• HOME
  • »
  • NEWS
  • »
  • life
  • »
  • 'ബീജങ്ങളുടെ എണ്ണം കുറയുന്നു, മനുഷ്യർക്കും വംശനാശ ഭീഷണി; മുന്നറിയിപ്പുമായി വിദഗ്ധർ'

'ബീജങ്ങളുടെ എണ്ണം കുറയുന്നു, മനുഷ്യർക്കും വംശനാശ ഭീഷണി; മുന്നറിയിപ്പുമായി വിദഗ്ധർ'

ലോകത്തിന്റെ പകുതിയോളം രാജ്യങ്ങളിൽ ഫെർട്ടിലിറ്റി നിരക്ക് 2.1 ൽ താഴെയാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ബീജങ്ങളുടെ എണ്ണവും ലൈംഗികതയിലെ മാറ്റങ്ങളും “മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയാണെന്ന്” പ്രമുഖ എപ്പിഡെമിയോളജിസ്റ്റിന്റെ മുന്നറിയിപ്പ്. ന്യൂയോർക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിലെ പരിസ്ഥിതി, പ്രത്യുൽപാദന എപ്പിഡെമിയോളജിസ്റ്റായ ഷാന സ്വാൻ തന്റെ പുതിയ പുസ്തകത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വരാനിരിക്കുന്ന ഫെർട്ടിലിറ്റി പ്രതിസന്ധി കാലാവസ്ഥാ പ്രതിസന്ധിയുമായി താരതമ്യപ്പെടുത്താവുന്ന ആഗോള ഭീഷണിയാണെന്ന് ഷാന സ്വാൻ വ്യക്തമാക്കുന്നു.

    നിലവിലെ പ്രത്യുൽപാദന പ്രശ്നങ്ങൾ മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്ന് സ്വാൻ പുസ്തകത്തിൽ പറയുന്നു. 1973 നും 2011 നും ഇടയിൽ വെസ്റ്റേൺ രാജ്യങ്ങളിൽ ബീജങ്ങളുടെ എണ്ണം 59% കുറഞ്ഞുവെന്നും ആഗോള തലത്തിൽ തന്നെ ഇത് സംബന്ധിച്ച് വാർത്തകൾ പുറത്തു വന്നിരുന്നെന്നും സ്വാൻ പറയുന്നു. നിലവിലെ സ്ഥിതി അനുസരിച്ച് ശരാശരി ബീജങ്ങളുടെ എണ്ണം 2045 ൽ പൂജ്യത്തിലെത്തുമെന്നും സ്വാൻ വ്യക്തമാക്കുന്നു.

    Also Read ടിൻഡറിൽ കണ്ടെത്തിയ പങ്കാളി ആറ് കുട്ടികളുടെ അച്ഛ൯; മുട്ട൯ പണി കൊടുത്ത് പ്രതികാരം

    ആധുനിക ജീവിതം ബീജങ്ങളുടെ എണ്ണത്തെ എങ്ങനെ ഭീഷണിപ്പെടുത്തുന്നുവെന്നും സ്ത്രീ-പുരുഷ പ്രത്യുത്പാദന രീതിയെ എങ്ങനെ മാറ്റുന്നുവെന്നും മനുഷ്യജീവിതത്തിന് എങ്ങനെ ഭീഷണിയാകുമെന്നും സ്വാനും സഹ-എഴുത്തുകാരൻ സ്റ്റേസി കോളിനോയും പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.

    Also Read അമ്മ ഒളിപ്പിച്ച കുക്കീസ് എടുക്കാൻ ഫ്രിഡ്ജിന് മുകളിൽ വലിഞ്ഞു കയറുന്ന മൂന്ന് വയസുകാരിയുടെ വീഡിയോ വൈറൽ

    മനുഷ്യന്റെ ലൈംഗികതയ്ക്കും പ്രത്യുത്പാദനത്തിനും മാറ്റം വരുത്തുകയും ഭീഷണിയാകുകയും ചെയ്യുന്ന ജീവിതശൈലി, രാസ വസ്തുക്കൾ എന്നിവയിലേക്കാണ് ഇവർ വിരൽ ചൂണ്ടുന്നത്. മനുഷ്യർ വംശനാശഭീഷണി നേരിടുന്ന ജീവികളായിത്തീരുമെന്നും ഇവർ വാദിക്കുന്നു. ഒരു ജീവിവർഗത്തെ വംശനാശ ഭീഷണിയിലാക്കുന്നതിനുള്ള അഞ്ച് മാനദണ്ഡങ്ങളിൽ മനുഷ്യരുടെ നിലവിലെ സ്ഥിതി അനുസരിച്ച് കുറഞ്ഞത് മൂന്ന് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നാണ് ഷാന -സ്വാൻ മുന്നറിയിപ്പ് നൽകുന്നത്.

    1964 നും 2018 നും ഇടയിൽ ആഗോള ഫെർട്ടിലിറ്റി നിരക്ക് ഒരു സ്ത്രീക്ക് 5.06 പ്രസവങ്ങളിൽ നിന്ന് 2.4 ആയി കുറഞ്ഞു. ഇപ്പോൾ ലോകത്തിന്റെ പകുതിയോളം രാജ്യങ്ങളിൽ ഫെർട്ടിലിറ്റി നിരക്ക് 2.1 ൽ താഴെയാണ്. ഗർഭനിരോധന മാർഗ്ഗങ്ങൾ, സാംസ്കാരിക മാറ്റം, കുട്ടികളുണ്ടാകുന്നതിനുള്ള ചെലവ്, ശാരീരിക മാറ്റങ്ങൾ എന്നിവയാണ് ഇതിന് കാരണം. ഗർഭം അലസൽ നിരക്ക് വർദ്ധിക്കുന്നതും ആൺകുട്ടികളിൽ കൂടുതൽ ജനനേന്ദ്രിയ തകരാറുകൾ സംഭവിക്കുന്നതും പെൺകുട്ടികളുടെ നേരത്തെയുള്ള പ്രായപൂർത്തിയാകൽ എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങൾ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്.

    പ്ലാസ്റ്റിക്, സൗന്ദര്യവർദ്ധക വസ്തുക്കൾ, കീടനാശിനികൾ എന്നിവയിൽ കാണപ്പെടുന്ന രാസവസ്തുക്കളാണ് ഇതിന് കാരണമെന്ന് സ്വാൻ കുറ്റപ്പെടുത്തുന്നു. പരിസ്ഥിതിയിലെ രാസവസ്തുക്കളും ആധുനിക ലോകത്തിലെ അനാരോഗ്യകരമായ ജീവിതശൈലിയും ഹോർമോൺ സന്തുലിതാവസ്ഥയെ തകർക്കുന്നതായും ഇത് വിവിധ പ്രത്യുത്പാദന തകരാറുകൾ ഉണ്ടാക്കുന്നതായും സ്വാൻ പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പുകയില ഉപയോഗം, പുകവലി, അമിതവണ്ണം തുടങ്ങിയ ഘടകങ്ങൾക്കും പ്രത്യുത്പാദന തകരാറുകളിൽ പങ്കുണ്ടെന്നും സ്വാൻ പറയുന്നു.
    Published by:Aneesh Anirudhan
    First published: