നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Healthy Sleep | നിങ്ങൾ ഉറക്കക്കുറവ് നേരിടുന്നുണ്ടോ? സുഖനിദ്രയ്ക്കായി ഈ 5 കാര്യങ്ങൾ ശ്രദ്ധിയ്ക്കൂ

    Healthy Sleep | നിങ്ങൾ ഉറക്കക്കുറവ് നേരിടുന്നുണ്ടോ? സുഖനിദ്രയ്ക്കായി ഈ 5 കാര്യങ്ങൾ ശ്രദ്ധിയ്ക്കൂ

    നിങ്ങൾക്ക് ശരിയായി ഉറങ്ങാൻ കഴിയാത്തതാണ് പ്രശ്നമെങ്കിൽ നിങ്ങൾക്ക് സുഖനിദ്ര ഉറപ്പാക്കാൻ സഹായിക്കുന്ന അഞ്ച് മാർഗങ്ങൾ പരിചയപ്പെടാം.

    Image: Shutterstock

    Image: Shutterstock

    • Share this:
      ദൈനംദിന പ്രവർത്തനത്തിന് ആഴത്തിലുള്ള ഉറക്കം അത്യാവശ്യമാണ്. ഇത് ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുക മാത്രമല്ല, ഒരു വ്യക്തി ദിവസം മുഴുവൻ മാനസികമായി നല്ല നിലയിലാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ശരിയായ ഉറക്കം ഒരു വ്യക്തിയെ കൂടുതൽ കർമനിരതനാക്കാൻ സഹായിക്കും. ഉറക്കത്തിനു നിത്യജീവിതത്തിൽ വളരെ പ്രധാനപ്പെട്ട പങ്ക് ഉണ്ട്. ശാരീരിക പ്രവർത്തനങ്ങളെയും മാനസിക ആരോഗ്യത്തെയും മാത്രമല്ല ശരിയായ ഉറക്കം ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും കോശങ്ങളുടെ വളർച്ചയ്ക്കും പുനരുൽപ്പാദനത്തിനും സഹായിക്കുന്നു. ശരിയായി ഉറങ്ങാതിരുന്നാലോ? ഉറക്കക്കുറവ് ശാരീരിക പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നു. കൂടാതെ മാനസികമായ തളർച്ചയ്ക്കുപോലും കാരണമാകുന്നു. കൂടാതെ കണ്ണുകളെയും ഇത് സാരമായി ബാധിക്കും. നല്ല ഉറക്കം ലഭിക്കാതെ വരുമ്പോൾ കൺതടത്തിൽ കറുപ്പ് നിറം വരുന്നത് കണ്ണിന്റെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. മാത്രമല്ല ചർമ്മത്തിൽ ചുളിവുകൾ, പാടുകൾ, മുഖക്കുരു എന്നിവയ്ക്ക് ഉറക്ക കുറവ് കാരണമാകുന്നു. മാത്രമല്ല ക്രമരഹിതമായ ഉറക്കമോ ഉറക്കക്കുറവോ നിങ്ങളുടെ ശരീരത്തിന്റെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. കൂടാതെ അത് നിർജ്ജലീകരണത്തിനും വഴിവെയ്ക്കുന്നു.

      നിങ്ങൾക്ക് ശരിയായി ഉറങ്ങാൻ കഴിയാത്തതാണ് പ്രശ്നമെങ്കിൽ നിങ്ങൾക്ക് സുഖനിദ്ര ഉറപ്പാക്കാൻ സഹായിക്കുന്ന അഞ്ച് മാർഗങ്ങൾ പരിചയപ്പെടാം.

      നിങ്ങൾ തിരഞ്ഞെടുക്കുന്ന കിടക്ക:
      നിങ്ങൾ ഒരു നല്ല കിടക്ക തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് അനുയോജ്യമല്ലാത്തതോ നിലവാരം കുറഞ്ഞതോ ആയ മെത്ത ശരീര വേദനയ്ക്കും ഉറക്കക്കുറവിനും കാരണമാകും. നല്ല കിടക്ക സുഖകരവും ആഴത്തിലുള്ളതുമായ ഉറക്കത്തിന്റെ ആദ്യപടിയാണ്. ശരിയായ മെത്തയിൽ നല്ല ഉറക്കം ലഭിക്കുകയും അത് നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു.

      അരോമാ തെറാപ്പി:
      തിരക്കേറിയ ദിവസത്തിനുശേഷം അരോമാ തെറാപ്പി ചെയ്യുകയാണെങ്കിൽ അത് മനസ്സിനെ ശാന്തമാക്കുകയും ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു. കൂടാതെ ഇത് മെച്ചപ്പെട്ട ഉറക്കത്തിന് സഹായിക്കും. ലാവെൻഡർ സുഗന്ധം പരീക്ഷിച്ചു നോക്കുക.

      സിൽക്ക് സ്ലീപ് മാസ്ക് :
      സ്ലീപ്പ് ഐ മാസ്ക് പ്രകാശത്തെ കണ്ണിലേക്കടിക്കാതെ തടഞ്ഞു നിർത്തി നിങ്ങളുടെ ഉറക്കം സുഗമമാക്കുന്നു. മാത്രമല്ല നിലവാരമുള്ള സിൽക്ക് സ്ലീപ് മാസ്ക് ചുളിവുകളിൽ നിന്നും ഇരുണ്ട വൃത്തങ്ങളിൽ നിന്നും നിങ്ങളുടെ മുഖത്തെ സംരക്ഷിക്കുന്നു.

      ദീർഘനിശ്വാസം:|
      സമ്മർദ്ദം നിറഞ്ഞ ഒരു നീണ്ട ദിവസത്തിനുശേഷം, ഉറക്കം വളരെ പ്രധാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ചില സമയങ്ങളിൽ മാനസിക പിരിമുറുക്കം മൂലം നമുക്ക് നന്നായി ഉറങ്ങാൻ കഴിയില്ല. ദീർഘശ്വാസം എടുക്കുന്നത് അത്തരം സാഹചര്യങ്ങളിൽ സഹായിക്കും. ഇത് ഹൃദയമിടിപ്പ് മന്ദഗതിയിലാക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും നിങ്ങളെ സഹായിക്കും.

      കറുത്ത കർട്ടനുകൾ:
      കറുത്തതോ മുറി ഇരുണ്ടതാക്കാൻ സഹായിക്കുന്നതോ ആയ കർട്ടനുകൾ മുറിയുടെ ഭംഗി കൂട്ടുക മാത്രമല്ല പുറത്തു നിന്നുള്ള പ്രകാശത്തെ തടഞ്ഞു നിർത്തി നിങ്ങളുടെ ഉറക്കം സുഗമമാക്കുകയും ചെയ്യും. മുറിയിലെ താപനില നിയന്ത്രിക്കാനും പുറത്തുനിന്നുള്ള അനാവശ്യ ശബ്ദം തടയാനും അവ സഹായിക്കുന്നു.
      Published by:Jayesh Krishnan
      First published:
      )}