണെങ്കിലും അതിങ്ങനെ കൈകൊണ്ട് കുഴച്ച് ഒരു ഉരുള എടുത്ത് മെല്ലെ വായിലേക്ക് വെച്ച് ചവച്ച് തിന്നുമ്പോഴല്ലേ കഴിച്ചെന്നൊരു തോന്നലൊക്കെ ഉണ്ടാകൂ

News18 Malayalam | news18
Updated: February 7, 2020, 7:25 PM IST
സ്പൂണും ഫോർക്കും വേണ്ട, ഭക്ഷണം കൈകൊണ്ട് കഴിച്ചാൽ ഇങ്ങനെയും ചില കാര്യങ്ങൾ
എന്ത് ഭക്ഷണമാണെങ്കിലും അതിങ്ങനെ കൈകൊണ്ട് കുഴച്ച് ഒരു ഉരുള എടുത്ത് മെല്ലെ വായിലേക്ക് വെച്ച് ചവച്ച് തിന്നുമ്പോഴല്ലേ കഴിച്ചെന്നൊരു തോന്നലൊക്കെ ഉണ്ടാകൂ
  • News18
  • Last Updated: February 7, 2020, 7:25 PM IST IST
  • Share this:
മറ്റുള്ളവർക്ക് മുന്നിൽ ഗമ കാണിക്കാനാണെങ്കിലും ഭക്ഷണം സ്പൂണും ഫോർക്കും ഉപയോഗിച്ച് കഴിക്കുന്നവരാണ് നമ്മളിൽ പലരും. ഇങ്ങനെയൊക്കെ ചെയ്താലെ 'പരിഷ്കാരി' ആകൂ എന്നൊരു ധാരണയാണുള്ളത്. സ്പൂണും ഫോർക്കും ഉപയോഗിക്കാനാറിയാതെ മറ്റുള്ളവരുടെ പരിഹാസത്തിന് ഇരയായവരും നമുക്കിടയിലുണ്ട്. എന്നാൽ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിലൂടെ പല കാര്യങ്ങളുണ്ടെന്ന് കൂടി മനസ്സിലാക്കിക്കോളൂ,

കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിലൂടെയുള്ള ഗുണങ്ങളെ കുറിച്ച് Journal of Retailing ൽ വിദഗ്ധർ പറയുന്നത് ഇങ്ങനെയൊക്കെയാണ്.

ALSO READ: കൊറോണ ആശങ്കയകലുന്നു; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചു

ഏറ്റവും പ്രധാനപ്പെട്ടത് കഴിക്കുന്ന ഭക്ഷണം കൂടുതൽ രുചികരവും ആസ്വാദ്യകരവുമാകുന്നത് കൈ ഉപയോഗിക്കുമ്പോഴാണ് എന്നത് തന്നെയാണ്. ഇത് വെറുതെ ഒരു വാദത്തിന് പറയുന്നതല്ല, നിരവധി പേരെ നിരീക്ഷിച്ചതിന് ശേഷമാണ് ഈ നിഗമനത്തിൽ ഗവേഷകർ എത്തിയത്.

കൈ ഉപയോഗിച്ച് കഴിക്കുമ്പോൾ അകത്താക്കുന്ന ഭക്ഷണത്തിൽ നിയന്ത്രണമുണ്ടാകും. അതായത് എത്ര രുചികരമായ ഫുഡാണെങ്കിലും ആവശ്യത്തിൽ കൂടുതൽ അകത്താക്കാൻ ശ്രമിക്കുന്നത് സ്പൂണും ഫോർക്കും ഉപയോഗിക്കുമ്പോഴാണ്. ഭക്ഷണത്തെ തൊട്ടറിഞ്ഞ് ഒരുപിടി കയ്യിലാക്കി കഴിക്കുന്നവർ ആസ്വദിച്ച് ആവശ്യത്തിന് മാത്രം കഴിക്കുന്നു എന്ന് ചുരുക്കം.

പിന്നെ, മലയാളികൾ സ്ഥിരം പറയുന്നത് കൂടി ആവർത്തിക്കാം, എന്ത് ഭക്ഷണമാണെങ്കിലും അതിങ്ങനെ കൈകൊണ്ട് കുഴച്ച് ഒരു ഉരുള എടുത്ത് മെല്ലെ വായിലേക്ക് വെച്ച് ചവച്ച് തിന്നുമ്പോഴല്ലേ കഴിച്ചെന്നൊരു തോന്നലൊക്കെ ഉണ്ടാകൂ...അപ്പോ ഇനി നാണക്കേടോ അപമാനമോ ഒന്നും കരുതേണ്ട, ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടം പോലെ കൈകൊണ്ട് കഴിച്ചോളൂ

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 7, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