നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Liver Disease|മദ്യപാനിയല്ലെങ്കിലും ഈ കരൾ രോഗം നിങ്ങളെ ബാധിച്ചേക്കാം; രോഗലക്ഷണങ്ങൾ എന്തൊക്കെ?

    Liver Disease|മദ്യപാനിയല്ലെങ്കിലും ഈ കരൾ രോഗം നിങ്ങളെ ബാധിച്ചേക്കാം; രോഗലക്ഷണങ്ങൾ എന്തൊക്കെ?

    കുറച്ച് മാത്രം മദ്യപിക്കുന്നവരെയും ഒട്ടും മദ്യപിക്കാത്തവരെയും കരൾ രോഗം വേട്ടയാടുന്നത് എന്ത് കൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ?

    (Image: Shutterstock)

    (Image: Shutterstock)

    • Share this:
      കരൾ രോഗം (Liver Disease) ആണെന്ന് അറിഞ്ഞാൽ പലരും എത്തുന്ന നിഗമനം അതിനു കാരണം അമിത മദ്യപാനമാണ് എന്നതാണ്. മദ്യത്തിന്റെ അമിത ഉപയോഗവുമായി ബന്ധപ്പെടുത്തിയാണ് പലരും കരൾ രോഗത്തെ കാണുന്നത്. മിക്കവാറും കരൾ രോഗങ്ങൾ ആരംഭിക്കുന്നത് മദ്യപാനം മൂലം ആണെങ്കിലും എല്ലാ കരൾ രോഗങ്ങൾക്കും കാരണം മദ്യപാനമല്ല.

      കുറച്ച് മാത്രം മദ്യപിക്കുന്നവരെയും ഒട്ടും മദ്യപിക്കാത്തവരെയും കരൾ രോഗം വേട്ടയാടുന്നത് എന്ത് കൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? അല്പംമാത്രം മദ്യം കഴിക്കുന്നവരെയോ മദ്യപിക്കാത്തവരെയോ ബാധിക്കുന്ന ഒരു സാധാരണ കരൾ രോഗമാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (Non Alcoholic Fatty Liver Disease).

      നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ബാധിച്ച ഒരു വ്യക്തിയിൽ കരളിൽ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നു. ഇത് പിന്നീട് ഗുരുതരമായ കരൾ രോഗത്തിന് കാരണമാകുന്നു. ഇതിനെ അവഗണിക്കുകയാണെങ്കിൽ രോഗത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് രോഗി എത്തപ്പെടും. അതായത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിൽ നിന്നും നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (Non Alcoholic Steatohepatitis) എന്ന അവസ്ഥയിലേക്ക്.

      ലിവർ സിറോസിസ്, ലിവർ ഫെയ്‌ല്യർ തുടങ്ങിയ ഗുരുതരമായ അവസ്ഥകളിലേക്ക് രോഗിയെ നയിക്കാൻ ഈ രോഗത്തിന് കഴിയും. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസസ് ബാധിച്ചവരിൽ എന്ത് ലക്ഷണങ്ങളാണ് കാണിക്കുക എന്നത് നിർവചിക്കപ്പെട്ടിട്ടില്ലാത്തതിനാൽ പലപ്പോഴും രോഗി ഈ പ്രശ്നം തിരിച്ചറിയുന്നില്ല. ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ തിരിച്ചറിയപ്പെടാതിരിക്കുകയും അവഗണിക്കുകയും ചെയ്യുന്നതോടെ രോഗം ഗുരുതരാവസ്ഥയിലെത്തും. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്

      അമിതമായ ക്ഷീണം

      ഏതൊരു കരൾ രോഗത്തിന്റെയും പ്രധാന ലക്ഷണങ്ങളിലൊന്നാണ് ശക്തി ക്ഷയിക്കുന്നത്. കാര്യമായ പ്രവർത്തങ്ങൾ ഒന്നും ചെയ്യാതെ നിങ്ങൾക്ക് എളുപ്പത്തിൽ ക്ഷീണം തോന്നുന്നുവെങ്കിൽ കരളിന് എന്തോ കുഴപ്പമുണ്ടെന്ന് കരുതണം. അധ്വാനമില്ലാതെ ക്ഷീണിക്കുന്നത് ഒളിഞ്ഞിരിക്കുന്ന രോഗത്തെക്കുറിച്ച് നിങ്ങളെ അറിയിക്കാൻ ശരീരം സ്വീകരിക്കുന്ന മാർഗമായിരിക്കാം.

      Also Read-Anxiety Disorder | ഉത്കണ്ഠ അകറ്റാൻ പതിവായ വ്യായാമം സഹായിക്കുമെന്ന് പഠനം

      വിശപ്പില്ലായ്മ

      കരൾ രോഗങ്ങളുടെ മറ്റൊരു പ്രധാന സൂചനയാണ് പെട്ടെന്നുള്ള വിശപ്പില്ലായ്മ. വിശപ്പിലെ ഈ മാറ്റത്തിന് മറ്റ് കാരണങ്ങളുണ്ടാകാമെങ്കിലും സാധാരണയായി കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോഴാണ് പെട്ടന്നുള്ള വിശപ്പില്ലായ്മ ഉണ്ടാകുന്നത്.

      മഞ്ഞപ്പിത്തം

      ഏതെങ്കിലും തരത്തിലുള്ള കരൾ രോഗങ്ങൾ മഞ്ഞപ്പിത്തത്തിന് കാരണമായേക്കാം. ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം മഞ്ഞപ്പിത്ത രോഗത്തിന്റെ ലക്ഷണമാണ്. മഞ്ഞപ്പിത്തം ഗുരുതരാവസ്ഥയിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.

      Also Read-Sexsomnia | എന്താണ് സെക്‌സോമ്നിയ? ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ അവസ്ഥ അപകടകരമാകുന്നത് എങ്ങനെ?

      ചൊറിച്ചിൽ

      കരൾ രോഗങ്ങൾ ഒരു വ്യക്തിയുടെ പിത്തരസം വഹിക്കുന്ന നാഡികളെ തകരാറിലാക്കും. അതിന്റെ ഫലങ്ങൾ ചർമത്തിൽ പ്രതിഫലിക്കും. നിങ്ങളുടെ ചർമ്മത്തിന് കീഴിൽ പിത്തരസം ലവണങ്ങൾ അടിഞ്ഞുകൂടുന്നതിനാൽ ഇത് ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കാം. ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടായാൽ നിങ്ങളുടെ കരൾ പരിശോധിക്കുന്നത് നല്ലതാണ്.

      വയർ വീർക്കുന്നത്

      കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ ആമാശയത്തിലോ അസ്സൈറ്റിലോ വീക്കം ഉണ്ടാകുന്നു.കരളിന് പ്രശ്നം വരുമ്പോൾ ആമാശയത്തിൽ ദ്രാവകം കെട്ടിക്കിടക്കുകയും സാധാരണ ആമാശയ പ്രവർത്തനത്തെ അത്തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
      Published by:Naseeba TC
      First published:
      )}