നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Eco-friendly Sex | കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ലൈംഗികജീവിതത്തിൽ മാറ്റങ്ങൾ വരുത്തണോ?

  Eco-friendly Sex | കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ലൈംഗികജീവിതത്തിൽ മാറ്റങ്ങൾ വരുത്തണോ?

  പരിസ്ഥിതിസൗഹൃദ ലൈംഗികതയെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

  Image credit: Reuters

  Image credit: Reuters

  • Share this:
   കാലാവസ്ഥാ വ്യതിയാനത്തിന്റെ (Climate Change) ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിൽ കാർബൺ ഫുട്പ്രിന്റുകൾ (Carbon Footprints) കുറയ്ക്കുന്നതിനുള്ള നിരവധി മാർഗങ്ങളെക്കുറിച്ച് നമ്മൾ ആലോചിക്കാറുണ്ട്. എന്നാൽ, ഇക്കാര്യങ്ങളിൽ പ്രാധാന്യം അർഹിക്കുന്ന ഒന്നായി ലൈംഗിക ജീവിതത്തെ (Sex Life) നമ്മൾ പരിഗണിച്ചിട്ടുണ്ടാകില്ല. എങ്കിലും വീഗൻ കോണ്ടങ്ങൾ (Vegan Condoms), മാലിന്യരഹിത ഗർഭനിരോധന മാർഗങ്ങൾ തുടങ്ങിയവയെക്കുറിച്ച് ഇന്റർനെറ്റിൽ തിരയുന്നവരുടെ എണ്ണം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കൂടിയിട്ടുണ്ട്.

   എന്താണ് പരിസ്ഥിതിസൗഹൃദ ലൈംഗികത?

   "ലൈംഗികജീവിതത്തിന് അനിവാര്യമായ കിടക്കവിരികൾ മുതൽ കോണ്ടം വരെയുള്ള വസ്തുക്കൾ പരിസ്ഥിതിസൗഹൃദമായ വസ്തുക്കൾ കൊണ്ട് നിർമിച്ചതാവണം എന്നതാണ് പരിസ്ഥിതിസൗഹൃദ ലൈംഗികത എന്നതുകൊണ്ട് പലരും ഉദ്ദേശിക്കുന്നത്", പരിസ്ഥിതി ശാസ്ത്രജ്ഞയായ ഡോ. അഡെനൈക് അകിൻസെമൊലു വിശദീകരിക്കുന്നു. ഓരോ വർഷവും 10 മില്യൺ ലാറ്റക്സ് കോണ്ടങ്ങളാണ് ലോകത്ത് നിർമിക്കപ്പെടുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷൻ ഫണ്ട് കണക്കാക്കുന്നു. കോണ്ടങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന സിന്തറ്റിക് ലാറ്റക്‌സുകളും രാസപദാർത്ഥങ്ങളും പുനഃരുപയോഗിക്കാൻ കഴിയുന്നവയുമല്ല.

   റോമൻ കാലഘട്ടം മുതൽ ഉപയോഗിച്ചുപോരുന്ന ലാമ്പ്സ്കിൻ കോണ്ടങ്ങൾ ബയോ-ഡീഗ്രെയ്‌ഡബിൾ ആണെങ്കിലും ആടിന്റെ കുടലിൽ നിന്ന് നിർമിക്കുന്ന ഇവയ്ക്ക് ലൈംഗിക രോഗങ്ങൾ പകരുന്നത് ചെറുക്കാൻ കഴിയില്ല. ലൈംഗികബന്ധത്തിന് ഉപയോഗിക്കുന്ന ലൂബ്രിക്കന്റുകളിൽ മിക്കവയും പെട്രോളിയം ഉത്പന്നങ്ങളാലാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ അവയിൽ ഫോസിൽ ഇന്ധനങ്ങൾ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ജലം ഉപയോഗിച്ച് നിർമിക്കുന്ന ഓർഗാനിക് ഉത്പന്നങ്ങൾക്ക് ഇപ്പോൾ പ്രചാരം വർദ്ധിച്ചു വരുന്നുണ്ട്.

   സുസ്ഥിരമായ ലൈംഗികജീവിതം ഉറപ്പുവരുത്തുന്നതിനായി ജലം ഉപയോഗിച്ച് നിർമിക്കുന്ന ലൂബ്രിക്കന്റുകൾ, ഓർഗാനിക് കോണ്ടങ്ങൾ തുടങ്ങിയവ ഉപയോഗിക്കാൻ ശീലിക്കണമെന്ന് ഡോ. അഡെനൈക് നിർദ്ദേശിക്കുന്നു. എന്നാൽ, ഗർഭനിരോധന മാർഗങ്ങളുമായി ബന്ധപ്പെട്ട ഏതൊരു തീരുമാനവും എടുക്കുന്നതിന് മുമ്പ് ഒരു ഡോക്റ്ററുടെ അഭിപ്രായം തേടുന്നതാണ് ഉചിതം.   ലൈംഗികത ആസ്വദിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന മാർഗങ്ങളിൽ കൂടുതൽ കരുതൽ പുലർത്തുന്നതിലൂടെ വിഭവങ്ങളുടെ ദുരുപയോഗവും മാലിന്യങ്ങളുടെ ഉത്പാദനവും നമുക്ക് നിയന്ത്രിക്കാൻ കഴിയും. പരിസ്ഥിതിയ്ക്ക് ദോഷം വരുത്താത്ത തുണിത്തരങ്ങൾ കൊണ്ടുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെയും കിടപ്പുമുറിയിലെ ലൈറ്റുകൾ അനാവശ്യമായി ഓൺ ചെയ്യാതിരിക്കുന്നതിലൂടെയുമൊക്കെ നിങ്ങൾക്ക് നിങ്ങളുടെ ലൈംഗികജീവിതം കൂടുതൽ പരിസ്ഥിതി സൗഹൃദപരമാക്കി മാറ്റാൻ കഴിയും.

   കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് കാർബൺ ഉത്പാദനത്തിന്റെ തോത് കുറയ്ക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 2017 ലെ ഒരു പഠനം പറയുന്നത്, സ്വന്തമായി കാർ ഇല്ലെങ്കിൽ നിങ്ങൾക്ക് പ്രതിവർഷം 2.3 ടൺ കാർബൺ ഡയോക്‌സൈഡിന്റെ ഉത്പാദനം തടയാൻ കഴിയുമെന്നാണ്. അതുപോലെ സസ്യാഹാരം മാത്രം ശീലിച്ചാൽ 0.8 ടൺ കാർബൺ ഉത്പാദനം കുറയ്ക്കാം.

   ഒരു വികസിതരാജ്യത്ത് കുട്ടികളില്ലാതെ ജീവിച്ചാൽ 58.6 ടൺ കാർബൺ ഡയോക്സൈഡ് ലാഭിക്കാൻ കഴിയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിൽ ജനനനിരക്ക് കുറഞ്ഞു വരുന്നുണ്ട്. എങ്കിലും ഇത് കാലാവസ്ഥാ വ്യതിയാനവുമായി മാത്രം ചേർത്തുവെച്ച് കാണാൻ കഴിയില്ല.
   Published by:user_57
   First published:
   )}