• HOME
  • »
  • NEWS
  • »
  • life
  • »
  • Betel Leaf | ദിവസവും ഓരോ വെറ്റില കഴിക്കൂ : പലതാണ് ഗുണങ്ങൾ

Betel Leaf | ദിവസവും ഓരോ വെറ്റില കഴിക്കൂ : പലതാണ് ഗുണങ്ങൾ

വെറ്റിലയും കുരുമുളകും ദിവസവും രാവിലെ വെറുംവയറ്റില്‍ 8 ആഴ്ച തുടര്‍ച്ചയായി കഴിച്ചാല്‍ ശരീരഭാര ഭാരം കുറയ്ക്കുവാന്‍ സാധിക്കും.

  • Share this:
    വെറ്റിലയുടെ( Betel Leaf) ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയാന്‍ സാധ്യത കുറവാണ്. വെറ്റിലയുടെ ഔഷധഗുണങ്ങളെക്കുറിച്ച് അറിവില്ലാത്തതാണ് ഇതിന് കാരണം. ജലദോഷം, ആസ്ത്മ, ശ്വാസകോശ സംബന്ധമായ അലര്‍ജികള്‍, വാതം, ശ്വാസകോശം, പൊതുവെ അള്‍സര്‍ - ചുമ എന്നിവയെ ശമിപ്പിക്കാന്‍ കഴിയുന്ന നിരവധി ഔഷധ ഗുണങ്ങള്‍ വെറ്റിലക്കുണ്ട്.

    വെറ്റിലയും കുരുമുളകും ദിവസവും രാവിലെ വെറും വയറ്റില്‍ 8 ആഴ്ച തുടര്‍ച്ചയായി കഴിച്ചാല്‍ ശരീരഭാര ഭാരം കുറയ്ക്കുവാന്‍ സാധിക്കും.

    വെറ്റിലയും കുരുമുളകും തിളപ്പിച്ച് കഴിക്കുന്നത് ആമാശയ വേദന, അസിഡിറ്റി, ദഹനം, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കും ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ശരീരം മുഴുവന്‍ ശുദ്ധീകരിക്കുന്നിനും ഇവ സഹായിക്കുന്നു.

    മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ വെറ്റില സഹായിക്കും. വെറ്റില നന്നായി അരച്ച് വെളിച്ചെണ്ണയില്‍ കലര്‍ത്തി മുടിയില്‍ പുരട്ടുക ഇങ്ങനെ സ്ഥിരമായി ചെയ്യുന്നത് മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

    വായ് നാറ്റമുണ്ടെങ്കില്‍ നന്നായി തിളപ്പിച്ച വെള്ളത്തില്‍ വായ കഴുകുക.ഇത് പല്ലിലെ ഭക്ഷണാവശിഷ്ടങ്ങള്‍, ബാക്ടീരിയകള്‍ മൂലമുണ്ടാകുന്ന ദുര്‍ഗന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ തടയുന്നിന് സഹായിക്കും

    മുഖത്ത് കുരുക്കള്‍ ഉണ്ടെങ്കില്‍ വെറ്റില പൊടിച്ച് മുഖക്കുരുവിന് മുകളില്‍ പുരട്ടുക. വെറ്റിലയിലെ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരു കുറയാന്‍ സഹായിക്കുന്നു. തിളപ്പിച്ചാറിയ വെള്ളം കൊണ്ട് മുഖം കഴുകിയാലും മുഖക്കുരു മാറും.

    read also- Immunity Boosting Foods | കോവിഡിനെ നേരിടാൻ ഈ ഭക്ഷണങ്ങൾ കഴിച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കാം

    ത്വക്കില്‍ അനുഭവപ്പെടുന്ന ചൊറിച്ചില്‍,അലര്‍ജി എന്നിവയുണ്ടെങ്കില്‍ വെറ്റില തിളപ്പിച്ച വെള്ളം കുളിക്കുന്ന വെള്ളത്തില്‍ കലര്‍ത്തി ദിവസവും ഉപയോഗിക്കുക. ഇതിലുള്ള ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ചൊറിച്ചിലും അലര്‍ജിയും ഒഴിവാക്കാന്‍ സഹായിക്കുന്നു.
    (Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.)

    Published by:Jayashankar AV
    First published: