• HOME
  • »
  • NEWS
  • »
  • life
  • »
  • Acne | തൊലിപ്പുറത്തെ കൊഴുപ്പ് കോശങ്ങൾക്ക് മുഖക്കുരുവിനെ പ്രതിരോധിക്കാൻ കഴിയും; നിർണായക കണ്ടെത്തലുമായി ഗവേഷകർ

Acne | തൊലിപ്പുറത്തെ കൊഴുപ്പ് കോശങ്ങൾക്ക് മുഖക്കുരുവിനെ പ്രതിരോധിക്കാൻ കഴിയും; നിർണായക കണ്ടെത്തലുമായി ഗവേഷകർ

ഗവേഷണത്തിന്റെ കണ്ടെത്തലുകൾ സയൻസ് ട്രാൻസ്ലേഷൻ മെഡിസിൻ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    മിക്ക ആളുകൾക്കും നേരിടേണ്ടി വരുന്ന വളരെ സാധാരണമായ ചർമ്മ രോഗങ്ങളിൽ (Skin Diseases) ഒന്നാണ് മുഖക്കുരു (Acne). പലർക്കും പല കാരണങ്ങളാൽ മുഖക്കുരു ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ചർമ്മത്തിലെ കൊഴുപ്പ് കോശങ്ങൾ (Fat Cells) മുഖക്കുരുവിനെതിരെ പോരാടാൻ സഹായിക്കുന്നുവെന്ന് പുതിയ പഠനം കണ്ടെത്തിയിരിക്കുകയാണ്. ഗവേഷണത്തിന്റെ കണ്ടെത്തലുകൾ സയൻസ് ട്രാൻസ്ലേഷൻ മെഡിസിൻ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചു.

    അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി അസോസിയേഷന്റെ അഭിപ്രായത്തിൽ, ഓരോ വർഷവും 50 ദശലക്ഷം അമേരിക്കക്കാരെ ബാധിക്കുന്ന ആരോഗ്യപ്രശ്നമാണ് മുഖക്കുരു. "മുഖക്കുരു മാറ്റാൻ നടത്തിവരുന്ന ചികിത്സയിൽ ഈ കണ്ടെത്തലുകൾ ഗുണപരമായ മാറ്റം കൊണ്ടുവന്നേക്കാം. മുമ്പ്, മുഖക്കുരു ഉണ്ടാകുന്നതിന് മുഖത്തെ രോമങ്ങൾ കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. പുതിയ പഠനത്തിന്റെ ഭാഗമായി രോമത്തിന് പുറത്തുള്ള കോശങ്ങൾ ഞങ്ങൾ പരിശോധിച്ചു. ബാക്ടീരിയയെ നിയന്ത്രിക്കുന്നതിലും മുഖക്കുരുവിന്റെ പ്രതിരോധിക്കുന്നതിലും അവ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി", ഡെർമറ്റോളജി പ്രൊഫസറും യുസി സാൻ ഡീഗോ സ്കൂൾ ഓഫ് മെഡിസിനിലെ ഡെർമറ്റോളജി ഡിപ്പാർട്ട്മെന്റ് ചെയർമാനുമായ റിച്ചാർഡ് ഗാലോ പറഞ്ഞു.

    ഈ കോശങ്ങളെ ഫൈബ്രോബ്ലാസ്റ്റുകൾ എന്നാണ് വിളിക്കുന്നത്. ഇവ ശരീരത്തിൽ ഉടനീളമുള്ള കണക്റ്റീവ് ടിഷ്യൂകളിൽ കാണപ്പെടുന്നു. ഇവ ഉത്പാദിപ്പിക്കുന്ന കാറ്റെലിസിഡിൻ എന്ന ആന്റിമൈക്രോബിയൽ പെപ്റ്റൈഡ് മുഖക്കുരുവിന്റെ വികാസത്തിൽ നിർണായക പങ്ക് വഹിക്കുന്നു എന്നും ഗാലോ പറഞ്ഞു. മുഖത്തെ രോമത്തിനുള്ളിലെ അണുബാധയെ നേരിടാൻ അതിന് ചുറ്റുമുള്ള ചർമ്മം റിയാക്ടീവ് അഡിപ്പോജെനിസിസ് എന്ന പ്രക്രിയയ്ക്ക് വിധേയമാകുന്നു. ആ സമയത്ത് ഫൈബ്രോബ്ലാസ്റ്റുകൾ കൊഴുപ്പ് കോശങ്ങളായി മാറുന്നു. ഈ കോശങ്ങൾ മുഖക്കുരുവുമായി ബന്ധപ്പെട്ട അണുബാധയെ ചെറുക്കാൻ സഹായിക്കുന്ന കാറ്റെലിസിഡിൻ ഉത്പാദിപ്പിക്കപ്പെടുന്നു.

    "മുഖക്കുരുവിന്റെ കാരണം മനസ്സിലാക്കണമെന്ന ലക്ഷ്യവുമായാണ് ഞങ്ങൾ ഗവേഷണം ആരംഭിച്ചത്. ചർമ്മത്തിന്റെ ആഴത്തിലുള്ള പാളികളിൽ ഘടനാപരമായ പിന്തുണ നൽകുന്ന ഫൈബ്രോബ്ലാസ്റ്റുകൾക്ക് ഇതിലുള്ള പങ്ക് ഞങ്ങൾ പ്രത്യേകമായി പരിശോധിച്ചു. ഈ കോശങ്ങൾ മുഖക്കുരു ഉണ്ടാക്കുന്ന ക്യൂട്ടിബാക്ടീരിയം ആക്നെസ് എന്ന ബാക്ടീരിയയ്ക്ക് എതിരായി ആന്റിമൈക്രോബിയൽ, കാറ്റെലിസിഡിൻ എന്നിവ വലിയ അളവിൽ ഉത്പാദിപ്പിക്കുന്നു എന്ന് ഞങ്ങൾ കണ്ടെത്തി", യുസി സാൻ ഡീഗോ സ്കൂൾ ഓഫ് മെഡിസിനിലെ പ്രോജക്റ്റ് ശാസ്ത്രജ്ഞനായ അലൻ ഓ നീൽ പറഞ്ഞു.

    വിറ്റാമിൻ എയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കളിൽ ഒരിനമായ റെറ്റിനോയിഡുകൾ ഉപയോഗിച്ച് മുഖക്കുരു ഉള്ള രോഗികളെ ഗവേഷണ സംഘം ഏതാനും മാസങ്ങൾ ചികിത്സിക്കുകയുണ്ടായി. ഗവേഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് റെറ്റിനോയിഡുകൾ മുഖക്കുരു ചികിത്സിക്കാൻ സഹായിക്കുന്നുവെന്ന് കണ്ടെത്തി. ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കാനായി മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയ കുത്തിവച്ച എലികളിൽ ഗവേഷകർ പരീക്ഷണം നടത്തുകയും ചെയ്തു. എലികളിൽ ഉണ്ടായ പ്രതികരണങ്ങൾ ഈ കണ്ടെത്തലിനെ സാധൂകരിക്കുന്നതായിരുന്നു.

    Summary: Acne is among the most common skin diseases in the world. It has been known that hair follicles assist in the development of a pimple, but new research suggested the skin cells outside of these hair follicles play a larger role. The findings were published in ‘Science Translational Medicine’
    Published by:user_57
    First published: