• HOME
  • »
  • NEWS
  • »
  • life
  • »
  • Covid-19 | കോവിഡിനെ തുടർന്നുള്ള ശ്വാസകോശ സംബന്ധിയായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ വ്യായാമങ്ങൾ ചെയ്യാം

Covid-19 | കോവിഡിനെ തുടർന്നുള്ള ശ്വാസകോശ സംബന്ധിയായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ വ്യായാമങ്ങൾ ചെയ്യാം

പുതിയ വകഭേദങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇപ്പോഴും ജനങ്ങൾക്കിടയിൽ ഭീതി പരത്തി കോവിഡ് തുടരുകയാണ്.

  • Share this:
    രണ്ട് വർഷത്തോളമായി കോവിഡ് 19 (Covid-19) മഹാമാരിയുമായി ജനങ്ങൾ പൊരുതുകയാണ്. പുതിയ വകഭേദങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇപ്പോഴും ജനങ്ങൾക്കിടയിൽ ഭീതി പരത്തി കോവിഡ് തുടരുകയാണ്. ഈ വകഭേദങ്ങൾ വ്യത്യസ്ത രോഗലക്ഷണങ്ങൾ ആണ് കാണിക്കുന്നത്. വൈറസ് ബാധിച്ച ചിലരിൽ മണവും രുചിയും നഷ്ടപ്പെടുന്നത് കൂടാതെ ചർമ്മത്തിലെ മാറ്റങ്ങൾ മുതൽ മുടി കൊഴിച്ചിൽ വരെയുള്ള ശരീരിക മാറ്റങ്ങൾ കാണുന്നുണ്ട്.

    എന്നാൽ, രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ശ്വസിക്കാനുള്ള ബുദ്ധിമുട്ട് (breathing difficulties) ആണ്. ആവി പിടിക്കുന്നതും മറ്റും ഇതിനുള്ള ഒരു പരിഹാര മാർഗമാണ്. എന്നാൽ ഫലപ്രദമായ മറ്റൊരു നല്ല മാർഗമാണ് ശ്വസന വ്യായാമങ്ങൾ (breathing exercises) .

    എല്ലാവർക്കും ചെയ്യാവുന്ന ചില ശ്വസന വ്യായാമങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇത് ചെയ്യുന്നത് നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

    കിടന്നുകൊണ്ടുള്ള വ്യായാമം

    ശ്വാസകോശത്തിൽ നിന്ന് കഫം നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു ശ്വസന വ്യയാമമാണിത്. ഈ വ്യായാമ ചെയ്യുന്നതിനായി പുറക് നിലത്ത് അമർത്തി കിടക്കുക. നടുഭാഗം ഉയർന്നിരിക്കുന്നതിനായി ആ ഭാഗത്ത് ഒരു തലയിണ വയ്ക്കുക. ശ്വാസം പതിയ എടുക്കുക. അതിന്റെ രണ്ടിരട്ടി സമയം എടുത്ത് ശ്വാസം പുറത്തേക്ക് വിടുക. ഇത് ഏതാനും മിനിറ്റ് തുടരുക.

    ഒരു വശത്തേക്ക് കിടന്നുള്ള വ്യായാമം

    ശ്വാസകോശത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കഫം നീക്കം ചെയ്യാനാണ്‌ ഈ വ്യായാമവും ചെയ്യുന്നത്. ഇത് ചെയ്യുമ്പോൾ, നിങ്ങൾ പതിയ ഒരു വശത്തേക്ക് കിടക്കണം. തലയുടെ അടിയിൽ തലയിണ വയ്ക്കണം. കൂടാതെ, നിങ്ങളുടെ നടുഭാഗം ഉയർന്നിരിക്കുന്നതിനായി ആ ഭാഗത്തും ഒന്നോ രണ്ടോ തലയിണകൾ വയ്ക്കുക. ശ്വാസം പതിയ എടുക്കുക. അതിന്റെ രണ്ടിരട്ടി സമയം എടുത്ത് ശ്വാസം പുറത്തേക്ക് വിടുക. ഇത് ഏതാനും മിനിറ്റ് തുടർന്ന ശേഷം മറുവശത്തും അത് ആവർത്തിക്കുക.

    ശ്വസന വ്യായാമം

    ഈ ശ്വസന രീതി നിങ്ങളുടെ ശ്വാസകോശത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനും കഫം നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. ഈ വ്യായാമം ചെയ്യുന്നതിനായി ആദ്യം നേരെ ഇരിക്കുക. ശേഷം മൂക്ക് ഉപയോഗിച്ച് ആഴത്തിൽ ശ്വസിക്കുക. ശേഷം ശ്വസിക്കുന്നതിന്റെ രണ്ടിരട്ടി സമയം എടുത്ത് ശ്വാസം പുറത്തേക്ക് വിടുക. ഇത് ഏതാനും മിനിറ്റുകൾ തുടരുക.

    കോവിഡ് 19ൽ നിന്ന് സുഖം പ്രാപിക്കുന്ന ആളുകൾക്കും നെഞ്ചിൽ അസ്വസ്ഥതയും ശ്വസന ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുണ്ട്. ഡോക്ടർമാരുടെ അഭിപ്രായത്തിൽ കോവിഡ് വന്നിട്ടുള്ള മൂന്നിലൊന്ന് പേരിലും കഫം അടിഞ്ഞുകൂടി ചുമ ഉണ്ടാകുകയും ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നുണ്ട്. മുകളിൽ കൊടുത്തിരിക്കുന്ന വ്യായാമങ്ങൾ സ്ഥിരമായി ചെയ്യുന്നത് ഇത്തരം ശ്വസന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ശ്വാസ കോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
    Published by:Karthika M
    First published: