നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Kidney Disease | വൃക്കരോഗത്തിന്റെ ചില പ്രാരംഭ ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

    Kidney Disease | വൃക്കരോഗത്തിന്റെ ചില പ്രാരംഭ ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

    വൃക്കരോഗങ്ങളുടെ ചില പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      യൂറിയ, ക്രിയാറ്റിനിൻ, വിഷവസ്തുക്കൾ, ആസിഡുകൾ തുടങ്ങിയ നൈട്രജൻ മാലിന്യങ്ങളിൽ നിന്ന് രക്തം അരിച്ചെടുത്താണ് വൃക്കകൾ (Kidney) മൂത്രം (Urine) ഉത്പാദിപ്പിക്കുന്നത്. ലോകമെമ്പാടും ലക്ഷക്കണക്കിന് വ്യക്തികൾ വിവിധ തരത്തിലുള്ള വൃക്കരോഗങ്ങൾ നേരിടുന്നുണ്ട്. എന്നിട്ടും അവരിൽ ഭൂരിഭാഗം പേരും അതേക്കുറിച്ച് പൂർണ്ണമായും അജ്ഞരാണ്. അതുകൊണ്ടാണ് വൃക്കരോഗത്തെ സാധാരണയായി "നിശബ്ദ കൊലയാളി" (Silent Killer) എന്ന് വിളിക്കുന്നത്. മിക്ക രോഗികൾക്കും രോഗം പുരോഗമിക്കുന്നതുവരെ രോഗലക്ഷണങ്ങളൊന്നും ഉണ്ടാകില്ല.

      ആളുകൾ പലപ്പോഴും അവരുടെ രക്തസമ്മർദ്ദം, ഷുഗർ, കൊളസ്ട്രോൾ എന്നിവയുടെ അളവ് പരിശോധിക്കാറുണ്ട്. പക്ഷേ വൃക്കസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് സഹായിക്കുന്ന ക്രിയാറ്റിനിൻ പരിശോധന പൊതുവെ അവഗണിക്കാറാണ് പതിവ്.

      വൃക്കരോഗത്തിന് നിരവധി ലക്ഷണങ്ങളുണ്ട്. എന്നിരുന്നാലും, അവ പലപ്പോഴും അവഗണിക്കപ്പെടുകയോ മറ്റെന്തെങ്കിലും അസുഖമാണെന്ന് തെറ്റിദ്ധരിക്കുകയോ ചെയ്യാറാണ് പതിവ്. വൃക്കരോഗങ്ങളുടെ ചില പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

      പേശികളിലെ വലിവ്

      കാലുകളിലും മറ്റിടങ്ങളിലും ഉണ്ടാകുന്ന വലിവുകളും വേദനകളും ചിലപ്പോൾ വൃക്കസംബന്ധമായ പ്രശ്നത്തെയായിരിക്കാം സൂചിപ്പിക്കുന്നത്. പൊട്ടാസ്യം, സോഡിയം, കാൽസ്യം അല്ലെങ്കിൽ മറ്റ് ഇലക്ട്രോലൈറ്റുകൾ എന്നിവയുടെ അസന്തുലിതാവസ്ഥ നിങ്ങളുടെ പേശികൾ, ഞരമ്പുകൾ, പെരിഫറൽ സിസ്റ്റം എന്നിവയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും.

      വിളർച്ചയും ഉന്മേഷക്കുറവും

      നിങ്ങളുടെ ശരീരത്തിലെ എല്ലാ മാലിന്യങ്ങളും നിങ്ങളുടെ വൃക്കകൾ അരിച്ചെടുക്കുന്നില്ലെങ്കിൽ, ആ വിഷവസ്തുക്കൾ നിങ്ങളുടെ തലച്ചോറിനെ ബാധിക്കും. വിളർച്ച നിങ്ങളുടെ തലച്ചോറിന് ആവശ്യമായ ഓക്‌സിജനെ നഷ്ടപ്പെടുത്തിയേക്കാം. ഇതുമൂലം നിങ്ങൾക്ക് തലകറക്കം അനുഭവപ്പെടാം, ശ്രദ്ധ കേന്ദ്രീകരിക്കാനും കാര്യങ്ങൾ ഓർമ്മിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടാം. സാധാരണ കാര്യങ്ങൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ടാകുന്ന തരത്തിൽ നിങ്ങൾക്ക് ആശയക്കുഴപ്പം പോലും തോന്നിയേക്കാം.

