വേനൽ (Summer) കനത്തതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണ തരംഗം (heatwave) ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Meteorological Department). അടുത്ത അഞ്ച് ദിവസത്തേക്ക് ദേശീയ തലസ്ഥാനമായ ഡൽഹിയിലും വടക്കേ ഇന്ത്യയുടെയും മധ്യ ഇന്ത്യയുടെയും ഭൂരിഭാഗം പ്രദേശങ്ങളിലും ചുട്ടുപൊള്ളുന്ന ഉഷ്ണ തരംഗം അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് കിഴക്കൻ ഇന്ത്യയിലും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹിയിലും മറ്റ് പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു, രാജസ്ഥാനിൽ 45 ഡിഗ്രി സെൽഷ്യസ് ആണ് ഉയർന്ന താപനില.
താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് നിരവധി ജില്ലകളിൽ 'യെല്ലോ' അലേർട്ടും രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചില ഭാഗങ്ങളിൽ 'ഓറഞ്ച്' അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് അല്ലെങ്കിൽ അഞ്ച് ദിവസങ്ങൾക്ക് ശേഷം താപനില കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. വടക്കുകിഴക്കൻ ഇന്ത്യയിലെ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Also Read-Summer Skin Care | വേനല്‍ക്കാലത്ത് നവജാത ശിശുക്കളുടെ ചര്‍മ സംരക്ഷണം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾസമതല പ്രദേശങ്ങളിൽ, ഒരു ഉഷ്ണതരംഗം പ്രതീക്ഷിക്കാം, പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടുതലും സാധാരണയിൽ നിന്ന് കുറഞ്ഞത് 4.5 ഡിഗ്രി കൂടുതലും ആയിരിക്കും. ഡൽഹിയിലെ ബേസ് സ്റ്റേഷനായ സഫ്ദർജംഗ് ഒബ്സർവേറ്ററിയിലെ താപനില വെള്ളിയാഴ്ചയോടെ 44 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
Also Read-Take Care In Summer| വേനലിൽ കണ്ണുകളും വാടാതെ സൂക്ഷിക്കാം; ചൂടുകാലത്തെ നേത്രസംരക്ഷണംവേനൽകാലത്ത് ആരോഗ്യ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. ചൂട് കൂടി വരുന്ന നിലവിലെ സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാനും പല തരത്തിലുള്ള രോഗങ്ങൾ പിടിപെടാനും സാധ്യത ഉണ്ട്. ലളിതമായ ചില പൊടിക്കൈകളിലൂടെ കഠിനമായ ചൂടിലും ശരീരത്തെ തണുപ്പിക്കാനും ആരോഗ്യത്തോടെയിരിക്കാനും കഴിയും.
ചുട്ടുപൊള്ളുന്ന വേനലിൽ ശരീരത്തിലെ തണുപ്പ് നിലനിർത്താൻ ചില വഴികൾ:പതിവായി ധാരാളം വെള്ളം കുടിക്കുക, ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ചൂടു കൂടുമ്പോൾ വിയർപ്പിലൂടെ ശരീരത്തിലെ ജലാംശം കൂടുതലായി നഷ്ടപ്പെടാൻ ഇടയുണ്ട്. ഈ സാഹചര്യത്തിൽ ധാരാളം വെള്ളം കുടിച്ചില്ലെങ്കിൽ ശരീരത്തിൽ നിർജ്ജലീകരണം സംഭവിച്ചേക്കാം. ഇത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും.
നിങ്ങൾ പുറത്തേക്ക് പോകുമ്പോൾ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. പുറത്തേക്ക് പോകുകയാണെങ്കിൽ, വീതിയേറിയ തൊപ്പി ധരിക്കുകയും , സൺഗ്ലാസ് വെയ്ക്കുകയും ചെയ്യുക. സൂര്യപ്രകാശത്തിൽ നിന്നും രക്ഷ നേടാൻ ഇത് സഹായിക്കും. ഇതിന് പുറമെ സൂര്യപ്രകാശത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നതിനായി സൺസ്ക്രീനുകൾ പുരട്ടാനും മറക്കരുത്. സൂര്യാഘാതം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക
വേനൽകാലത്ത് ചൂടുള്ളതും കട്ടിയുള്ളതുമായ ഭക്ഷണം ഒഴിവാക്കുന്നതാണ് ഉചിതം. ജനാലകൾ കർട്ടനോ ഷേഡുകളോ ഉപയോഗിച്ച് മറയ്ക്കുക.
വേനൽകാലത്ത് വസ്ത്ര ധാരണത്തിലും പ്രത്യേക ശ്രദ്ധ നൽകണം. കഴിവതും ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി വായു സഞ്ചാരം സാധ്യമാകുന്ന അയഞ്ഞതും നേർത്തതുമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. ഭാരം കുറഞ്ഞതും ഇളം നിറമുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുന്നത് ചൂടിൽ നിന്ന് രക്ഷനേടാൻ സഹായിക്കുന്നു. വിയർപ്പിൽ നനയുകയാണെങ്കിൽ വസ്ത്രങ്ങൾ ഇടയ്ക്കിടെ മാറ്റുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.