ഇന്റർഫേസ് /വാർത്ത /life / Iron Deficiency | അമിതമായ ക്ഷീണവും വിളർച്ചയുമുണ്ടോ? അയണിന്റെ അപര്യാപ്തതയാവാം കാരണം

Iron Deficiency | അമിതമായ ക്ഷീണവും വിളർച്ചയുമുണ്ടോ? അയണിന്റെ അപര്യാപ്തതയാവാം കാരണം

ശരീരത്തിൽ രക്തപ്രവാഹം സുഗമമാക്കുന്നത് ഇരുമ്പിൻെറ അംശമാണ്. നിങ്ങൾക്ക് ഉണർവും ഊർജ്ജസ്വലതയുമുണ്ടാവാൻ രക്തപര്യയന വ്യവസ്ഥ സുഗമമാവേണ്ടത് പ്രധാനമാണ്.

ശരീരത്തിൽ രക്തപ്രവാഹം സുഗമമാക്കുന്നത് ഇരുമ്പിൻെറ അംശമാണ്. നിങ്ങൾക്ക് ഉണർവും ഊർജ്ജസ്വലതയുമുണ്ടാവാൻ രക്തപര്യയന വ്യവസ്ഥ സുഗമമാവേണ്ടത് പ്രധാനമാണ്.

ശരീരത്തിൽ രക്തപ്രവാഹം സുഗമമാക്കുന്നത് ഇരുമ്പിൻെറ അംശമാണ്. നിങ്ങൾക്ക് ഉണർവും ഊർജ്ജസ്വലതയുമുണ്ടാവാൻ രക്തപര്യയന വ്യവസ്ഥ സുഗമമാവേണ്ടത് പ്രധാനമാണ്.

  • Share this:

പ്രായം കൂടുന്തോറും നിങ്ങളുടെ ജീവിതരീതിയിലും (Lifestyle) അതിനനുസരിച്ചുള്ള മാറ്റങ്ങളുണ്ടാവും. ഇരുപതുകളിൽ നിങ്ങൾ എന്ത് തരത്തിലുള്ള ഭക്ഷണരീതിയാണോ (Food Diet) പിന്തുടരുന്നത് അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെയും ആരോഗ്യത്തെയും കായികശേഷിയെയും കാര്യമായി ബാധിക്കും. എന്നാൽ ആളുകൾ ഭക്ഷണക്രമത്തിൽ ഒട്ടും ശ്രദ്ധ കാണിക്കാതിരിക്കുന്ന കാലഘട്ടമായിരിക്കും ഇതെന്നതാണ് വസ്തുത.

ഈ സമയത്ത് ആവശ്യത്തിന് പോഷകാംശങ്ങൾ ലഭിച്ചില്ലെങ്കിൽ അത് ജീവിതകാലം മുഴുവൻ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും. അയൺ (Iron) അല്ലെങ്കിൽ ഇരുമ്പിൻെറ അപര്യാപ്തത ഇത്തരത്തിൽ മോശം ഭക്ഷണരീതി കൊണ്ടുണ്ടാവുന്നതാണ്. ശരീരത്തിലെ രക്തപര്യയന വ്യവസ്ഥയെ സുഗമമാക്കുന്നത് ഇരുമ്പിൻെറ സാന്നിധ്യമാണ്.

ഇരുമ്പിൻെറ അപര്യാപ്തതയാണ് അനീമിയ അഥവാ വിളർച്ചയ്ക്ക് കാരണമാവുന്നത്. സ്ത്രീകളിലാണ് അനീമിയ കൂടുതലായി കാണപ്പെടുന്നത്. ഒരാൾക്ക് ഇരുമ്പിൻെറ അപര്യാപ്തതയുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം? ഈ ലക്ഷണങ്ങൾ ഉണ്ടോയെന്ന് നോക്കൂ.

