നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഉറങ്ങിയും വെള്ളം കുടിച്ചും ജങ്ക് ഫുഡ് ഒഴിവാക്കാം; പായ്ക്കറ്റ് ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാൻ എട്ട് വഴികൾ

  ഉറങ്ങിയും വെള്ളം കുടിച്ചും ജങ്ക് ഫുഡ് ഒഴിവാക്കാം; പായ്ക്കറ്റ് ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാൻ എട്ട് വഴികൾ

  വീട്ടിലിരുന്ന് തന്നെ നിങ്ങളുടെ ജങ്ക് ഫുഡ് ആസക്തിയെ നിയന്ത്രിക്കാനുള്ള ആരോഗ്യകരമായ 8 നുറുങ്ങുവിദ്യകള്‍ പരിചയപ്പെടുത്താം.

  Image: Shutterstock

  Image: Shutterstock

  • Share this:
   വയറു നിറയെ ഭക്ഷണം കഴിച്ചാലും കലോറി കൂടുതല്‍ അടങ്ങിയ ജങ്ക് ഫുഡിനോടുള്ള ആസക്തി അനാരോഗ്യകരമാണ്. ഇത്തരം ആഹാരം കഴിക്കാൻ തോന്നുന്നത് സാധാരണമാണ്. മിക്കവാറും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, മാനസികാവസ്ഥ, സമ്മര്‍ദ്ദം, ഗര്‍ഭം അല്ലെങ്കില്‍ പോഷകാഹാരക്കുറവ് എന്നിവ മൂലമാണ് ഈ ഭക്ഷണത്തോട് താത്പര്യം കൂടുന്നത്. കാഴ്ച, ഓര്‍മ്മ, മണം അല്ലെങ്കില്‍ ഒരു ചിത്രം പോലും ജങ്ക് ഫുഡ് കഴിക്കാനുള്ള കൊതി തോന്നിപ്പിക്കും. അത്തരം പ്രേരണകള്‍ നിങ്ങളുടെ ഭക്ഷണക്രമത്തെ താറുമാറാക്കും. ജങ്ക് ഫുഡ് കൊതി നിങ്ങളുടെ ഭക്ഷണക്രമത്തെ തടസ്സപ്പെടുത്തുക മാത്രമല്ല അമിതമായ കലോറി ശരീരത്തിന് പ്രദാനം ചെയ്യുകയും ചെയ്യുന്നു. അത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു.

   അതിനാല്‍ വീട്ടിലിരുന്ന് തന്നെ നിങ്ങളുടെ ജങ്ക് ഫുഡ് ആസക്തിയെ നിയന്ത്രിക്കാനുള്ള ആരോഗ്യകരമായ 8 നുറുങ്ങുവിദ്യകള്‍ പരിചയപ്പെടുത്താം.

   വെള്ളം കുടിക്കുക
   ദാഹത്തിന്റെ ലക്ഷണങ്ങള്‍ ഭക്ഷണത്തോടുള്ള ആസക്തിയായി തെറ്റായി വ്യാഖ്യാനിക്കപ്പെടാം. കാരണം ദാഹം, ശരീരത്തില്‍ വിശപ്പിനുള്ള സമാനമായ സംവേദനങ്ങള്‍ ഉണ്ടാക്കുന്നു. ജങ്ക് ഫുഡ് ആസക്തി കുറയ്ക്കാന്‍ ദിവസം മുഴുവനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് നല്ലൊരു വഴിയാണ്.

   ഭക്ഷണത്തിനിടയിലുള്ള നീണ്ട ഇടവേളകള്‍ ഒഴിവാക്കുക. ദിവസം, ഇടവിട്ട് ചെറിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് നിരന്തരമായ ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കും. സംതൃപ്തി തോന്നാന്‍ ഭക്ഷണത്തിനിടയില്‍ ബദാം, വാല്‍നട്ട് അല്ലെങ്കില്‍ പഴങ്ങള്‍ പോലുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.

