• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പനി ബാധിക്കാതിരിക്കാന്‍ ഇവ ശ്രദ്ധിക്കുക


Updated: May 22, 2018, 3:04 PM IST
പനി ബാധിക്കാതിരിക്കാന്‍ ഇവ ശ്രദ്ധിക്കുക

Updated: May 22, 2018, 3:04 PM IST

  • കോഴിക്കോട്: പേരാമ്പ്രയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ പനി സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

  • രോഗ കാരണം ഒരുതരം വൈറസ് ആണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഏത് തരം വൈറസാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.


  •  അസുഖ ബാധയുള്ളവരെ പരിചരിക്കുന്ന, രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്നവരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.

  • പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നീ ലക്ഷണങ്ങളുള്ളവരെ വിദഗ്ദ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കേണ്ടതാണ്. സ്വയം ചികിത്സ അരുത്.
  • Loading...
  • വവ്വാല്‍, മറ്റ് പക്ഷികള്‍ എന്നിവ കടിച്ച് ഉപേക്ഷിച്ച പഴങ്ങള്‍ യാതൊരു കാരണവശാലും ഭക്ഷിക്കരുത്. മാമ്പഴം പോലുള്ള പഴങ്ങള്‍ സോപ്പ് ഉപയോഗിച്ച് കഴുകിയതിന് ശേഷം ഉപയോഗിക്കുക.

  • വവ്വാല്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് മുതലായ പാനീയങ്ങള്‍ കുടിക്കരുത്.

  • രോഗികളുടെ ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. ആയതിനാല്‍ രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം. രോഗീ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വ്യക്തിഗത സുരക്ഷ മാര്‍ഗങ്ങളായ മാസ്‌ക്. ഗ്ലൗസ് തുടങ്ങിയവ ധരിച്ചിരിക്കണം.

  • ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. ഈരോഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആധികാരികമല്ലാത്ത വാര്‍ത്തകള്‍ വിശ്വസിക്കാതിരിക്കുകയും ജില്ലാ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും വേണം.

  •  ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.


ഫോണ്‍ നമ്പര്‍: 0495 2376063.

First published: May 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