കോവിഡ് 19 (Covid 19) മഹാമാരിയിൽ നിന്ന് പൂര്‍ണമായും രക്ഷ നേടാൻ നമ്മള് പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ സമയമെടുത്തെന്ന് വരാം. 2021ൽ ലോകം കോവിഡ് രഹിതമാകുമെന്ന് കരുതപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇപ്പോഴും കോവിഡ് നമ്മെ പിന്തുടരുകയാണ്. ഡെല്‍റ്റ (Delta), ഒമിക്രോണ്‍ (Omicron) എന്നീ വകഭേദങ്ങള്‍ ലോകത്തെയാകെ പിടിച്ചുകുലുക്കി. ഡെല്‍റ്റ വകഭേദം നിരവധി ആളുകളുടെ ജീവന് കവര്‍ന്നെങ്കിലും ഒമിക്രോണ്‍ മരണസംഖ്യയും ആശുപത്രി വാസവും കുറച്ചു. ഇപ്പോള്‍ മൂന്നാം തരംഗവും ഏറെക്കുറെ വിട വാങ്ങിയിരിക്കുകയാണ്. കോവിഡ് ബാധയുടെ സമയത്ത് കഴിക്കുന്ന മരുന്നുകള്‍ക്കും മറ്റും പുറമെ രോഗമുക്തിയ്ക്ക് ശേഷം ശരിയായ ഭക്ഷണക്രമം പിന്തുടരേണ്ടതും പ്രധാനമാണ്. വൈറസിന്റെ ആക്രമണങ്ങളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഈ ഭക്ഷണക്രമം സ്വാധീനിക്കുന്നുണ്ട്. നിങ്ങള്‍ കോവിഡില്‍ നിന്ന് മുക്തി നേടവെ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില പ്രധാന ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
1. ഊര്‍ജം നല്കുന്ന ഭക്ഷണങ്ങള്‍
ശരീരം കൊറോണ വൈറസുമായി പൊരുതുമ്പോൾ ധാരാളം ഊര്‍ജ്ജം നഷ്ടമാകുന്നുണ്ട്. ഇത് ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയെ ബാധിക്കുന്നു. അതിനാല്‍ ഊര്‍ജം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഗോതമ്പ്, ചോളം, നെയ്യ്, ശര്‍ക്കര, മുതലായ കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പന്നമായ ഭക്ഷണം നിങ്ങളുടെ പോഷകാഹാരത്തില്‍ ഉള്‍പ്പെടുത്തണം.
2. ശരീരത്തിന് പ്രതിരോധം നല്കുന്ന ഭക്ഷണങ്ങള്‍
നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിനും കുറച്ച് ഉത്തേജനം നല്‍കേണ്ടത് അത്യാവശ്യമാണ്. വിറ്റാമിന്‍ സിയും ചെമ്പ്, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. സിട്രസ് ഭക്ഷണങ്ങള്‍, ഇലക്കറികള്‍, സീസണല്‍ പഴങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
3. ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍
ഇനി ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള സമയമാണ്. പയറുവര്‍ഗങ്ങള്‍, മുട്ട, മാസം, ചിക്കന്‍, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍ മുതലായവ പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങളാണ്. ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ അധികമായി ഉള്‍പ്പെടുത്തുക.
4. രുചി കൂട്ടുന്ന ഭക്ഷണങ്ങള്‍
കോവിഡ് 19 ബാധിച്ചവര്‍ക്ക് രുചിയും മണവും നഷ്ടപ്പെടാറുണ്ട്. എന്നിരുന്നാലും രുചി, ഘടന, ഊഷ്മാവ് എന്നിവയിൽ വൈവിധ്യമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രുചി മുകുളങ്ങളെ ഗുണപരമായി സ്വാധീനിക്കും. അതിലൂടെ രുചി സാധാരണ നിലയിലേക്ക് തിരികെ വരികയും ചെയ്യും.
5. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍
കോവിഡ് നമ്മുടെ ശരീരത്തെ മാത്രമല്ല, മാനസിക നിലയെ കൂടി തകരാറിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പോഷകാഹാരത്തില്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. പോഷകാഹാരങ്ങൾ നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തും. നിങ്ങള്‍ക്ക് കഴിക്കാൻ ഇഷ്ടമുള്ളതും സുഖകരവുമായ ഭക്ഷണങ്ങൾ കഴിക്കുക.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.