• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വേനല്‍ കടുത്തതോടെ ദാഹമകറ്റുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാവകുപ്പ്

ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കണം

news18
Updated: April 2, 2018, 8:57 PM IST
വേനല്‍ കടുത്തതോടെ ദാഹമകറ്റുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാവകുപ്പ്
ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കണം
news18
Updated: April 2, 2018, 8:57 PM IST
വേനല്‍ചൂട് കടുക്കുകയാണ്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയില്‍ ദാഹമകറ്റാന്‍ നല്ല തണുത്ത ജ്യൂസും ലസ്സിയുമൊക്കെ നമ്മള്‍ എവിടെ നിന്നു വേണമെങ്കിലും വാങ്ങിക്കുടിക്കുന്ന സാഹചര്യമാണ്. എന്നാല്‍ ഇതൊക്കെ എത്രമാത്രം സുരക്ഷിതമാണെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ.

കൊച്ചിയിലെ ഒരു പ്രമുഖ ലസ്സി വില്‍പ്പന ശാലയില്‍ ഈയിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ പാനീയങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് കൂടി ഇവര്‍ പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. കടുത്ത ചൂടില്‍ എത്ര ദാഹം ഉണ്ടായാല്‍ പോലും കണ്ണില്‍ കാണുന്ന പാനീയങ്ങള്‍ ഒന്നും വാങ്ങിക്കുടിക്കരുതെന്ന മുന്നറിയിപ്പും വകുപ്പ് നല്‍കിയിട്ടുണ്ട്.

വഴിയരികില്‍ വില്‍ക്കുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം പലപ്പോഴും ചോദ്യചിഹ്നമാണ്. എന്നാല്‍ അടിയന്തിരഘട്ടങ്ങളില്‍ ഇവയെ ആശ്രയിക്കാതെ മറ്റ് നിവൃത്തിയില്ല എന്ന സാഹചര്യവും കൂടിയുണ്ടാകാറുണ്ട്. ഇത് കണക്കിലെടുത്ത് വഴിയോര വില്‍പ്പനക്കാര്‍ക്ക് കടുത്ത നിയന്ത്രണ നിര്‍ദ്ദേശങ്ങളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കിയിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളിലുള്ള വെള്ളവും ശീതള പാനിയങ്ങളും വെയിലത്ത് വയ്ക്കരുതെന്നാണ് പ്രധാന നിര്‍ദ്ദേശം. ഇത് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. എന്നാല്‍ ഇത് എത്ര ഫലപ്രദമാകുമെന്ന് കണ്ടറിയാം. കാരണം ഭൂരിഭാഗം വരുന്ന പെട്ടിക്കടകളിലും പാനീയങ്ങള്‍ ഇത്തരത്തില്‍ പ്രദര്‍ശനത്തിനെന്ന പോലെ തൂക്കിയിടാറാണ് പതിവ്. നേരിട്ട് വെയിലടിക്കുന്ന ഇടങ്ങളില്‍ ശീതളപാനിയങ്ങളും മിനറല്‍ വാട്ടര്‍ കുപ്പികളും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന ചട്ടം മറികടന്നാണ് കടക്കാരുടെ നടപടികള്‍.

വേനല്‍ക്കാലം ആകുമ്പോള്‍ കൂണുപോലെ മുളച്ചു പൊങ്ങുന്ന വഴിയോരക്കച്ചവടക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്ഥിരം വില്‍പ്പനശാലകള്‍ക്ക് രജിസ്‌ട്രേഷന്‍ കൂടാതെ ഭക്ഷ്യസുരക്ഷാ ലൈസന്‍സും നിര്‍ബന്ധമാണ്. അത് ജനങ്ങള്‍ക്ക് കാണവുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കണം.

മറ്റ് സുപ്രധാന നിര്‍ദ്ദേശങ്ങള്‍

ശീതളപാനീയങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഐസും വെള്ളവും ഗുണനിലവാരം ഉള്ളതായിരിക്കണം

ഉപയോഗിക്കുന്ന പഴങ്ങള്‍, പഞ്ചസാര, കശുവണ്ടി മറ്റ് ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യസുരക്ഷാ ലൈസന്‍സും രജിസ്‌ട്രേഷനും ഉള്ള സ്ഥാപനങ്ങളില്‍ നിന്നു മാത്രം വാങ്ങണം. കൂടാതെ ഇവയുടെ ബില്ലും സൂക്ഷിക്കണം

ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കണം. ഈ വെള്ളം ആറുമാസത്തിലൊരിക്കല്‍ വകുപ്പ് അംഗീകരിച്ച അനലിറ്റിക്കല്‍ ലാബില്‍ പരിശോധിച്ച് ശുദ്ധത ഉറപ്പു വരുത്തണം.

വെള്ളം ഉള്‍പ്പെടെ എല്ലാ ഭക്ഷ്യവസ്തുക്കളും ഫുഡ്‌ഗ്രേഡ് പാത്രങ്ങളില്‍ അടച്ചു വയ്ക്കണം

ജ്യൂസിന് വേണ്ടി വാങ്ങുന്ന പഴങ്ങള്‍ നന്നായി കഴുകി ഫ്രിഡ്ജില്‍ സൂക്ഷിക്കണം

ഐസ് സൂക്ഷിക്കാന്‍ തെര്‍മോകോള്‍ പെട്ടികള്‍ ഉപയോഗിക്കരുത്.

ഫ്രിഡ്ജില്‍ വച്ച് കട്ടിയായ പാക്കറ്റ് പാല്‍ കാലാവധി കഴിഞ്ഞ് ഉപയോഗിക്കരുത്.

മുറിച്ച ഫലങ്ങള്‍ ഫുഡ്‌ഗ്രേഡ് പാത്രങ്ങളില്‍ ഫ്രീസറില്‍ സൂക്ഷിക്കണം. ആ ഫ്രീസറില്‍ മറ്റൊന്നും സൂക്ഷിക്കാന്‍ പാടില്ല.

ജ്യൂസ് കടകളിലെ ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണം.

 
First published: March 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