നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • രോഗികളിൽ കൃത്രിമ ഹൃദയം ഘടിപ്പിക്കാ൯ അനുമതി; നിർണായക തീരുമാനവുമായി യൂറോപ്യ൯ യൂണിയ൯

  രോഗികളിൽ കൃത്രിമ ഹൃദയം ഘടിപ്പിക്കാ൯ അനുമതി; നിർണായക തീരുമാനവുമായി യൂറോപ്യ൯ യൂണിയ൯

  കൃത്രിമ ഹൃദയം പൂർണ്ണമായി പ്രവർത്തിക്കുന്ന അവയവമാണെങ്കിലും പ്രധാനമായും ഹൃദയ തകരാറിന്റെ അവസാന ഘട്ടത്തിലുള്ള രോഗികൾക്ക് അനുയോജ്യമായ ദാതാക്കളെ കണ്ടെത്തുന്ന സമയം വരെ ഉപയോഗിക്കാനാവും ഉപയോഗിക്കുക. ശരീരത്തിന് പുറത്ത് ഘടിപ്പിക്കുന്ന ഈ അവയവം ആരോഗ്യ പ്രവർത്തകരാണ് ഓപ്പറേറ്റ് ചെയ്യുക. എന്നാൽ, രോഗിക്ക് കൃത്രിമ ഹൃദയവുമായി വീട്ടിലേക്ക് വരാം.

  Heart

  Heart

  • Share this:
   ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായ രോഗികളിൽ കൃത്രിമ ഹൃദയം ഘടിപ്പിക്കാ൯ യൂറോപ്യ൯ യൂണിയ൯ അനുമതി നൽകി. അവയവ ദാതാക്കളെ കിട്ടാത്ത സാഹചര്യത്തിലാണ് ടോട്ടൽ ആർടിഫിഷ്യൽ ഹാർട്ട് (TAH) ഉപയോഗിക്കുക. കാർമറ്റ് എന്ന കമ്പനിയാണ് യൂറോപ്യ൯ രാജ്യങ്ങളിലെ ആശുപത്രികൾക്ക് വേണ്ടി കൃത്രിമ ഹൃദയം നിർമ്മിക്കാ൯ പോകുന്നത്. കൃത്രിമ ഹൃദയം പൂർണ്ണമായി പ്രവർത്തിക്കുന്ന അവയവമാണെങ്കിലും പ്രധാനമായും ഹൃദയ തകരാറിന്റെ അവസാന ഘട്ടത്തിലുള്ള രോഗികൾക്ക് അനുയോജ്യമായ ദാതാക്കളെ കണ്ടെത്തുന്ന സമയം വരെ ഉപയോഗിക്കാനാവും ഉപയോഗിക്കുക. ശരീരത്തിന് പുറത്ത് ഘടിപ്പിക്കുന്ന ഈ അവയവം ആരോഗ്യ പ്രവർത്തകരാണ് ഓപ്പറേറ്റ് ചെയ്യുക. എന്നാൽ, രോഗിക്ക് കൃത്രിമ ഹൃദയവുമായി വീട്ടിലേക്ക് വരാം.

   Also Read- ഇന്ത്യ കാണാനിറങ്ങിയിട്ട് 5 മാസം; തലശേരിക്കാൻ ഫഹിം മെഹ്റൂഫിന്റെ യാത്രകൾ

   കൃത്രിമ ഹൃദയം ഉപയോഗിക്കാനുള്ള യൂറോപ്യ൯ യൂണിയന്റെ അനുമതി തങ്ങൾക്കും രോഗികളുടെ ജീവിതത്തിലും വലിയ ഒരു നാഴികക്കല്ലാണെന്ന് കാർമറ്റ് പറയുന്നു. അടുത്ത വർഷം ജനുവരി മുതൽ തന്നെ തകൃതിയായി കൃത്രിമ ഹൃദയ നിർമ്മാണം തുടങ്ങാനാണ് കാർമറ്റ് പദ്ധതി. അടുത്ത വർഷം പകുതിയോടെ തന്നെ പ്രൊഡക്റ്റ് മാർക്കറ്റിൽ എത്തിക്കണമെന്ന് ഉദ്ദേശിക്കുന്ന കമ്പനി ഉപഭോക്താക്കളുമായി ഉട൯ തന്നെ ചർച്ചകൾ തുടങ്ങും. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന നിരവധി രോഗികൾക്ക് തങ്ങളുടെ പുതിയ കൃതിമ ഹൃദയം സഹായകമാവുമെന്ന് കാർമറ്റ് സി ഇ ഓ സ്റ്റിഫെയ്൯ പിയറ്റ് പറഞ്ഞു.

