നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Flu And Covid-19|പകർച്ച പനിയും കോവിഡും ഒരുമിച്ച് വന്നാൽ കൂടുതൽ അപകടം; ആരോഗ്യ മേഖല സമ്മർദ്ദത്തിലാകുമോ?

    Flu And Covid-19|പകർച്ച പനിയും കോവിഡും ഒരുമിച്ച് വന്നാൽ കൂടുതൽ അപകടം; ആരോഗ്യ മേഖല സമ്മർദ്ദത്തിലാകുമോ?

    കോവിഡ് 19 പോലെ പകർച്ചപനിയും ആരോഗ്യത്തിന് ഭീഷണി ഉയർത്താൻ സാധ്യത ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

    News18

    News18

    • Share this:
      കാലാവസ്ഥാ മാറ്റങ്ങൾ(change in season) കാരണം കൊവിഡ്-19 നെ (COVID-19)പോലെ തന്നെ പനിയും (Flu) ആരോഗ്യത്തിന് ഭീഷണി ആയിത്തീർന്നിരിക്കുന്നു. രണ്ട് അസുഖങ്ങളും സമാനമായ ലക്ഷണങ്ങൾ (symptoms)കാണിക്കുന്നതാണ് പ്രധാന കാരണം. ശരിയായ രോഗനിർണയം നടത്താത്ത ആളുകളിൽ ഇത് വളരെയധികം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

      പകർച്ചവ്യാധി (pandemic)പൂർണ്ണമായും അവസാനിച്ചിട്ടില്ലാത്ത ഈ സമയത്ത് പനി വരുന്ന രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് പ്രതിരോധ പ്രവർത്തനങ്ങളിലും രോഗപരിചരണത്തിലും വാക്സിനേഷനിലുമുള്ള (vaccination)സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. വരാനിരിക്കുന്നത് തണുപ്പ് കാലമാണ്. കോവിഡ് 19 പോലെ പകർച്ചപനിയും ആരോഗ്യത്തിന് ഭീഷണി ഉയർത്താൻ സാധ്യത ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

      ഈ രണ്ട് വൈറൽ രോഗങ്ങളും ശൈത്യകാലത്ത് എത്രത്തോളം ഭീഷണിയുണ്ടാക്കുമെന്ന് നമുക്ക് നോക്കാം.

      കോവിഡ് -19 സുരക്ഷാ നടപടികൾ ഫ്ലൂ അപകടസാധ്യത കുറയ്ക്കുമോ?

      കോവിഡ് -19, പകർച്ചപ്പനി എന്നിവയ്ക്കുള്ള രോഗപ്രതിരോധ പ്രതികരണങ്ങൾ പലപ്പോഴും സമാനമായാണ് കാണപ്പെടുന്നത്. താരതമ്യേന സമീപകാലത്ത് ഉണ്ടായ അണുബാധയോ വാക്സിനേഷനോ അണുബാധയ്‌ക്കെതിരെ നല്ല സംരക്ഷണം നൽകുന്നു. എന്നാൽ താമസിയാതെ അത് കുറയാൻ തുടങ്ങും.

      കോവിഡ് -19 തടയാൻ ഉപയോഗിക്കുന്ന സാമൂഹിക അകലം പാലിക്കൽ നടപടികൾ പകർച്ചപ്പനിയുടെ വ്യാപനം കുറയ്ക്കുന്നതിന് ഫലപ്രദമാണ്. കഴിഞ്ഞ 18 മാസമായി സാമൂഹിക അകലം പാലിക്കൽ നടപടികളിലൂടെ ആളുകൾക്ക് പനി ബാധിക്കുന്നത് പരിമിതപ്പെടുത്തിയിട്ടുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

      Also Read-വാക്സിൻ ലഭ്യതയിൽ ആഗോളതലത്തിലുള്ള വേർതിരിവ് എങ്ങനെ പരിഹരിക്കാം?