ശരീരത്തിൽ വിളർച്ച

ശരീരത്തിൽ രക്തപ്രവാഹം സുഗമമാക്കുന്നത് ഇരുമ്പിൻെറ അംശമാണ്. നിങ്ങൾക്ക് ഉണർവും ഊർജ്ജസ്വലതയുമുണ്ടാവാൻ രക്തപര്യയന വ്യവസ്ഥ സുഗമമാവേണ്ടത് പ്രധാനമാണ്. എന്നാൽ ഇരുമ്പിൻെറ കുറവ് നിങ്ങളെ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ചെയ്യുന്ന കാര്യങ്ങളിലൊന്നും താൽപ്പര്യമില്ലാതെയാവും. ഇത് കൂടാതെ നിങ്ങൾക്ക് വിളർച്ചയും അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ മതിയായ രീതിയിൽ ശരീരത്തിൻെറ എല്ലാ ഭാഗത്തേക്കും രക്തമെത്തുന്നില്ല എന്നാണ് അർഥം. ഇരുമ്പിൻെറ അപര്യാപ്ത തന്നെയാണ് കാരണം.

അമിതമായ ക്ഷീണവും ബലക്കുറവും

ഇരുമ്പിൻെറ അംശം കുറഞ്ഞാൽ ശരീരത്തിൽ ഓക്സിജൻെറ അളവും കുറഞ്ഞ് വരും. ഇത് കാരണം അമിതമായ ക്ഷീണവും ബലക്കുറവുമുണ്ടാവും. ശരീരത്തിന് ബലക്കുറവ് തോന്നുന്നതിനാൽ പല ജോലികളും നിങ്ങൾക്ക് പെട്ടെന്ന് ചെയ്യാൻ സാധിക്കില്ല. ദിവസം മുഴുവൻ ക്ഷീണവും ഊർജക്കുറവും അനുഭവപ്പെടുന്നുവെങ്കിൽ ഉറപ്പിച്ചോളൂ. നിങ്ങൾക്ക് ഇരുമ്പിൻെറ കുറവുണ്ട്. ഭക്ഷണത്തിലൂടെ മതിതായ രീതിയിൽ ഇരുമ്പിൻെറ അംശം ശരീരത്തിലെത്തേണ്ടതുണ്ട്. രക്തപ്രവാഹം സുഗമമായി നടക്കാൻ ഇത് കൂടിയേ തീരൂ.

നഖം എളുപ്പത്തിൽ പൊട്ടുന്നത്

ഇരുമ്പിൻെറ അപര്യാപ്തതയുണ്ടായാൽ രക്തത്തിൽ ചുവന്ന രക്താണുക്കളുടെ (RBC) അളവും ക്രമാതീതമായി കുറയും. ചുവന്ന രക്താണുക്കളുടെ കുറവ് പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവും. ചില ലക്ഷണങ്ങളിലൂടെ ചുവന്ന രക്താണുക്കളുടെ കുറവ് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. നഖത്തിന് ബലക്കുറവുണ്ടായി എളുപ്പത്തിൽ പൊട്ടുന്നത് ഇതിൻെറ ഒരു പ്രധാന ലക്ഷണമാണ്. ചില സമയങ്ങളിൽ നഖം അകത്തേക്ക് വലിയുന്നത് പോലെയും അനുഭവപ്പെട്ടേക്കും. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് ആവശ്യമായ ചെക്കപ്പ് നടത്തുന്നതാണ് നല്ലത്.

നെഞ്ചിൽ വേദന തോന്നുക

നെഞ്ചിൽ വേദയനുഭവപ്പെടുന്നതും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുന്നതും ഓക്സിജൻെറ അളവ് കുറയുന്നത് കൊണ്ടാണ്. രക്തപ്രവാഹം സുഗമമല്ലാത്തതിനാലാണ് ശ്വാസതടസ്സമുണ്ടാവുന്നത്. രക്തത്തിൽ ഹീമോഗ്ലോബിൻെറ അളവ് കുറയുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാവും. ഇവിടെയെല്ലാം വില്ലനാവുന്നത് ഇരുമ്പിൻെറ അപര്യാപ്തത തന്നെയാണ്. ഈ ലക്ഷണമുണ്ടെങ്കിൽ ഒരിക്കലും നിസ്സാരമായി കാണരുത്. വളരെ ഗൗരവത്തോടെ തന്നെ കാണണം. ഭക്ഷണരീതി മാറ്റുന്നതിലൂടെ തന്നെ ഇരുമ്പിൻെറ അളവ് കൂട്ടാൻ സാധിക്കും. ആവശ്യത്തിന് ചികിത്സയും ലഭിച്ചാൽ ഈ പ്രശ്നത്തിൽ നിന്ന് എളുപ്പത്തിൽ പുറത്ത് കടക്കാനാവും.

First published:

Tags: Life style