നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Baby Growth | 6 മാസംമുതൽ കുഞ്ഞുങ്ങൾക്ക് നല്ല ശീലങ്ങൾ പകർന്നു നൽകാം; കുഞ്ഞിന്റെ വളർച്ചയിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

  Baby Growth | 6 മാസംമുതൽ കുഞ്ഞുങ്ങൾക്ക് നല്ല ശീലങ്ങൾ പകർന്നു നൽകാം; കുഞ്ഞിന്റെ വളർച്ചയിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

  കുഞ്ഞിന് ആറുമാസം പ്രായമാകുമ്പോൾ ആണ് മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനുമൊക്കെ ആരംഭിക്കുക.

  News18

  News18

  • Share this:
   ജനനം മുതൽ വളര്‍ന്നു വലുതാകുന്നതുവരെ കുട്ടികളെക്കുറിച്ച് വലിയ ആകുലതയായിരിക്കും മാതാപിതാക്കള്‍ക്ക്. ഏറെ ശ്രദ്ധ പുലർത്തേണ്ട കാലമാണ് ശൈശവകാലം. കുഞ്ഞിന് ആറുമാസം പ്രായമാകുമ്പോൾ ആണ് മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനുമൊക്കെ ആരംഭിക്കുക. ഈ സമയം മുതൽ കുഞ്ഞുങ്ങളിലേക്ക് നല്ല ശീലങ്ങൾ പകർന്നു നല്കാൻ നിങ്ങൾക്ക് കഴിയും. പ്രത്യേകിച്ച് മാതാപിതാക്കൾക്ക് കുഞ്ഞുങ്ങളെ ഈ പ്രായം മുതൽ നല്ല പാതയിലേക്ക് നയിക്കാൻ കഴിയും. നിങ്ങളുടെ കുഞ്ഞിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ ഉതകുന്ന ചില നിർദ്ദേശങ്ങൾ അറിയാം.

   മൊബൈൽ ഫോണുകൾ ഇല്ലാത്തവർ ഇന്ന് ഇല്ല എന്ന് തന്നെ പറയാം. മാതാപിതാക്കൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് കാണുമ്പോൾ കുഞ്ഞുങ്ങൾക്ക് കൗതുകമാണ് ഉണ്ടാവുക. ഈ കാലത്ത് എല്ലാവരും മക്കൾക്ക് മൊബൈൽ കൊടുക്കാറുണ്ട്. എന്നാൽ മൊബൈൽ ഫോണുകളെ കുഞ്ഞുങ്ങളിൽ നിന്ന് പരമാവധി അകറ്റി നിർത്തുക. ശാരീരികവും മാനസികവുമായി ഇതവർക്ക് ദോഷം മാത്രമേ ചെയ്യുകയുള്ളൂ. മൊബൈൽ ഫോണിന് പകരം കുഞ്ഞുങ്ങളെ പുസ്തകങ്ങളിലേക്ക് ആകർഷിക്കുക. വ്യത്യസ്‌ത വസ്‌തുക്കൾ, പഴങ്ങൾ, മൃഗങ്ങൾ മുതലായവയുടെ വർണ്ണാഭമായ ഫോട്ടോകൾ ഉപയോഗിച്ച് നിങ്ങളുടെ കുഞ്ഞുങ്ങളുടെ ശ്രദ്ധ പുസ്തകങ്ങളിലേക്ക് കൊണ്ടുവരിക. ഇത് അവരുടെ ഭാവി പഠനത്തെയും സഹായിക്കും.