   ശരിയായി ചവയ്ക്കുക
   പോഷകാഹാര വിദഗ്ദ്ധരുടെ പഠനങ്ങളില്‍ പറയുന്നത്, ഭക്ഷണം കഴിക്കുമ്പോള്‍ നന്നായി ചവയ്ക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്. ച്യൂയിംഗ് ഗം ചവയ്ക്കുന്നത് കലോറി അടങ്ങിയ പാനീയം കുടിക്കുന്നത് പോലെ ഫലപ്രദമായി വിശപ്പും ദാഹവും കുറയ്ക്കും.

   ഭക്ഷണം ഒഴിവാക്കരുത്: നിങ്ങള്‍ ഭക്ഷണം ഒഴിവാക്കുന്നത് പതിവാണെങ്കില്‍, നിങ്ങള്‍ക്ക് ജങ്ക് ഫുഡിനോടോ മധുര പലഹാരത്തിനോടോ ഉള്ള ആസക്തി വർദ്ധിപ്പിക്കും. ശരീരം ദീര്‍ഘനേരം വിശക്കുമ്പോള്‍, അത് അനാരോഗ്യകരമായ ഭക്ഷണത്തോട് ആഗ്രഹം പ്രകടിപ്പിക്കും.

   പ്രോട്ടീന്‍
   കഴിക്കുന്ന എല്ലാ ഭക്ഷണത്തിലും പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നത് അനാരോഗ്യകരമായ ആസക്തി തടയാന്‍ സഹായിക്കും. കാര്‍ബോഹൈഡ്രേറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രോട്ടീന്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതിനാല്‍, അത് ദീര്‍ഘനേരം വയറ് നിറഞ്ഞിരിക്കാന്‍ സഹായിക്കും.

   സ്‌ട്രെസ്
   വികാരങ്ങളെ സന്തുലിതമാക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത ആളുകള്‍, പിന്നീട് അതേ വൈകാരികതയോടെ ഭക്ഷണവും കഴിക്കുന്നു. അത്തരം അനാരോഗ്യകരമായ രീതിയിലുള്ള ഭക്ഷണത്തോടുള്ള ആഗ്രഹം ഉയര്‍ന്ന തലത്തിലുള്ള സമ്മര്‍ദ്ദം മൂലമാണ്. ധ്യാനവും യോഗയും, നല്ല ഉറക്കവും ഈ സമ്മര്‍ദ്ദത്തെ ഫലപ്രദമായി നേരിടാന്‍ സഹായിക്കും.

   ഉറക്കം നേടുക
   കൂടുതല്‍ ഉറക്കം ലഭിക്കുന്ന ആളുകള്‍ക്ക് പകല്‍ സമയത്ത് വിശപ്പ് കുറവായിരിക്കും. മധുരവും ഉപ്പുമുള്ള ഭക്ഷണങ്ങളോടുള്ള ആഗ്രഹം അവര്‍ക്ക് അധികം അനുഭവപ്പെടില്ല.

   ആരോഗ്യകരമായ ഭക്ഷണം വാങ്ങിവയ്ക്കുക
   ജങ്ക് ഫുഡ് കഴിക്കുന്നത് നിയന്ത്രിക്കണമെങ്കില്‍ ആരോഗ്യകരമായ ഭക്ഷണം മാത്രം വീട്ടില്‍ സൂക്ഷിക്കുക. ചിപ്‌സ്, കുക്കീസ് എന്നിവ വാങ്ങിവയ്ക്കുന്നതിനുപകരം, ബദാം, വാല്‍നട്ട് തുടങ്ങിയവ വാങ്ങുകയും അത് ഉപയോഗിച്ച് നിങ്ങളുടെ വിശപ്പ് ശമിപ്പിക്കുകയും ചെയ്യുക.
   Published by:Jayesh Krishnan
   First published:
   )}