      ചൊറിച്ചിൽ

      നല്ല ആരോഗ്യമുള്ള വൃക്കകൾ ശരീരത്തിലെ നിർണായകമായ നിരവധി പ്രവർത്തനങ്ങൾ നിർവഹിക്കുന്നു. നിങ്ങളുടെ രക്തത്തിലെ ധാതുക്കളുടെ ശരിയായ ബാലൻസ് നിലനിർത്താനും അവ സഹായിക്കുന്നു. വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മം വൃക്കസംബന്ധമായ അസുഖം മൂലമുണ്ടാകുന്ന, രക്തത്തിലെ ധാതുക്കളുടെയും പോഷകങ്ങളുടെയും അസന്തുലിതാവസ്ഥയെ ആയിരിക്കാം സൂചിപ്പിക്കുന്നത്. രക്തത്തിലെ ഫോസ്ഫറസിന്റെ അളവ് കൂടുന്നതാണ് പലപ്പോഴും ചൊറിച്ചിൽ ഉണ്ടാകാനുള്ള കാരണം..

      കണങ്കാലിലെ വീക്കം

      നിങ്ങളുടെ വൃക്കകൾക്ക് ഉപ്പ് ഫലപ്രദമായി ഇല്ലാതാക്കാൻ കഴിയാതെ വരുമ്പോൾ നിങ്ങളുടെ ശരീരത്തിൽ ദ്രാവകങ്ങൾ അടിഞ്ഞു കൂടും. ഇത് കൈകൾ, കാലുകൾ, കണങ്കാൽ, മുഖം എന്നിവിടങ്ങളിൽ വീക്കത്തിന് കാരണമായേക്കാം.

      വിശപ്പില്ലായ്മയും വായ്നാറ്റവും

      വൃക്കരോഗം ഓക്കാനം, ഛർദ്ദി എന്നിവയ്‌ക്കൊപ്പം വയറുവേദനയും ഉണ്ടാക്കും. ഇത് നിങ്ങളുടെ വിശപ്പിനെ ഇല്ലാതാക്കും. ഇത് ക്രമേണ ശരീരഭാരം കുറയാൻ ഇടയാക്കും. നിങ്ങളുടെ വൃക്കകൾക്ക് മാലിന്യങ്ങൾ അരിച്ചെടുക്കാൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് യുറീമിയ. ഇത് നിങ്ങളുടെ വായിൽ ദുർഗന്ധം ഉണ്ടാകാൻ കാരണമായേക്കാം.

      മാറുന്ന യൂറിനേഷൻ രീതികൾ

      ആരോഗ്യമുള്ള വൃക്കകൾ മൂത്രം ഉൽപ്പാദിപ്പിക്കുന്നതിനായി രക്തം ഫിൽട്ടർ ചെയ്യാൻ സഹായിക്കുന്നു. വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ, അസ്വാഭാവികമായി കൂടുതൽ തവണ മൂത്രമൊഴിക്കാൻ തോന്നുകയോ അല്ലെങ്കിൽ മൂത്രത്തിൽ രക്തം കാണുന്നത് പോലുള്ള മൂത്രസംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുകയോ ചെയ്‌തേക്കും. നുരയും കുമിളയും നിറഞ്ഞ മൂത്രത്തിനും ഇത് കാരണമായേക്കാം.
      Published by:user_57
      First published:
      )}