   രണ്ട് ബയോളജികൽ വാൽവുകൾ, രണ്ട് വെൻട്രിക്കിളുകൾ, ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യാ൯ സഹായിക്കുന്ന രണ്ട് ചെറിയ പമ്പുകൾ എന്നിവയാണ് കൃത്രിമ ഹൃദയത്തിൽ അടങ്ങിയിരിക്കുക. സ്വയം പ്രവർത്തിക്കുന്ന ഈ ഉപകരണത്തിന്റെ ബാറ്ററി നാലു മണിക്കൂറോളം പ്രവർത്തിക്കും.

   Also Read- Weight Loss | ശരീര ഭാരം കൂടും, രാവിലെ എഴുന്നേറ്റ് ഈ 5 കാര്യങ്ങൾ ചെയ്താൽ

   കൃത്രിയ ഹൃദയത്തിന്റെ കണ്ടുപിടുത്തം ആഗോള തലത്തിൽ വ൯ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലോകത്ത് 26 മില്യൺ ആളുകൾക്ക് ഹൃദയ തകരാർ സംഭവിച്ചിട്ടുണ്ടെങ്കിലും യോജിച്ച ഹൃദയം നൽകാ൯ ആളുകളെ കിട്ടാത്തതു കൊണ്ട് ലോകത്ത് തന്നെ പ്രതിവർഷം വെറും 5400 പേർ മാത്രമാണ് ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വിധേയമാവുന്നത്.
   ഈ ഹൃദയ ദൗർലഭ്യത തങ്ങൾക്ക് പരിഹരിക്കാനാവുമെന്നാണ് കാർമെറ്റ് കണക്കു കൂട്ടുന്നത്. ഹൃദയ തകരാറിന്റെ അവസാന ഘട്ടത്തിലുള്ളവർക്ക് ആയുസ് കൂട്ടാനും, ശസ്ത്രക്രിയക്ക് കാത്തു നിൽക്കുന്നവരുടെ ജീവിതം മെച്ചപ്പെടുത്താനും ഇതുപാകാരപ്പെട്ടേക്കും.

   Also Read- ഒരു കപ്പ് ചായ കുടിച്ചു, പിന്നാലെ തുടർച്ചയായ ഏമ്പക്കം

   കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി കൃത്രിമ ഹൃദയ നിർമ്മാണം പരീക്ഷണ ഘട്ടത്തിലായിരുന്നു. കഴിഞ്ഞ വർഷം മെയിലാണ് ആദ്യം ഹൃദയം രോഗിയിൽ ഘടിപ്പിച്ച് നോക്കിയത്. പരീക്ഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാം ഘട്ടം നിലവിൽ നടന്നു കൊണ്ടിരിക്കുന്നു. പരീക്ഷണത്തിൽ പങ്കെടുക്കാ൯ കാർമറ്റ് വളണ്ടിയർമാരെ ക്ഷണിക്കുന്നുണ്ട്. ഈ വർഷം ഡിസംബറിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾ അവസാനിക്കുമെന്ന് കണക്കു കൂട്ടപ്പെടുന്നു.

   കുറഞ്ഞ സാംപിളൂകളിൽ മാത്രമേ പരീക്ഷിച്ചിട്ടുള്ളൂവെങ്കിലും ഇതുവരെ നടന്ന ട്രയലുകളനുസരിച്ച് കൃത്രിമ ഹൃദയം ഉപയോഗിക്കുന്നത് സുരക്ഷിതമാണ് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
   Published by:Rajesh V
   First published:
   )}