നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Diabetes Day 2021 | 2025 ഓടെ പ്രമേഹം മൂലം കാഴ്ച നഷ്ടപ്പെടുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുമെന്ന് വിദഗ്ദ്ധർ

  World Diabetes Day 2021 | 2025 ഓടെ പ്രമേഹം മൂലം കാഴ്ച നഷ്ടപ്പെടുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുമെന്ന് വിദഗ്ദ്ധർ

  നിശബ്ദ കൊലയാളിയെന്ന് അറിയപ്പെടുന്ന പ്രമേഹത്തിനെക്കുറിച്ച് കൂടുതൽ അവബോധം ജനങ്ങളിൽ എത്തിക്കുന്നതിനും പ്രമേഹം വരാതെ സൂക്ഷിക്കാനും വേണ്ടിയാണ് ഓരോ വർഷവും പ്രമേഹദിനം ആചരിക്കുന്നത്.

  • Share this:
   നവംബർ 14 ലോക പ്രമേഹ ദിനമാണ് (World Diabetes Day). രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. നിശബ്ദ കൊലയാളിയെന്ന് (Silent Killer) അറിയപ്പെടുന്ന പ്രമേഹത്തിനെക്കുറിച്ച് കൂടുതൽ അവബോധം ജനങ്ങളിൽ എത്തിക്കുന്നതിനും പ്രമേഹം വരാതെ സൂക്ഷിക്കാനും വേണ്ടിയാണ് ഓരോ വർഷവും പ്രമേഹദിനം ആചരിക്കുന്നത്. കോവിഡ് -19 ന് ശേഷം, ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടും പ്രമേഹരോഗികളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ പറയുന്നത്. പ്രമേഹമുള്ളവർക്ക് മറ്റ് ഒരുപാട് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

   പ്രമേഹരോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പ്രമേഹം മൂലമുണ്ടാകുന്ന ഡയബറ്റിക് റെറ്റിനോപ്പതി (Diabetic Retinopathy) രോഗബാധിതരുടെ എണ്ണവും വർദ്ധിക്കുന്നു. അത് മൂലം നിരവധി പേരുടെ കണ്ണുകൾക്ക് ഭാഗികമായി കാഴ്ച നഷ്ടപ്പെടുകയും തുടർന്ന് അവർ പൂർണമായും അന്ധരായി മാറുകയും ചെയ്യുന്നു. ഇവരുടെ എണ്ണം വർധിച്ചുവരികയാണെന്ന് കണക്കുകൾ പറയുന്നു. ഇന്ത്യയിൽ കോവിഡ് വന്നതിന് ശേഷം കൂടുതൽ ആളുകൾ ഡയബറ്റിക് റെറ്റിനോപ്പതിക്ക് ഇരയാകുന്നു. പ്രമേഹം മൂലമുണ്ടാകുന്ന കണ്ണിന്റെ ഗുരുതരമായ രോഗമാണിത്.

   2025 ഓടെ റെറ്റിനോപ്പതി ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത എൻഡോക്രൈനോളജിസ്റ്റും എൻഡോക്രൈൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റുമായ ഡോ.സഞ്ജയ് കൽറ പറയുന്നു. ഇതു കൂടാതെ 2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള രാജ്യം ഇന്ത്യയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

   "ഇന്ത്യയിൽ നിലവിൽ 7.7 കോടി ആളുകൾ പ്രമേഹബാധിതരാണ്. കോവിഡ് 19 ലോകമെമ്പാടും വ്യാപിച്ചതിനുശേഷം ശേഷം ടൈപ്പ്-2, ടൈപ്പ്-1 പ്രമേഹ രോഗികൾ നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും കണ്ടുവരുന്നു. ഇത് എല്ലാ ഡോക്ടർമാരേയും ആശങ്കപ്പെടുത്തുന്ന ഒരു വലിയ പ്രശ്നമാണ്",ഡോ കൽറ പറഞ്ഞു.

   കോവിഡ് -19 ഉണ്ടായവരിൽ കാണുന്ന ഹോർമോണുകൾ മനുഷ്യ ശരീരത്തിലുള്ള ഇൻസുലിനെ ദുർബലപ്പെടുത്തുകയും പിന്നീട് പ്രമേഹമുണ്ടാകുന്നതിന് കാരണമാകുകയും ചെയ്യുന്നു എന്ന് ഡോക്ടർ കൽറ പറഞ്ഞു. ഇത്തരം കേസുകളിൽ കൃത്യസമയത്ത് ചികിത്സ ലഭിക്കാത്ത രോഗികൾക്ക് പ്രമേഹം പിടിപെടുന്നു. രോഗികൾക്ക് നൽകുന്ന മരുന്നിലെ സ്റ്റിറോയിഡുകളിലൂടെ പ്രമേഹരോഗം വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ കോവിഡ് -19 ജനങ്ങളുടെ പാൻക്രിയാസിനെ ആക്രമിച്ചപ്പോൾ ഇത് ധാരാളം പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതിന് കാരണമായി. പിന്നീട് അത് റെറ്റിനോപ്പതി കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനും കാരണമായി.

   ഇൻസുലിൻ കണ്ടുപിടിച്ച ഡോക്ടർ ഫ്രെഡറിക് ബാറ്റിംഗിന്റെ ജന്മദിനമാണ് ലോക പ്രമേഹദിനമായി ഓരോ വർഷവും ആചരിക്കുന്നത്. ലോകത്തെ 160 ൽ പരം രാജ്യങ്ങളിൽ നവംബർ 14 പ്രമേഹ ദിനമായി ആചരിക്കുന്നു.
   Published by:Jayesh Krishnan
   First published:
   )}