ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിനുള്ള ശാരീരികവും ആത്മീയവുമായ പരിശീലനമാണ് യോഗ (Yoga). മനസിനെ ശാന്തമാക്കാനും ഏകാഗ്രത ഉണ്ടാകാനും ശാരീരികാരോഗ്യം നിലനിർത്താനും യോഗ നിങ്ങളെ സഹായിക്കും. മനസിനെ (Mind) ഏകാഗ്രമാക്കുന്നതിലൂടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്താന്‍ യോഗയ്ക്ക് കഴിയും. എളുപ്പമുള്ള യോഗാസനങ്ങള്‍ ചെയ്യുക വഴി നിങ്ങള്‍ക്ക് യോഗയെ മനസ്സിലാക്കാനും ക്രമേണ സങ്കീര്‍ണ്ണമായ യോഗമുറകളിലേക്ക് കടക്കാനും സാധിക്കും.
ഏറ്റവും സൗമ്യമായ ലക്ഷണങ്ങളുള്ള കോവിഡ് (covid) കേസുകളില്‍ പോലും, വൈറസ് ബാധിച്ചത് മൂലമുണ്ടാകുന്ന ശാരീരിക ക്ഷീണത്തിൽ (weakness) നിന്ന് കരകയറുകയാണ് ഏറ്റവും വലിയ വെല്ലുവിളി. കോവിഡ് നെഗറ്റീവ് ആയാലും ആളുകള്‍ക്ക് ബലക്കുറവ്, ഉറക്കക്കുറവ്, അസ്വസ്ഥതകൾ, മറവി തുടങ്ങിയ മറ്റ് ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ട്.
കോവിഡിന് ശേഷമുള്ള ഇത്തരം ലക്ഷണങ്ങളിൽ നിന്ന് രക്ഷനേടാൻ സെലിബ്രിറ്റി യോഗ പരിശീലക അന്ഷുക പര്‍വാനി (anshuka parwani) ചില ലളിതമായ വഴികള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ആലിയ ഭട്ട്, കരീന കപൂര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന പര്‍വാനി, ലളിതമായ യോഗാമുറകളുടെ ഒരു ലിസ്റ്റാണ് പങ്കുവെച്ചിരിക്കുന്നത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ആസനങ്ങള്‍. യോഗ ചെയ്യുന്ന തുടക്കക്കാര്‍ക്ക് പോലും ശ്വാസകോശത്തിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും.
Also Read-
ദിവസവും വ്യായാമം ചെയ്തിട്ടും വയറു കുറയ്ക്കാന്‍ കഴിയുന്നില്ലേ? കാരണം ഇതായിരിക്കും
ബിദലാസനം
ബിദലാസനം നിര്‍ദ്ദേശിച്ചുകൊണ്ടാണ് പര്‍വാനി ആരംഭിക്കുന്നത്. ഈ ആസനം ചെയ്യുന്നതിനായി നിങ്ങളുടെ കൈകളും കാൽമുട്ടും നിലത്തുറപ്പിച്ച് നിൽക്കുക. നിങ്ങളുടെ പാദങ്ങൾ പായയില്‍ വിശ്രമിക്കുന്ന തരത്തില്‍ പാദത്തിന്റെ ഉൾഭാഗം മുകളിലേയ്ക്ക് വരുന്ന തരത്തിൽ സമാന്തരമായി വയ്ക്കുക. വയർ ഉള്ളിലേയ്ക്ക് പിടിച്ച് തല മുകളിലേയ്ക്ക് ഉയർത്തി ശ്വസിക്കുക.
മാര്‍ജാരാസനം
മാര്ജാരാസനത്തെ ക്യാറ്റ് പോസ് എന്നും വിളിക്കുന്നു. ഇരുകാലുകളും പുറകോട്ടു മടക്കിവച്ചു പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയിൽ വരത്തക്കവണ്ണം ഇരിക്കുക. അതോടൊപ്പം രണ്ടു കൈകളും മുന്നോട്ടുകയറ്റി തറയിൽ ഉറപ്പിച്ചുകുത്തി പൃഷ്ഠഭാഗം കാലുകളിൽ നിന്നുയർത്തുക. ഇപ്പോൾ പൂച്ച നാലുകാലിൽ നിൽക്കുന്ന അവസ്ഥയായിരിക്കും. ഇനിസാവധാനം ശ്വാസം എടുത്തുകൊണ്ട് നട്ടെല്ല് അടിയിലേക്കു വളച്ച് തല മുകളിലേക്കുയർത്തുക. അതേപോലെതന്നെ ശ്വാസം വിട്ടുകൊണ്ട് നടു മുകളിലേക്കുയർത്തുകയും തല താഴ്ത്തുകയും ചെയ്യുക.
Also Read-
ചോക്ലേറ്റ് കഴിക്കുന്നത് കുറയ്ക്കൂ.. ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അറിയാം
ബദ്ധകോണാസനം
കൊവിഡിന് ശേഷമുള്ള ബലഹീനതയെ ബദ്ധകോണാസന അല്ലെങ്കില്‍ ബട്ടര്‍ഫ്ലൈ പോസ് വഴി കൈകാര്യം ചെയ്യാവുന്നതാണ്. ഇതിനായി കാലുകൾ മടക്കി പാദങ്ങൾ ചേർത്തു വയ്ക്കുക. കൈകൾകൊണ്ട് പാദത്തിൽ പിടിക്കുക. ശ്വാസം വിട്ടുകൊണ്ട് ശരീരം വളച്ച് തല കാലിന്റെ പാദത്തിൽ മുട്ടിക്കുവാൻ ശ്രമിക്കുക. ശ്വാസം എടുത്തുകൊണ്ട് തിരിച്ചുവരിക
പവന്മുക്താസനം
പര്വാനിയുടെ നിര്‍ദ്ദേശത്തിലെ അവസാന ആസനം പവന്മുക്താസനം അല്ലെങ്കില്‍ വിന്‍ഡ് റിലീസ് പോസാണ്, ഇതിനായി നിങ്ങള്‍ കിടന്ന് കാല്‍മുട്ടുകള്‍ നെഞ്ചിലേക്ക് ആലിംഗനം ചെയ്യണം. ഇതുവഴി കൈകാലുകളുടെ സന്ധികള്‍, അരക്കെട്ട്, കഴുത്ത് എന്നീ ഭാഗങ്ങള്‍ക്ക് അയവും ആയാസവും കിട്ടുന്നു. ഉദഭാഗത്തിന് സമ്മര്‍ദ്ദവും ലഭിക്കും. ഗ്യാസ് പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ചെയ്യാന്‍ പറ്റിയ ആസനമാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.