• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

അറിയാം ഗർഭാശയ മുഴകളെ, തടയാം ആരോഗ്യ പ്രശ്നങ്ങളെയും

gopika.gs | news18
Updated: April 4, 2018, 11:33 PM IST
അറിയാം ഗർഭാശയ മുഴകളെ, തടയാം ആരോഗ്യ പ്രശ്നങ്ങളെയും
gopika.gs | news18
Updated: April 4, 2018, 11:33 PM IST
ഗര്‍ഭാശയത്തില്‍ കൂടാതെ ചെറുകുടല്‍‍, അന്നനാളം, പിത്ത സഞ്ചി, സ്തനം, അസ്ഥി, ചര്‍മ്മ പേശികള്‍ എന്നീ ഭാഗങ്ങളിലും ഇത്തരം നിരുപദ്രവ മുഴകള്‍ ഉണ്ടാകുന്നു. പ്രസവിച്ചിട്ടില്ലാത്തവരിലും, കുഞ്ഞുങ്ങളുള്ളവരിലും ഫൈബ്രോയിഡുകള്‍ കാണപ്പെടുന്നത് സാധാരണമാണ്. ഇരുപതിനും അനപത്തിയഞ്ചിനും മദ്ധ്യേ പ്രായമുള്ള ഏതു സ്ത്രീയിലും ഇത് പിടിപെടാം. നാൽപ്പതു വയസ് പ്രായമുള്ള സ്ത്രീകളില്‍ നാൽപ്പതു ശതമാനം പേരിലും, അൻപതു വയസ്സിനോട് അടുത്ത സ്ത്രീകളില്‍ 75% പേരിലും ഈ രോഗാവസ്ഥ കണ്ടുവരുന്നുണ്ട്.  ഇതേക്കുറിച്ചുള്ള പൂർണ അവബോധമാണ് ആദ്യം ലഭ്യമാകേണ്ടത്.

ഗര്‍ഭാശയം:

ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ ഭ്രൂണത്തെ വഹിക്കുക എന്നതാണ് ഗർഭാശയത്തിന്റെ മുഖ്യ ധര്‍മ്മം. മലാശയത്തിന്‍റെ മുന്‍പിലും മൂത്രസഞ്ചിക്കു പിറകിലായും ആണ് ഇതിന്‍റെ സ്ഥാനം. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ ഗര്‍ഭാശയത്തിനു 7.5 സെമി നീളവും 5 സെമി വീതിയും 2.5 സെമി കനവും കുറഞ്ഞത്‌ 60 ഗ്രാം തൂക്കവും ഉണ്ടായിരിക്കും. ഗര്‍ഭാശയ ഭിത്തികള്‍ കട്ടി ഏറിയ മാംസ പേശികള്‍ കൊണ്ട് ഉണ്ടാക്കപ്പെട്ടതാണ്. മദ്ധ്യപാളിയില്‍ പേശി നാരുകള്‍ കൂടാതെ രക്ത ധമനികള്‍‍, നാഡികള്‍‍, ലസിക വാഹിനികള്‍ എന്നിവയും ഉണ്ട്.
Loading...
ഈ ഭിത്തികളെ ആവരണം ചെയ്യുന്ന ആന്തരിക പാളിയെ എന്‍ഡോമെട്രിയം എന്നു പറയുന്നു. ഈ ആവരണവും അതിലെ രക്ത കുഴലുകളും ഓരോ മാസവും ഗര്‍ഭ ധാരണത്തിനായി തടിച്ചു വീര്‍ക്കും. ഗര്‍ഭധാരണം നടക്കാത്തപ്പോള്‍ ആര്‍ത്തവ ചക്ര ത്തിന്‍റെ അവസാന നാളുകളില്‍ ഈ ഭിത്തിയും രക്ത കുഴലുകളും പൊട്ടി തകര്‍ന്നു ആര്‍ത്തവ രക്തമായി പുറന്തള്ളപ്പെടും.

ഗര്‍ഭാശയത്തിലെ പേശി നാരുകള്‍ വളര്‍ന്ന് വികസിച്ചാണ് റബ്ബര്‍ പോലുള്ള മൃദു മുഴകള്‍ രൂപം കൊള്ളുന്നത്‌. 70% മുഴകളും മദ്ധ്യ പാളിയില്‍ ആണ് ഉടലെടുക്കുന്നത്. ഇവയുടെ വളര്‍ച്ച സാവധാനമാണ്‌. വളരുന്തോറും ഇവയ്ക്ക് ഉരുണ്ട ആകൃതി കൈവരും. പയര്‍ മണിയുടെ വലുപ്പം മുതല്‍ ചെറുനാരങ്ങയുടെ വരെ വലുപ്പം ഉണ്ടാകാം. മുഴകളുടെ എണ്ണം കൂടിയാല്‍ വലുപ്പം കുറയും.

