• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

കുടുംബ ഡോക്ടർമാർ തിരിച്ചു വരുന്നു

news18
Updated: July 6, 2018, 1:32 PM IST
കുടുംബ ഡോക്ടർമാർ തിരിച്ചു വരുന്നു
news18
Updated: July 6, 2018, 1:32 PM IST
ഒരു കാലത്ത് നമ്മുടെ നാട്ടിലെ പ്രബല വിഭാഗമായിരുന്നു കുടുംബ ഡോക്ടർമാർ. കുടുംബത്തിലെ എല്ലാവരെയും എന്ത് അസുഖം വന്നാലും പരിശോധിക്കാൻ ഇവർ ഉണ്ടായിരുന്നു. രോഗിയുടെ മാനസികവും ശാരീരികവുമായ അവസ്ഥയെ കുറിച്ച് സമഗ്ര വീക്ഷണം ഇത്തരം ഡോക്ടർമാർക്ക് ഉണ്ടാകും. അതുകൊണ്ട് തന്നെ രോഗിക്ക് ആശ്വാസവും ആത്മവിശ്വാസവും പകർന്നു നൽകാൻ ഈ ഡോക്ടർമാർക്ക് കഴിഞ്ഞിരുന്നു.

ഓരോ അസുഖത്തിനുമായി പ്രത്യേകം വൈദഗ്ധ്യം നേടിയ ഡോക്ടർമാരുടെ വരവോടെ കുടുംബ ഡോക്ടർമാർ അപ്രത്യക്ഷരായി തുടങ്ങി. രോഗികൾ ഓരോ അസുഖത്തിനും വിദഗ്ധരായ ഡോക്ടർമാരെ തേടിപ്പോകാൻ തുടങ്ങി. ലബോറട്ടറികളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിലൂടെയും സിടി, എംആർഐ സ്കാൻ റിപ്പോർട്ടുകളിലൂടെയും ഈ വിദഗ്ധന്മാർ രോഗികളെ പരിശോധിക്കുകയും ചികിത്സ തീരുമാനിക്കുകയും ചെയ്യുന്നു.

അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്ന കുടുംബ ഡോക്ടർമാര്‍ എന്ന വിഭാഗത്തിന് തിരിച്ചു വരവിന് വഴിയൊരുക്കുകയാണ് സുപ്രീംകോടതി. അരുൺ മിശ്ര, നവിൻ സിൻഹ എന്നിവർ തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ ഫാമിലി മെഡിസിനും ജനറൽ പ്രാക്ടീസിനുമായി എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രത്യേക വിഭാഗം ആരംഭിക്കുന്നതിനായി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയെയും ആരോഗ്യ മന്ത്രാലയത്തെയും സമീപിക്കാൻ അനുമതി നല്‍കിയിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് അക്കാഡമി ഓഫ് ഫാമിലി ഫിസീഷ്യൻസ് ഓഫ് ഇന്ത്യ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് ഉത്തരവ്.

ഇക്കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും ഇതെല്ലാം നയങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ബെഞ്ച് വ്യക്തമാക്കി. ഇതിനായി അവരെയാണ് സമീപിക്കേണ്ടതെന്നും അതിനുള്ള സ്വാതന്ത്ര്യം അനുവദിക്കുകയാണെന്നും ബെഞ്ച് വ്യക്തമാക്കിയതായി അക്കാഡമി ഓഫ് ഫാമിലി ഫിസീഷ്യൻ അഭിഭാഷകൻ സുവിദത്ത് എം സുന്ദരം അറിയിച്ചു.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ 2000ത്തിലെ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ റെഗുലേഷൻ ഭേദഗതി ചെയ്യുന്നതിനുള്ള മാർഗ നിർദേശങ്ങൾക്ക് ആക്കാഡമി ഓഫ് ഫാമിലി ഫിസീഷ്യൻ ഓഫ് ഇന്ത്യ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയോട് നിർദേശം നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഫാമിലി മെഡിസിൻ അല്ലെങ്കിൽ ജനറൽ പ്രാക്ടീസിന് പുതിയ പിജി കോഴ്സ് ആരംഭിക്കാനോ അല്ലെങ്കിൽ ഈ വിഷയങ്ങൾക്ക് സീറ്റ് അനുവദിക്കാനോ ആയിരുന്നു ഇത്.

2010ൽ ആരോഗ്യ മന്ത്രാലയം കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഫാമിലി മെഡിസിനിൽ എംഡി ആരംഭിക്കാൻ ഉന്നത തല യോഗം നടത്തിയതായി അക്കാഡമി ഓഫ് ഫാമിലി മെഡിസിൻ പ്രതിനിധി പറയുന്നു. ഇതിനു പുറമെ ഫാമിലി മെഡിസിനിൽ പിജി കോഴ്സ് ആരംഭിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാന സർക്കാരുകളോടും നിർദേശിച്ചിരുന്നു. മാത്രമല്ല അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ അതിനുശേഷം ഒന്നും തന്നെ സംഭവിച്ചിരുന്നില്ല. 2016ൽ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ആരോഗ്യം, കുടുംബക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട 92ാം റിപ്പോർട്ടിൽ എല്ലാ മെഡിക്കൽ കോളേജുകളിലും ഫാമിലി മെഡിസിനിൽ പിജി കോഴ്സ് ആരംഭിക്കുന്നതിനും ഇതിനുള്ള സൗകര്യം ഒരുക്കുന്നതിനുമായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.

വ്യക്തികൾക്കും കുടുംബത്തിനും തുടർച്ചയായ ആരോഗ്യ സംരക്ഷണം നൽകുന്നതിന് ഇത് സഹായിക്കുമെന്നും തുടർച്ചയായി വിദഗ്ധരെ കാണാനുള്ളതിന്റെ ആവശ്യകത കുറയ്ക്കുകയും മൂന്നാംഘട്ടത്തിലേക്കുള്ള ചികിത്സയുടെ ഭാരം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
First published: July 6, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