   കുഞ്ഞിന് ആറുമാസം അല്ലെങ്കിൽ അതിൽ കൂടുതൽ ആകുമ്പോൾ കൈകാലുകൾ സ്വയം താളത്തിൽ ചലിപ്പിക്കാൻ കഴിയാറുണ്ട്. ഈ സമയത്ത് കുഞ്ഞുങ്ങൾ കൈയടിക്കാൻ ശ്രമിക്കുന്നു. കുഞ്ഞുങ്ങളെ കൈയ്യടിക്കാനും താളം പിടിക്കാനും പ്രോത്സാഹിപ്പിക്കുക. കുഞ്ഞുങ്ങൾ ഇത് ശരിക്കും ഇഷ്ടപ്പെടും. മാത്രമല്ല ശരീരത്തിന്റെ വ്യത്യസ്ത ചലനങ്ങളിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.

   കുട്ടികൾ ഈ ചെറു പ്രായത്തിൽ അവ്യക്തമായ ചില ശബ്ദങ്ങൾ ഉണ്ടാക്കാൻ തുടങ്ങും. യഥാർത്ഥത്തിൽ അവർ നിങ്ങളോട് സംസാരിക്കാൻ ശ്രമിക്കുകയാണ്. അവരുടെ സംസാര രീതി വ്യത്യസ്തമാണ്. അവരുടെ വായിൽ നിന്ന് ചില ശബ്ദങ്ങൾ മാത്രമേ പുറത്തുവരൂ. കുഞ്ഞുങ്ങൾ ഇങ്ങനെ ചെയ്യുമ്പോൾ അവരോട് സംസാരിക്കുകയും അവർ പുഞ്ചിരിക്കുമ്പോൾ പ്രതികരിക്കുകയും ചെയ്യുക.

   Also Read-Electrode for vision | കാഴ്ച്ചയില്ലാത്ത 60കാരിയ്ക്ക് കൃത്രിമ കാഴ്ച; ഗവേഷകർക്കൊപ്പം ചെലവഴിച്ചത് 6 മാസം

   കുഞ്ഞുങ്ങൾ നിറങ്ങളിൽ പെട്ടെന്ന് തന്നെ ആകൃഷ്ടരാവും. വിവിധ നിറങ്ങളുള്ള കളിപ്പാട്ടങ്ങൾ അവർക്ക് നൽകുക. മാത്രമല്ല അവയുടെ പേരുകൾ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തുക. ചുറ്റുമുള്ള വസ്തുക്കളെയും നിറങ്ങളെയും കുറിച്ച് അവരോട് പറയുക. ഈ സമയത്താണ് കുഞ്ഞ് ഇക്കാര്യങ്ങളെല്ലാം പഠിക്കാൻ ശ്രമിക്കുന്നത്.

   നിങ്ങളോടൊത്തു കളിക്കുന്നതിൽ കുഞ്ഞുങ്ങൾ ഏറെ സന്തോഷം കണ്ടെത്തും. നിങ്ങളുടെ കൈകൾ കൊണ്ട് നിങ്ങളുടെ മുഖം മറയ്ക്കാം. തുടർന്ന് കുഞ്ഞ് നിങ്ങളെ കണ്ടെത്തിയതുപോലെ കൈകൾ മാറ്റി കുഞ്ഞിന്റെ മുഖത്തേക്ക് നോക്കാം. ഇത്തരത്തിലുള്ള കുഞ്ഞു കളികളെല്ലാം ഏതൊരു കുഞ്ഞും ഇഷ്ടപെടുന്നതാണ്.

   ഒരു വെള്ള കടലാസു പോലെയാണ് ഏതൊരു കുഞ്ഞിന്റെ മനസും. അവടെ നിങ്ങൾ എന്താണോ വരച്ചു ചേർക്കുന്നത് അതായിരിക്കും കുഞ്ഞിന്റെ വളർച്ചയിൽ നിർണായകമാവുക. അതിനാൽ കുഞ്ഞിന്റെ ശാരീരികമായ വളർച്ചയ്‌ക്കൊപ്പം നല്ല ശീലങ്ങൾ പകർന്നു നല്കാനും ശ്രമിക്കാം.
   Published by:Jayesh Krishnan
   First published:
   )}