വളര്‍ച്ച നേടിയ ഫൈബ്രോയിഡ്കള്‍ പേശി ഭിത്തികളില്‍ ഒതുങ്ങി നില്‍ക്കുകയോ അല്ലെങ്കില്‍ ഗര്‍ഭാശയ അറയിലോട്ടോ ഗര്‍ഭാശയത്തിനു പുറത്തോട്ടോ തള്ളി വലുപ്പം വെക്കുകയോ ചെയ്യും. രക്ത സഞ്ചാര വര്‍ദ്ധനവ് മൂലം ഗര്‍ഭാവസ്ഥയുടെ ആദ്യ ഘട്ടത്തില്‍ വലുപ്പം വെക്കാനിടയായ മുഴകള്‍ പ്രസവ ശേഷം തനിയെ തന്നെ ചുരുങ്ങുകയും ചെയ്യും.

കാരണങ്ങള്‍:

മറ്റ് അര്‍ബുദങ്ങളിലേത് എന്ന പോലെ ഇതിന്‍റെയും മൂല കാരണം അജ്ഞാതമാണ്. പൂര്‍വ്വജന്മ കാരണങ്ങള്‍‍‍, വിഷ ഘടകങ്ങളുടെ സാന്നിദ്ധ്യം, ക്ഷാരാവസ്ഥ, രക്ത ധമനികളുടെ അസാധാരണമായ രൂപീകരണം, പേശി കോശങ്ങളുടെ അസാധാരണ പ്രതികരണം എന്നിവ കോശങ്ങള്‍ അനിയന്ത്രിതമായി വിഭജിക്കുന്നതിന് കാരണമാകുന്നുണ്ട്.

12 വയസിനു മുമ്പ് തന്നെ ആര്‍ത്തവം തുടങ്ങിയവരില്‍ ഈസ്ട്രജന്‍ തോത് രക്തത്തിലും കരളിലും ഉയര്‍ന്ന അളവില്‍ നിലകൊള്ളും. ദോഷകരമായഈസ്ട്രജന്‍, ജനനേന്ദ്രിയ അവയവങ്ങളിലെ രോഗാണു ബാധ എന്നിവയോടുള്ള പേശി കോശങ്ങളുടെ അമിത പ്രവര്‍ത്തനവും ഇതിന് പ്രേരണയാകുന്നുണ്ട്.

പെട്രോള്‍, ഇന്ധന മാലിന്യങ്ങള്‍‍, ആസ്ബറ്റോസ്, കരി, മണ്ണ് എന്നിവ മൂലമുള്ള മലിനീകരണം; ആര്‍സനിക്, ക്ലോറിന്‍ തുടങ്ങിയവ മൂലമുള്ള ജല മലിനീകരണം; ആഹാരത്തില്‍ പ്ലാസ്റ്റിക് ഘടകങ്ങളുടെ സാന്നിധ്യം, ക്ലീനിംഗ് വസ്തുക്കളില്‍ അടങ്ങിയ പ്ലാസ്റ്റിക്‌ ഇനത്തില്‍ പെട്ട സ്ത്രീ ഹോര്‍മോണ്‍ സമാന ഘടകങ്ങള്‍, ഫ്ലുറിന്‍, ക്ലോറിന്‍, ബ്രോമിന്‍ തുടങ്ങിയ അയഡിന്‍ വിരുദ്ധ ഘടകങ്ങള്‍; ഈസ്ട്രജന്‍, പ്രോജെസ്റ്ററോന്‍ എന്നീ ഹോര്‍മോണുകളുടെ അമിത സംഭരണം; രക്ത ഗ്ലൂക്കോസ് ഉയര്‍ന്നതിന്‍റെ ഫലമെന്നോണം ഉണ്ടായ പിറ്റുവിറ്ററി ഹോര്‍മോണ്‍, ഇന്‍സുലിന്‍ തുടങ്ങിയ വളര്‍ച്ച ഹോര്‍മോണുകളുടെ ക്രമ രഹിതമായ ഉത്തേജനം എന്നിവയെല്ലാം മുഴകള്‍ രൂപം കൊള്ളുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്.

