• HOME
  • »
  • NEWS
  • »
  • life
  • »
  • Tooth Paste | ഏത് ടൂത്ത്പേസ്റ്റ് തിരഞ്ഞെടുക്കണം എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിയ്ക്കുക

Tooth Paste | ഏത് ടൂത്ത്പേസ്റ്റ് തിരഞ്ഞെടുക്കണം എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിയ്ക്കുക

പരസ്യങ്ങള്‍ എല്ലായ്‌പ്പോഴും സത്യം പറയാറില്ലെന്ന് മാത്രമല്ല, പലപ്പോഴും ടൂത്ത്‌പേസ്റ്റിലെ ദോഷകരമായ ചേരുവകളെ സംബന്ധിച്ച് അവര്‍ വെളിപ്പെടുത്താറുമില്ല. അതിനാല്‍...

  • Share this:
    വായയുടെയും പല്ലിന്റെയും ആരോഗ്യം സംരക്ഷിക്കുക വളരെ പ്രധാനമാണ്. വായ്‌നാറ്റവും വൃത്തിരഹിതമായ പല്ലുകളും മറ്റുള്ളവരോട് ഇടപഴകാനുള്ള ആത്മവിശ്വാസം പോലും ഇല്ലാതാക്കും. അതിനാല്‍ പലരും ഒരു മികച്ച ടൂത്ത് പേസ്റ്റിനായുള്ള (Tooth Paste) അന്വേഷണത്തിലാകും. ഏതാണ് നല്ലൊരു ടൂത്ത്‌പേസ്റ്റ് എന്ന കാര്യത്തിൽ നമുക്കെല്ലാം ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. വിപണിയില്‍ നിരവധി ടൂത്ത്‌പേസ്റ്റുകള്‍ ലഭ്യമായതിനാല്‍ പലപ്പോഴും നമ്മള്‍ ടിവി പരസ്യങ്ങളെ ആശ്രയിക്കുന്നു. പക്ഷെ പരസ്യങ്ങള്‍ എല്ലായ്‌പ്പോഴും സത്യം പറയാറില്ലെന്ന് മാത്രമല്ല, പലപ്പോഴും ടൂത്ത്‌പേസ്റ്റിലെ ദോഷകരമായ ചേരുവകളെ സംബന്ധിച്ച് അവര്‍ വെളിപ്പെടുത്താറുമില്ല. അതിനാല്‍, അനുയോജ്യമായ ടൂത്ത് പേസ്റ്റ് കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്ന ചില വഴികള്‍ പറഞ്ഞുതരാം:

    ലേബലില്‍ ഫ്ലൂറൈഡ് ഉണ്ടോ എന്ന് പരിശോധിക്കുക

    ടൂത്ത്പേസ്റ്റിലെ ചേരുവകളില്‍ ഫ്ലൂറൈഡുകളുണ്ടോയെന്ന് പരിശോധിക്കുകയാണ് ഏറ്റവും പ്രധാനം. നിങ്ങളുടെ പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കുന്നതിനും മോണകള്‍ ശക്തമാണെന്ന് ഉറപ്പാക്കുന്നതിനും ഫ്ലൂറൈഡ് അത്യന്താപേക്ഷിതമാണ്. മാത്രമല്ല, ഫ്ലൂറൈഡ് ഒരു പ്രകൃതിദത്ത ധാതുവാണ്, ഇത് പല്ലുകള്‍ നശിക്കുന്നത് തടയും.

    എന്താണ് നിങ്ങളുടെ ആവശ്യമെന്ന് മനസ്സിലാക്കുക

    ആരോഗ്യത്തിന്റെ കാര്യത്തില്‍ ഓരോ വ്യക്തിക്കും മുൻഗണകൾ വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് പല്ലിന്റെ സെന്‍സിറ്റിവിറ്റിയായിരിക്കും പ്രധാന പരിഗണന. മറ്റുള്ളവര്‍ക്ക് പല്ലുകളുടെ നിറം വർദ്ധിപ്പിക്കുകയാവും ആവശ്യം. അതിനാല്‍ ടൂത്ത് പേസ്റ്റ് വാങ്ങുന്നതിന് മുമ്പ് നിങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കുക. അതിനായി ദന്തരോഗവിദഗ്ദ്ധനോട് സംസാരിക്കുകയും ഏത് തരത്തിലുള്ള ടൂത്ത് പേസ്റ്റാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് ചോദിച്ച് മനസ്സിലാക്കുകയും ചെയ്യുക.

    ഐഡിഎ സീൽ ഉണ്ടോയെന്ന് നോക്കുക

    രാജ്യത്തെ വിപണിയില്‍ എത്തുന്നതിന് മുമ്പ് ടൂത്ത് പേസ്റ്റുകള്‍ പലതരം ഗുണനിലവാര പരിശോധനകള്‍ക്കും വിധേയമാകുന്നുണ്ട്. ടൂത്ത് പേസ്റ്റ് നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ സീല്‍ ആവശ്യമാണ്. അതിനാല്‍, നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഐഡിഎ സീല്‍ ഉണ്ടോയെന്ന് പരിശോധിക്കണം.

    ആര്‍ഡിഎ ലെവല്‍ പരിശോധിക്കുക

    എല്ലാ ടൂത്ത് പേസ്റ്റിലും പല്ലിനെ മിനുസപ്പെടുത്താനുള്ള ഘടങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവ പല്ലുകള്‍ക്ക് വൃത്തിയും വെളുപ്പും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ടൂത്ത് പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ആ ഘടങ്ങളുടെ അളവിനെ റിലേറ്റീവ് ഡെന്റിന്‍ അബ്രാസിവിറ്റി (ആര്‍ഡിഎ) എന്നാണ് വിളിക്കുന്നത്. ഇതിന്റെ അളവ് ഓരോ ടൂത്ത് പേസ്റ്റിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഏതെങ്കിലും ടൂത്ത് പേസ്റ്റിന് ആര്‍ഡിഎ ലെവല്‍ 250ല്‍ താഴെയാണെങ്കില്‍, അത് ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. പക്ഷെ, 250ന് മുകളിലാണെങ്കിൽ അവ പല്ലുകള്‍ക്ക് കേടുവരുത്തും.

    പഞ്ചസാര അടങ്ങിയ ടൂത്ത് പേസ്റ്റ് ഒഴിവാക്കുക

    പല ടൂത്ത് പേസ്റ്റുകളിലും പഞ്ചസാര അടങ്ങിയിട്ടുണ്ട്. പഞ്ചസാര പല്ലുകള്‍ നശിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ടൂച്ച് പേസ്റ്റിലെ ചേരുവകള്‍ വായിക്കുമ്പോള്‍, അതില്‍ പഞ്ചസാര ഇല്ലെന്ന് ഉറപ്പാക്കുക. ഐഡിഎ അംഗീകൃത ടൂത്ത് പേസ്റ്റുകള്‍ സാധാരണയായി പഞ്ചസാര രഹിതവും ജീര്‍ണത തടയുന്നവയുമാണ്.
    Published by:Sarath Mohanan
    First published: