• HOME
 • »
 • NEWS
 • »
 • life
 • »
 • HIV രോഗമുക്തി നേടിയ ആദ്യ വനിതയെ തുണച്ചത് അർബുദ ചികിത്സയുടെ ഭാഗമായി നടത്തിയ സെൽ ട്രാൻസ്‌പ്ലാന്റ്

HIV രോഗമുക്തി നേടിയ ആദ്യ വനിതയെ തുണച്ചത് അർബുദ ചികിത്സയുടെ ഭാഗമായി നടത്തിയ സെൽ ട്രാൻസ്‌പ്ലാന്റ്

AIDS-ന് കാരണമാകുന്ന വൈറസിനെതിരെ സ്വാഭാവിക പ്രതിരോധശേഷിയുള്ള ഒരാളില്‍ നിന്ന് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് സ്വീകരിക്കുമ്പോൾ അവർ രക്താര്‍ബുദത്തിനുള്ള ചികിത്സയ്ക്ക് വിധേയയായിരുന്നു.

പ്രതീകാത്മക ചിത്ര൦ (Image : AFP)

പ്രതീകാത്മക ചിത്ര൦ (Image : AFP)

 • Last Updated :
 • Share this:
  എച്ച്‌ഐവിയിൽ (HIV) നിന്ന് രോഗമുക്തി നേടിയ ലോകത്തെ മൂന്നാമത്തെ വ്യക്തിയും ആദ്യത്തെ സ്ത്രീയുമാണ് അമേരിക്കയിൽ (US) നിന്നുള്ള ഈ വനിത. എയ്ഡ്‌സിന് (AIDS) കാരണമാകുന്ന വൈറസിനെതിരെ സ്വാഭാവിക പ്രതിരോധശേഷിയുള്ള ഒരാളില്‍ നിന്ന് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് (Stem Cell Transplant) സ്വീകരിക്കുമ്പോൾ അവർ രക്താര്‍ബുദത്തിനുള്ള ചികിത്സയ്ക്ക് വിധേയയായിരുന്നു. ഈ വനിത വൈറസിൽ നിന്ന് മുക്തി നേടിയിട്ട് 14 മാസങ്ങളായെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

  ചൊവ്വാഴ്ച ഡെന്‍വറില്‍ നടന്ന ഒരു മെഡിക്കല്‍ കോണ്‍ഫറന്‍സിലായിരുന്നു ഈ രോഗിയുടെ കേസ് അവതരിപ്പിച്ചത്. എച്ച്‌ഐവി രോഗശാന്തിയ്ക്കായി ഈ ട്രാൻസ്‌പ്ലാന്റ് ചികിത്സാരീതി ഫലപ്രദമായതായി അറിയുന്നത് ഇതാദ്യമാണ്. എന്നാല്‍ എച്ച്‌ഐവി ബാധിതരായ എല്ലാവര്‍ക്കും പൊക്കിൾകൊടി രക്തം മാറ്റിവെയ്ക്കൽ ഉൾപ്പെടുന്ന ഈ ട്രാന്‍സ്പ്ലാന്റ് രീതി അനുയോജ്യമല്ലെന്നും വളരെ അപകടകരമാണെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

  ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായാണ് ഈ രോഗിക്ക് പൊക്കിള്‍ക്കൊടി രക്തം മാറ്റിവയ്ക്കല്‍ നടത്തിയത്. അതിനുശേഷം അവര്‍ക്ക് എച്ച്‌ഐവി രോഗത്തിനുള്ള ചികിത്സയായ ആന്റി റിട്രോവൈറല്‍ തെറാപ്പിയുടെ ആവശ്യം വന്നില്ല. ക്യാന്‍സറും മറ്റു ഗുരുതരമായ രോഗങ്ങളും ചികിത്സിക്കുന്നതിനായി ഒരേ തരത്തിലുള്ള രക്തം മാറ്റിവയ്ക്കല്‍ നടത്തിയ എച്ച്‌ഐവി ബാധിതരായ ആളുകളെക്കുറിച്ചുള്ള യുഎസിലെ ഒരു വലിയ പഠനത്തിന്റെ ഭാഗമായിരുന്നു ഈ കേസും.