      ഫ്ലൂ സീസണിന്റെ തിരിച്ചുവരവ് നമ്മെ എങ്ങനെ ബാധിക്കും?

      പകർച്ചപ്പനി തിരിച്ചെത്തുമ്പോൾ, അത് സാധാരണ ആളുകളെ ബാധിക്കുകയും മറ്റ് രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. പനി കൃത്യമായി എപ്പോൾ തിരിച്ചുവരുമെന്ന കാര്യം പ്രവചിക്കുക എളുപ്പമല്ല. എന്നാൽ വൈറൽ പനി അല്ലെങ്കിൽ മറ്റ് ശ്വാസകോശ വൈറസുകൾ വ്യാപിക്കാൻ തുടങ്ങിയാൽ രോഗികളുടെ എണ്ണം വളരെ വേഗത്തിൽ ഉയരും.

      വാക്സിനുകൾക്ക് സഹായിക്കാൻ സാധിക്കുമോ?

      സുരക്ഷിതവും ഫലപ്രദവുമായ നിരവധി വാക്സിനുകൾ പകർച്ചപ്പനിയ്ക്ക് ഉണ്ട്. അത് അണുബാധയുടെ സാധ്യതയും ഗുരുതരമായ രോഗവും കുറയ്ക്കും. പക്ഷേ അവ നിലവിലുള്ള കോവിഡ് -19 വാക്സിനുകളെപ്പോലെ ഫലപ്രദമല്ല. പകർച്ച പനി വൈറസുകൾ കൂടുതൽ വേഗത്തിൽ പരിവർത്തനം ചെയ്യുകയും എല്ലാ വർഷവും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 18 മാസങ്ങളിൽ പകർച്ച പനി കേസുകൾ കുറവായതിനാൽ, ഈ ശൈത്യകാലത്ത് ഏത് വൈറസുകളാണ് ആധിപത്യം പുലർത്തുകയെന്ന് പ്രവചിക്കുക പതിവിലും ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ നിലവിലുള്ള വാക്സിനുകൾ സഹായകരമാണോ അല്ലയോ എന്ന് മുൻകൂട്ടി പറയാൻ പ്രയാസമാണ്.

      Also Read-Explained | കുട്ടികൾക്ക് കോവാക്സിൻ നൽകാമോ? മാതാപിതാക്കളുടെ സംശയങ്ങൾ പരിഹരിക്കാം

      കോവിഡ് -19 അപകടസാധ്യതയുമായി പനി എങ്ങനെ സംയോജിക്കുന്നു?

      തണുപ്പ് കാലങ്ങളിൽ വരുന്ന പകർച്ച പനി എല്ലാ വർഷവും ജനറൽ പ്രാക്ടീഷണർമാർക്കും ആശുപത്രികൾക്കും സമ്മർദ്ദം നൽകാറുണ്ട്. കോവിഡ് -19 മഹാമാരി ആരോഗ്യ സേവനങ്ങളെ വളരെയധികം ബാധിക്കുന്ന ഈ ഒരു സമയത്ത്, പകർച്ച പനി കൂടി കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും.

      കൂടാതെ, കോ-ഇൻഫെക്ഷൻ അപകടസാധ്യതയും ഇതിനോടൊപ്പം ഉണ്ട്. കൊവിഡ്-19 കൂടാതെ മറ്റൊരു ബാക്ടീരിയ, ഫംഗസ് അല്ലെങ്കിൽ വൈറൽ അണുബാധയും ശരീരത്തിൽ ഉണ്ടായിരിക്കുന്ന അവസ്ഥയെയാണ് കോ-ഇൻഫെക്ഷൻ കൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ, മരണനിരക്ക് അതിവേഗം വർദ്ധിക്കാൻ സാധ്യതയുണ്ട്.

      ഇതുപോലെയുള്ള എല്ലാ സാധ്യതകളും കണക്കിലെടുത്ത്, കോവിഡ് -19 വാക്സിനുകൾ എടുക്കുന്ന ആളുകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.
      Published by:Naseeba TC
      First published:
      )}