കരള്‍, ശ്വാസ കോശം, പ്ലീഹ തുടങ്ങിയ അവയവങ്ങളുടെ ചുരുക്കം മൂലം രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് ഗര്‍ഭാശയ ഭിത്തിയില്‍ പുതിയ ധമനികള്‍ രൂപപ്പെടാനിടയാക്കും. ഇതും, വിവിധ സ്രോതസ്സുകളില്‍ നിന്നു ആവര്‍ത്തിച്ച് ഏല്‍ക്കേണ്ടി വന്ന റേഡിയേഷന്‍ എന്നിവയും മുഴകള്‍ രൂപപ്പെടാന്‍ കാരണമാകുന്നുണ്ട് .

ജനിതകം, ഹോര്‍മോണ്‍‍, പാരിസ്ഥിതികം എന്നീ വിത്യസ്ത ഘടകങ്ങള്‍ ഒരാളില്‍ ഒന്നിച്ച് ചേരുമ്പോള്‍ ആണ് അര്‍ബുദ രോഗങ്ങള്‍ ഉടലെടുക്കാനിടയാകുന്നത്.

രോഗ ലക്ഷണങ്ങള്‍:

ആര്‍ത്തവ ചക്രത്തിന്‍റെ ദൈര്‍ഘ്യം കുറഞ്ഞ് വരിക, ആര്‍ത്തവ വേദന ദീര്‍ഘിക്കുക, ആര്‍ത്തവ രക്തത്തിന്‍റെ തോത് കൂടുക എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍‍‍. മുഴകള്‍ ആന്തരിക ഭിത്തിയോട് ചേര്‍ന്ന് ഉണ്ടാകുന്ന ഘട്ടങ്ങളില്‍ ആണ് രക്തസ്രാവ തോത് വര്‍ദ്ധിക്കുന്നത്. മുഴകളുടെ സ്ഥാനം, വലുപ്പം എന്നിവ അനുസരിച്ചും, സമീപ അവയവങ്ങളില്‍ അവ ചെലുത്തുന്ന സമ്മര്‍ദ്ദം അനുസരിച്ചും ആണ് രോഗിക്ക് ഓരോ പ്രയാസങ്ങള്‍ അനുഭവപ്പെടുന്നത്.

മുഴകളുടെ വലുപ്പം കൂടുമ്പോള്‍ നടുവിന്‍റെ കീഴ്‌ ഭാഗത്ത് വേദന, വയറിന്‍റെ അടിഭാഗത്ത് ഭാരം, സംഭോഗത്തോടുള്ള താല്‍പര്യ കുറവ് എന്നിവയും അനുഭവപ്പെടും. പേശി നാരുകളില്‍ നിന്നു ആരംഭിക്കുന്ന മുഴകള്‍ ഗര്‍ഭാശയത്തിന് പുറത്തോട്ട് വളര്‍ന്നാല്‍ അത് മല മൂത്ര വിസര്‍ജനത്തിന് പ്രയാസങ്ങള്‍ സൃഷ്ടിക്കും.

മുഴ വളര്‍ന്ന് ഗര്‍ഭാശയത്തില്‍ നിറഞ്ഞു നിന്നാല്‍ അത് അമിതമായ രക്തസ്രാവം,ഗര്‍ഭധാരണത്തിന് തടസ്സം, പ്ലാസന്റ ശരിയാംവിധം രൂപപ്പെടാതിക്കുക‍‍, ഗര്‍ഭസ്ഥ ശിശു വിലങ്ങനെ കിടക്കാന്‍ ഇടയാകല്‍, ഗര്‍ഭം അലസല്‍, വിളര്‍ച്ച, നേരത്തെയുള്ള പ്രസവം എന്നിവക്ക് വഴി വെക്കും. നാൽപ്പതു ശതമാനം പേരില്‍ ലക്ഷണങ്ങള്‍ അനുഭവപ്പെടാറില്ല എന്നതും ശ്രദ്ധേയമാണ്.

രോഗ ലക്ഷണങ്ങള്‍ കൂടാതെ രോഗിയെ നേരിട്ട് പരിശോധിച്ചും,അള്‍ട്രാസൗണ്ട്, സി.ടി സ്‌കാന്‍, എം.ആര്‍.ഐ എന്നിവ നടത്തിയുള്ള ചിത്രങ്ങളെ ആധാരമാക്കിയും ആണ് ഇപ്പോള്‍ രോഗ നിര്‍ണ്ണയം നടത്തി പോരുന്നത്.
First published: April 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