  Also read- Sperm allergy | ശരീരത്തിൽ പ്രവേശിക്കുന്ന ബീജത്തോട് യുവതിക്ക് അലർജി; ശാരീരികബന്ധത്തിൽ സംഭവിക്കുന്ന അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തൽ

  ട്രാൻസ്പ്ലാന്റിനായി തിരഞ്ഞെടുത്ത കോശങ്ങള്‍ ഒരു പ്രത്യേക തരം ജനിതകമാറ്റം ഉണ്ടായവയായിരുന്നു. അതുമൂലം എച്ച്‌ഐവി വൈറസ് ഈ കോശങ്ങളെ ബാധിക്കില്ല. അതിന്റെ ഫലമായി സ്വീകര്‍ത്താക്കളുടെ രോഗപ്രതിരോധ സംവിധാനത്തിന് എച്ച്‌ഐവിയോടുള്ള പ്രതിരോധം വികസിപ്പിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഈ ചികിത്സാരീതി മൂലം എച്ച്ഐവി ബാധിതരായ 37 ദശലക്ഷം ആളുകള്‍ക്കും രോഗമുക്തി നൽകാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം.

  എച്ച്‌ഐവി മുക്തി നേടിയ കേസുകളെല്ലാം ആരോഗ്യമേഖലയെ സംബന്ധിച്ചിടത്തോളം ആഘോഷിക്കപ്പെടേണ്ടവയാണ്. കാരണം എച്ച്‌ഐവി രോഗം ഇല്ലാതാക്കാന്‍ കഴിയുമെന്നതിന്റെ തെളിവുകളാണ് അവ. 2007ല്‍ തിമോത്തി റേ ബ്രൗണ്‍ ആദ്യമായി എച്ച്‌ഐവി രോഗവിമുക്തനായപ്പോള്‍ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റുകളുടെ സാധ്യത തെളിയിക്കപ്പെട്ടതാണ്. സ്വാഭാവിക എച്ച്‌ഐവി പ്രതിരോധശേഷിയുള്ള ഒരു ദാതാവില്‍ നിന്നാണ് അദ്ദേഹത്തിന് കോശങ്ങൾ ട്രാന്‍സ്പ്ലാന്റ് ചെയ്തത്.

  Also read- Sex and Food | ലൈംഗികശേഷിയെ നശിപ്പിക്കുന്ന 5 തരം ഭക്ഷ്യവസ്തുക്കൾ ഇവയാണ്

  അതിനുശേഷം ആദം കാസ്റ്റില്ലെജോ എന്ന ഒരു രോഗിയിലും ന്യൂയോര്‍ക്കിൽ നിന്നുള്ള ഈ വനിതയിലും മാത്രമേ ഈ നേട്ടം ആവര്‍ത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ. മൂവരും ക്യാന്‍സര്‍ ബാധിതരായിരുന്നു, അവര്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ സ്റ്റെം സെല്‍ മാറ്റിവയ്ക്കല്‍ അനിവാര്യമായിരുന്നു. അവരുടെ എച്ച്ഐവി ഭേദമാക്കുക എന്നത് ഈ ചികിത്സയുടെ പ്രാഥമിക ലക്ഷ്യമായിരുന്നില്ല എന്നതാണ് വസ്തുത. മാത്രമല്ല എച്ച്ഐവി ബാധിതരായ എല്ലാവരിലും സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് നടത്തുന്നത് വളരെ അപകടകരമാണ്. ആന്റി റിട്രോവൈറല്‍ തെറാപ്പിയാണ് എച്ച്‌ഐവി ബാധിതര്‍ക്ക് സാധാരണയായി ആയുര്‍ദൈര്‍ഘ്യം നല്‍കുന്നത്.

  തിമോത്തി റേ ബ്രൗണിനും ആദം കാസ്റ്റില്ലെജോയ്ക്കും മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ഭാഗമായിട്ടാണ് സ്റ്റെം സെല്ലുകള്‍ മാറ്റിവച്ചത്. എന്നാല്‍ രണ്ട് കേസുകളില്‍ നിന്ന് വ്യത്യസ്തമായി, ന്യൂയോര്‍ക്കിലെ സ്ത്രീയുടെ ചികിത്സയില്‍ പൊക്കിള്‍ക്കൊടി രക്തം കൂടി ഉള്‍പ്പെടുന്ന ട്രാന്‍സ്പ്ലാന്റ് രീതിയായിരുന്നു നടത്തിയത്. സ്റ്റെം സെല്ലുകളെ അപേക്ഷിച്ച് പൊക്കിള്‍ക്കൊടി രക്തം ട്രാൻസ്പ്ലാന്റിന് വ്യാപകമായി ലഭ്യമാണ്. ഇതിന് ദാതാവും സ്വീകര്‍ത്താവും തമ്മിൽ എന്തെങ്കിലും ഘടകം പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യമില്ല.

