കുട്ടികളെ ഉറക്കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ച് ശ്രമകരമായ ഒരു കാര്യമാണ്. പ്രത്യേകിച്ച് രണ്ട് മുതൽ എട്ട് വയസു വരെയുള്ള കുട്ടികളെ ഉറക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്. എന്നാൽ, ഒരു മെഡിക്കൽ റിസർച്ച് കൗൺസിലിന്റെ ധനസഹായത്തോടെ നടത്തിയ ഒരു പഠനം അനുസരിച്ച് കുട്ടികളിൽ നല്ല ഉറക്ക ശീലം വളർത്താൻ താഴെ പറയുന്ന ആറ് ശീലങ്ങൾ വളർത്തിയെടുക്കണം.
മന ശാസ്ത്രജ്ഞർ, ദന്തരോഗവിദഗ്ദ്ധർ, പൊതുജനാരോഗ്യ വിദഗ്ധർ, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ, ആരോഗ്യ മേഖലയിലെ വിദഗ്ധർ, ഉറക്ക സംബന്ധമായ ഗവേഷണം നടത്തുന്നവർ ഉൾപ്പെടെ യു കെയിലെ 59 വിദഗ്ധരുടെ അഭിപ്രായത്തിൽ താഴെ പറയുന്ന 'മികച്ച പരിശീലനം' ഉറക്കസമയത്ത് പതിവായി ഉൾപ്പെടുത്തണം:
• കിടക്കുന്നതിന് മുമ്പ് പല്ല് തേയ്ക്കണം
• കൃത്യമായ ഉറക്കസമയം ചിട്ടപ്പെടുത്തണം
• കിടക്കുന്നതിന് മുമ്പായി പുസ്തകം വായിക്കണം
.• കിടക്കുന്നതിന് തൊട്ട് മുമ്പ് ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുക
.• കിടക്കയിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കുക.
• കുളി, സംസാരം എന്നിവയുൾപ്പെടെ കിടക്കുന്നതിന് മുമ്പായി കുട്ടികളുമായി ശാന്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
കണ്ടാൽ ‘പക്കാ ഒറിജിനൽ’: മകൾക്ക് ടിഷ്യൂ പേപ്പർ ഉപയോഗിച്ച് മനോഹരമായ മുല്ലപ്പൂ മാലയുണ്ടാക്കി അമ്മഈ പട്ടികയിലെ കാര്യങ്ങൾക്ക് മാതാപിതാക്കൾ 50 പോയിന്റിൽ കൂടുതൽ സ്കോർ നേടേണ്ടതുണ്ട്. ഉറക്കസമയത്തെ ദിനചര്യകൾ മാതാപിതാക്കൾ കുട്ടികളെ തീർച്ചയായും പഠിപ്പിച്ചിരിക്കണം.
കുട്ടികളുടെ ക്ഷേമം, വികസനം, ആരോഗ്യം എന്നിവയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ് ഇവയെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ജോർജ്ജ് കിത്സരസ് പറഞ്ഞു.
കുട്ടികളുടെ ഉറക്കസമയം മാതാപിതാക്കൾ ഒരു ദിവസം നേരിടുന്ന ഏറ്റവും സമ്മർദ്ദകരമായ സമയമാണ്. കൃത്യതയില്ലാത്ത സമയങ്ങളിൽ ഉറങ്ങുന്ന കുട്ടികൾക്ക് ഉയർന്ന ബോഡി മാസ് സൂചിക (ബിഎംഐ) ശതമാനം ഉണ്ടെന്ന് സമീപകാല യുഎസ് ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊറോണ വൈറസ് പ്രതിസന്ധി കുട്ടികളുടെ ഉത്കണ്ഠ ഉയർത്തുകയും ഉറക്ക രീതികളെ തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു.
CPM ബ്രാഞ്ച് ഓഫീസിലെ ചെഗുവേരയെ മായ്ച്ചു കളഞ്ഞു; കോവളത്ത് CPM ബ്രാഞ്ച് ഓഫീസോടെ BJPയിൽഉറക്കസമയത്തെ ശീലങ്ങളിൽ എല്ലാ രാത്രികളിലും ഓർത്തിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം പല്ല് തേയ്ക്കൽ ആണെന്ന് വിദഗ്ധർ പറയുന്നു. വായുടെ ശുചിത്വവും ദന്തക്ഷയവും തമ്മിൽ ശക്തമായ ബന്ധമുണ്ട്. കുട്ടികളെ സംബന്ധിച്ചിടത്തോളം, കുട്ടിക്കാലത്തെ ദന്തരോഗങ്ങൾ പിൽക്കാല ജീവിതത്തിൽ ദന്ത രോഗങ്ങൾ കൂടുതലാകാൻ കാരണമാകും. കിടക്കുന്നതിന് മുമ്പായി കുളിക്കുന്നത് ശീലമാക്കുന്നതും നല്ലതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.