• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പഴകിയ ഭക്ഷ്യസാധനങ്ങളില്‍ പുതിയ കാലാവധി സ്റ്റിക്കര്‍ ഒട്ടിച്ച് തട്ടിപ്പ്

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളില്‍ പുതിയ സ്റ്റിക്കര്‍ ഒട്ടിച്ച് വില്‍പ്പന നടത്തുന്നുവെന്ന് കണ്ടെത്തി

news18
Updated: April 16, 2018, 6:21 PM IST
പഴകിയ ഭക്ഷ്യസാധനങ്ങളില്‍ പുതിയ കാലാവധി സ്റ്റിക്കര്‍ ഒട്ടിച്ച് തട്ടിപ്പ്
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളില്‍ പുതിയ സ്റ്റിക്കര്‍ ഒട്ടിച്ച് വില്‍പ്പന നടത്തുന്നുവെന്ന് കണ്ടെത്തി
news18
Updated: April 16, 2018, 6:21 PM IST
കൊച്ചി : കാലാവധി കഴിഞ്ഞ ഭക്ഷ്യസാധനങ്ങളില്‍ പുതിയ കാലാവധി സ്റ്റിക്കര്‍ ഒട്ടിച്ച് വ്യാപക തട്ടിപ്പ്. കുട്ടികള്‍ കഴിക്കുന്ന മിഠായി, ചോക്ലേറ്റ് പാലിനൊപ്പം കഴിക്കുന്ന മാര്‍ട്ടോവിറ്റ തുടങ്ങിയ ഉത്പ്പന്നങ്ങളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കൊച്ചിയില്‍ ഒരു ഗോഡൗണിനെതിരെ നടപടിയെടുത്തിട്ടുണ്ട്. കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മരട് എസ്എന്‍ ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന കാര്‍വാര്‍ എന്ന ഗോഡൗണാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടി സീല്‍ ചെയതത്.

നഗരസഭ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ മുന്‍നിര കമ്പനികളുടെ മറ്റ് ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളടക്കമുള്ള കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളില്‍ പുതിയ സ്റ്റിക്കര്‍ ഒട്ടിച്ച് വില്‍പ്പന നടത്തുന്നുവെന്ന് കണ്ടെത്തിയിരുന്നു. പ്രത്യേക ഭക്ഷ്യ സുരക്ഷാ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ഗോഡൗണില്‍ നിന്നും പഴകിയ ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകളും ശേഖരിച്ചു. ഇത് വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കും. പരിശോധനാ ഫലം ലഭിച്ച ശേഷം ഗോഡൗണ്‍ നടത്തിപ്പുകാരന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഗോഡൗണിന് ലൈസന്‍സ് നല്‍കിയിരിക്കുന്നത് റീപായ്ക്കിംഗ് ചെയ്യാനല്ലെന്നും ക്രമക്കേടുകള്‍ തെളിഞ്ഞാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നുമാണ് മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനില സിബി അറിയിച്ചിരിക്കുന്നത്.


 
First published: April 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626