  Also read- Hair loss | മുടികൊഴിച്ചില്‍ കുറയ്ക്കണോ? പുരുഷന്മാർ ഇക്കാര്യങ്ങള്‍ ഒഴിവാക്കണം

  ഇന്റര്‍നാഷണല്‍ എയ്ഡ്‌സ് സൊസൈറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷാരോണ്‍ ലെവിന്‍ ഈ ചികിത്സാ രീതി എല്ലാ എച്ച്ഐവി ബാധിതർക്കും പ്രയോജനപ്പെടില്ല എന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ അവലംബിച്ച ഈ ട്രാന്‍സ്പ്ലാന്റ് രീതി എച്ച്‌ഐവി ബാധിതരായ മിക്ക ആളുകളിലും പ്രായോഗികമല്ല എന്ന വസ്‌തുത ഷാരോണ്‍ ലെവിന്‍ ഓര്‍മ്മിപ്പിക്കുന്നു. ന്യൂയോര്‍ക്കിലെ കേസ് എച്ച്‌ഐവി രോഗമുക്തി സാധ്യമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. എച്ച്‌ഐവി രോഗശമനത്തിനുള്ള പ്രായോഗിക മാർഗമായി ജീന്‍ തെറാപ്പി വികസിപ്പിക്കാൻ ഇത് പ്രചോദനം നൽകുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

  എച്ച്‌ഐവി രോഗശമനത്തിന്റെ പ്രധാന പ്രതീക്ഷകള്‍ ശരീരത്തില്‍ നിന്ന് വൈറസിനെ പുറന്തള്ളാന്‍ കഴിയുന്ന വാക്‌സിനുകളോ മരുന്നുകളോ വികസിപ്പിക്കുന്നതിലാണ്. ഈ പുതിയ കേസിലെ എച്ച്‌ഐവി രോഗശമന പഠനത്തെ ചുറ്റിപ്പറ്റിയുള്ള കണ്ടെത്തലുകള്‍ ഒരു പിയര്‍-റിവ്യൂഡ് ജേണലിലും പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാല്‍ ഇത് സംബന്ധിച്ച വിശാലമായ ശാസ്ത്രീയ ധാരണകള്‍ ഇപ്പോഴും പരിമിതമാണ് എന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

  അതേസമയം, എച്ച്ഐവി ഭേദമാക്കുന്ന ചികിത്സാരീതി അവതരിപ്പിക്കുന്നതായി അവകാശപ്പെട്ട് പ്രശസ്ത മരുന്ന് നിർമ്മാതാക്കളായ ഗ്ലാക്സോ സ്മിത്ത്ക്ലൈൻ കഴിഞ്ഞ വർഷം രംഗത്തെത്തിയിരുന്നു. ഇതിന്‍റെ മനുഷ്യരിലെ പരീക്ഷണം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. രോഗികളിലെ രോഗപ്രതിരോധ കോശങ്ങളെ ആക്രമിക്കുന്ന വൈറസിനെ ഉണർത്തുകയും മറഞ്ഞിരിക്കുന്നതിനെ പുറത്തുകൊണ്ടുവന്ന് നശിപ്പിക്കുകയും ചെയ്യുന്ന ചികിത്സാരീതിയാണ് ഗ്ലാക്സോ സ്മിത്ത്ക്ലൈൻ ആവിഷ്ക്കരിച്ചത്. ജിഎസ്‌കെയുടെ എച്ച്‌ഐവി ഹെൽത്ത് ഡിവിഷൻ വിഐവി ഹെൽത്ത്‌കെയറിലെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് മേധാവി ഡോ കിംബർലി സ്മിത്ത് പുതിയ ചികിത്സാരീതി വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയത്. "രോഗികളിൽ ഒളിഞ്ഞിരിക്കുന്ന വൈറസിനെ ഉണർത്തുകയും അതിൽ നിന്ന് മുക്തി നേടുകയും ചെയ്യുക എന്നതാണ് ഈ ചികിത്സാരീതിയുടെ ആശയം", ഡോ. കിംബർലി സ്മിത്ത് പറഞ്ഞു.
  Published by:Naveen
  First published: