• HOME
  • »
  • NEWS
  • »
  • life
  • »
  • Paneer or Eggs | മുട്ടയോ പനീറോ? ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഇവയിലേത് തെരഞ്ഞെടുക്കണം?

Paneer or Eggs | മുട്ടയോ പനീറോ? ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഇവയിലേത് തെരഞ്ഞെടുക്കണം?

ഡയറ്റ് പ്ലാനുകളിൽ മിക്കവാറും കാണപ്പെടുന്ന പ്രോട്ടീന്റെ രണ്ട് ജനപ്രിയ ഉറവിടങ്ങളാണ് മുട്ടയും പനീറും. രണ്ടിലും പ്രോട്ടീൻ ധാരളമായി അടങ്ങിയിട്ടുണ്ട്.

  • Share this:
    സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് (vegetarians) പ്രോട്ടീന്‍ നല്‍കുന്ന ഏക ഉറവിടം പനീര്‍ (paneer) ആണ്. എന്നാല്‍ നോണ്‍ വെജിറ്റേറിയന്‍സിന് (non-vegetarians) രണ്ട് ഓപ്ഷനുകളുണ്ട്. എന്നാല്‍ ഇവ രണ്ടില്‍ ഏതാണ് ശരീരഭാരം കുറയ്ക്കാന്‍ ആരോഗ്യകരവും മികച്ചതുമെന്ന് അറിയാമോ?

    മുട്ടയോ പനീറോ? ശരീരഭാരം കുറയ്ക്കാനും എന്നാൽ മസില്‍ നിലനിർത്താനുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിൽ, നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതൽ പ്രോട്ടീന്‍ (protein) ഉൾപ്പെടുത്തണം. കൂടുതല്‍ തീവ്രമായ ശാരീരിക പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടുന്നവർ പ്രോട്ടീന്‍ കഴിക്കുന്നത് വഴി കൊഴുപ്പ് ഇല്ലാതാകുക മാത്രമല്ല, ദൃഡമായ പേശികൾ രൂപപ്പെടാനും സഹായിക്കും. അങ്ങനെ നിങ്ങൾ കൂടുതൽ ആരോഗ്യവാന്മാരായി മാറും. ഡയറ്റ് പ്ലാനുകളിൽ മിക്കവാറും കാണപ്പെടുന്ന പ്രോട്ടീന്റെ രണ്ട് ജനപ്രിയ ഉറവിടങ്ങളാണ് മുട്ടയും(egg) പനീറും. രണ്ടിലും പ്രോട്ടീൻ ധാരളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല അവ പാചകം ചെയ്യാനും എളുപ്പമാണ്.

    മുട്ടയുടെയും പനീറിന്റെയും പോഷക ഗുണങ്ങള്‍ നോക്കാം

    44 ഗ്രാം ഭാരമുള്ള ഒരു വേവിച്ച മുട്ടയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ:

    പ്രോട്ടീന്‍: 5.5 ഗ്രാം

    ആകെ കൊഴുപ്പ്: 4.2 ഗ്രാം

    കാല്‍സ്യം: 24.6 മില്ലിഗ്രാം

    ഇരുമ്പ്: 0.8 മില്ലിഗ്രാം

    മഗ്‌നീഷ്യം: 5.3 മില്ലിഗ്രാം

    ഫോസ്ഫറസ്: 86.7 മില്ലിഗ്രാം

    പൊട്ടാസ്യം: 60.3 മില്ലിഗ്രാം

    സിങ്ക്: 0.6 മില്ലിഗ്രാം

    കൊളസ്‌ട്രോള്‍: 162 മില്ലിഗ്രാം

    സെലിനിയം: 13.4 മൈക്രോഗ്രാം (എംസിജി)

    അതേസമയം, 40 ഗ്രാം കൊഴുപ്പ് കുറഞ്ഞ കോട്ടേജ് ചീസ് അല്ലെങ്കില്‍ പനീറില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ:

    പ്രോട്ടീന്‍: 7.54 ഗ്രാം

    കൊഴുപ്പ്: 5.88 ഗ്രാം

    കാര്‍ബോഹൈഡ്രേറ്റ്: 4.96 ഗ്രാം

    ഫോളേറ്റ്‌സ്: 37.32 മൈക്രോഗ്രാം

    കാല്‍സ്യം: 190.4 മില്ലിഗ്രാം

    ഫോസ്ഫറസ്: 132 മില്ലിഗ്രാം

    പൊട്ടാസ്യം: 50 മില്ലിഗ്രാം

    താരതമ്യേന മുട്ടയ്ക്ക് വില കുറവാണ്. മാത്രമല്ല, നമ്മുടെ ദൈനംദിന ജീവിതത്തില്‍ ശരീരത്തിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും ഇവയിൽ അടങ്ങിയിട്ടുമുണ്ട്. ഒരു മുട്ടയില്‍ 6 ഗ്രാം പ്രോട്ടീനും ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ മറ്റ് ചില പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പൊരിച്ച മുട്ട, മുട്ട കറി, പുഴുങ്ങിയ മുട്ട, വേവിച്ച മുട്ട തുടങ്ങി വിവിധ രീതികളില്‍ മുട്ട കഴിക്കാം. കൊഴുപ്പ് കൂടുതലായതിനാല്‍ ആളുകള്‍ മുട്ടയുടെ മഞ്ഞക്കരു കളഞ്ഞ് അതിന്റെ വെള്ള മാത്രം കഴിക്കാറുമുണ്ട്. എന്നാൽ മുട്ടയുടെ മഞ്ഞക്കരുവിലും ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

    പനീര്‍ അല്ലെങ്കില്‍ കോട്ടേജ് ചീസിനെ സംബന്ധിച്ചിടത്തോളം, ഇത് ഇന്ത്യയിലെ ഒരു ജനപ്രിയ പാലുല്‍പ്പന്നമാണ്. കാല്‍സ്യം, വിറ്റാമിന്‍ ബി 12, സെലിനിയം, വിറ്റാമിന്‍ ഡി, റൈബോഫ്‌ലേവിന്‍ എന്നിവയാല്‍ സമ്പുഷ്ടമായ പനീര്‍ സാലഡുകളില്‍ ചേര്‍ക്കാം, പനീര്‍ കറിയായും ഉണ്ടാക്കാം. അല്ലെങ്കില്‍ പച്ചക്കറികള്‍ക്കൊപ്പം ചേര്‍ത്തും കറി വയ്ക്കാം. പാലില്‍ നിന്നാണ് കോട്ടേജ് ചീസ് നിര്‍മ്മിക്കുന്നത്.

    മുട്ടയ്ക്കും പനീറിനും സമാനമായ പോഷകഘടനയാണുള്ളത്. ഇവ രണ്ടും ആരോഗ്യ ഗുണമുള്ളവയായതിനാല്‍ എല്ലാ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന വെജിറ്റേറിയൻസ് പനീര്‍ കഴിക്കുന്നതും ഗുണം ചെയ്യും. പരമാവധി പോഷകങ്ങള്‍ ലഭിക്കുന്നതിനായി നിങ്ങള്‍ക്ക് സോയ ഉല്‍പ്പന്നങ്ങള്‍, പയര്‍, പരിപ്പ് എന്നിവയും ഭക്ഷണത്തില്‍ ഉൾപ്പെടുത്താം.
    Published by:Sarath Mohanan
    First published: