• HOME
 • »
 • NEWS
 • »
 • life
 • »
 • Mental Health | തിക്താനുഭവങ്ങൾ മാനസികമായി ആഘാതം സൃഷ്ടിച്ചിട്ടുണ്ടോ? അതിൽ നിന്ന് മുക്തി നേടാനുള്ള വഴികള്‍

Mental Health | തിക്താനുഭവങ്ങൾ മാനസികമായി ആഘാതം സൃഷ്ടിച്ചിട്ടുണ്ടോ? അതിൽ നിന്ന് മുക്തി നേടാനുള്ള വഴികള്‍

നിങ്ങള്‍ അഭിമുഖീകരിക്കുന്ന മാനസിക ആഘാതത്തില്‍ നിന്ന് രക്ഷ നേടാൻ സഹായിക്കുന്ന ഫലപ്രദമായ മാര്‍ഗങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

 • Share this:
  ജീവിതത്തില്‍ നമ്മുടെ മനസ് (Mind) പല അനുഭവങ്ങളിലൂടെയും കടന്നുപോകുന്നു. ചില അനുഭവങ്ങൾ ഉണ്ടാക്കുന്ന മാനസിക ആഘാതം (Mental Impact) വര്‍ഷങ്ങളോളം നിലനില്‍ന്നേക്കും. മാനസിക ആഘാതം സൃഷ്ടിക്കുന്ന അനുഭവങ്ങൾക്ക് വിധേയമാവുക വളരെ സാധാരണമാണ്. എന്നാല്‍, ഒരു പ്രത്യേക സംഭവം ഉണ്ടാക്കുന്ന ആഘാതം വളരെക്കാലം നിലനിൽക്കുന്നുണ്ടെങ്കിൽ അക്കാര്യം വളരെ അപൂർവമായേ ആളുകള്‍ അംഗീകരിക്കാറുള്ളൂ. യഥാര്‍ത്ഥത്തില്‍, ഇത് ഞെട്ടിപ്പിക്കുന്ന കാര്യമല്ല. കാരണം ആധുനിക സമൂഹത്തില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു മേഖലയാണ് മാനസികാരോഗ്യം (Mental Health) സംബന്ധിച്ചത്. ഇക്കാരണത്താല്‍, ആളുകള്‍ പലപ്പോഴും സഹായം തേടാന്‍ മടിക്കുകയും ചെയ്യുന്നു.

  ഒരു വ്യക്തി എപ്പോഴെങ്കിലും വളരെ സമ്മര്‍ദ്ദകരമായ അനുഭവത്തിലൂടെ ഒരിക്കലോ പല തവണയോ കടന്നുപോയിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് മാനസിക ആഘാതം ഉണ്ടായി എന്ന് പറയുന്നതില്‍ തെറ്റില്ല. അടുപ്പമുള്ള ഒരു വ്യക്തിയെ നഷ്ടപ്പെടുക, അപകടത്തില്‍പ്പെടുക, അക്രമാസക്തമായ പ്രവൃത്തി മുതല്‍ ലൈംഗികാതിക്രമം വരെയുള്ള ദുരനുഭവങ്ങൾക്ക് വിധേയമാവുക തുടങ്ങിയ നിരവധി കാരണങ്ങൾ അതിനുണ്ടാകാം. അത്തരം സംഭവങ്ങള്‍ അനുഭവിച്ചതിന്റെ ഫലമായി വ്യക്തികൾക്ക് ദീർഘകാലത്തെ മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നു. കൂടാതെ നിസ്സഹായത, ഭയം, മരവിപ്പ്, ക്ഷോഭം, പേടിസ്വപ്നങ്ങള്‍ കാണുക, ഉറക്കത്തിലെ തടസം തുടങ്ങിയ പ്രശ്നങ്ങളും വികാരങ്ങളും ഉണ്ടാകാം. നിങ്ങള്‍ അഭിമുഖീകരിക്കുന്ന മാനസിക ആഘാതത്തില്‍ നിന്ന് രക്ഷ നേടാൻ സഹായിക്കുന്ന ഫലപ്രദമായ മാര്‍ഗങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

  വികാരങ്ങളെ സ്വയം അഭിമുഖീകരിക്കുക
  ആളുകള്‍ സാധാരണയായി മാനസിക ആഘാതമുണ്ടാക്കിയ സംഭവത്തെക്കുറിച്ച് ചിന്തിക്കുന്നത് ഒഴിവാക്കുന്നു. അത് തികച്ചും സാധാരണമാണ്, കാരണം ഒരു മോശം അനുഭവം ഓർത്ത് തങ്ങളുടെ സന്തോഷകരമായ നിമിഷത്തെ ഇല്ലാതാക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ആ വികാരങ്ങള്‍ തിരിച്ചറിയേണ്ടത് പ്രധാനമാണ്. അതുവഴി നിങ്ങള്‍ക്ക് വേണ്ട രീതിയിലുള്ള സഹായം തേടാനാകും. വിഷമകരമായ ആ വികാരങ്ങളെ അഭിമുഖീകരിക്കുന്നതിലാണ് കാര്യം. കാരണം നിങ്ങള്‍ അവയെ എത്രയും വേഗം തിരിച്ചറിയുന്നുവോ അത്രയും വേഗത്തില്‍ അവയില്‍ നിന്ന് രക്ഷ നേടാനും കഴിയും.

  സ്വയം ഒറ്റപ്പെടുത്തരുത്
  അത്തരം വികാരങ്ങളോട് സാധാരണയായി നാം പ്രതികരിക്കുന്നത് നമ്മെത്തന്നെ ഒറ്റപ്പെടുത്തിയാണ്. എന്നാല്‍ ഇത് നിങ്ങളുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നത് മന്ദഗതിയിലാക്കും. ഒരു വ്യക്തി എപ്പോഴും അടുപ്പമുള്ള ആൾക്കാരോട് സംസാരിക്കുകയും അവരുടെ സഹായം തേടുകയും വേണം. അതുകൊണ്ടുതന്നെ ആശയവിനിമയം നടത്താന്‍ മറന്നുപോകരുത്.

  യോഗ പരിശീലിക്കുക
  യോഗ നിങ്ങളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും മാനസികാരോഗ്യത്തിന് അത്യന്തം സഹായകരമാവുകയും ചെയ്യുന്ന ഒന്നാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന സൂര്യനമസ്‌കാരം പോലുള്ള ചില യോഗാസനങ്ങളുണ്ട്. അവ പരീക്ഷിക്കുക.

  ആവശ്യമെങ്കിൽ ചികിത്സ തേടുക
  ലോകാരോഗ്യ സംഘടന (WHO) പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറിന് ഐ മൂവ്മെന്റ് ഡിസെന്‍സിറ്റൈസേഷന്‍ ആന്‍ഡ് റീപ്രോസസിംഗ് (EMDR) തെറാപ്പി ശുപാര്‍ശ ചെയ്യുന്നു. ഇമോഷണല്‍ ഫ്രീഡം ടെക്‌നിക് (EFT) വൈകാരിക ക്ലേശങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള ഫലപ്രദമായ ചികിത്സാരീതിയാണ്.
  Published by:Jayesh Krishnan
  First published: