നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • ഹൈപ്പോതൈറോയിഡിസം: തൈറോയ്ഡ് സംബന്ധമായ ഈ ആരോഗ്യപ്രശ്നമുള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

    ഹൈപ്പോതൈറോയിഡിസം: തൈറോയ്ഡ് സംബന്ധമായ ഈ ആരോഗ്യപ്രശ്നമുള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

    തൈറോയിഡ് ഹോർമോൺ ശരീരത്തിൽ കുറഞ്ഞുപോകുന്നതു കൊണ്ടുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം.

    Image: Shutterstock

    Image: Shutterstock

    • Share this:
      ചിലപ്പോഴൊക്കെ ഭക്ഷണം കഴിക്കുമ്പോഴോ ശ്വസിക്കുമ്പോഴോ നിങ്ങളുടെ തൊണ്ടയിൽ വേദന അനുഭവപ്പെടാറുണ്ടോ? ചില സമയങ്ങളിൽ നമ്മുടെ തൈറോയ്ഡ് ഗ്രന്ഥികൾ ശരിയായി പ്രവർത്തിക്കുന്നില്ല എന്നാണ് ഇതിൻ്റെ അർഥം. അല്ലെങ്കിൽ നിങ്ങളുടെ ശരീരത്തിൽ TSH, T3, T4 ഹോർമോണുകൾ അസന്തുലിതമായ അളവിൽ ഉത്പാദിപ്പിക്കപ്പെടുന്നു എന്നും പറയാം.

      തൈറോയിഡ് ഹോർമോൺ ശരീരത്തിൽ കുറഞ്ഞുപോകുന്നതു കൊണ്ടുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഈ പ്രശ്നം എട്ടു മടങ്ങുവരെ കൂടുതലാണ്. തൈറോയ്ഡ് കൂടിയാലുണ്ടാകുന്ന അവസ്ഥയെ ഹൈപ്പർ തൈറോയിഡിസം എന്നും പറയുന്നു. തൈറോയിഡുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാകുന്ന എല്ലാ തരം മുഴകളും കാൻസർ ആകണമെന്നില്ല.

      സാധാരണവും എന്നാൽ ഗുരുതരവുമായ തൈറോയ്ഡ് രോഗങ്ങളിൽ ഒന്നാണ് ഹൈപ്പോതൈറോയിഡിസം. ഈ അവസ്ഥയിൽ, ശരീരം ആവശ്യത്തിന് തൈറോയ്ഡ് ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു. ഇത് ആ വ്യക്തിയുടെ ശാരീരിക പ്രവർത്തനത്തെ ബാധിക്കുന്നു.
      രോഗത്തിൽ നിന്ന് രക്ഷനേടാൻ തുടക്കത്തിൽ തന്നെ രോഗനിർണയം നടത്തേണ്ടത് പ്രധാനമാണ്. അതിനുശേഷം സമഗ്രമായ ചികിത്സി രീതി പിന്തുടരുകയും വേണം. മരുന്ന് കൊണ്ട് മാത്രം രോഗം ഭേദമാക്കാൻ കഴിയില്ല, നമ്മുടെ ഭക്ഷണക്രമവും ഒരുപോലെ പ്രധാനമാണ്.

      ഒരാളുടെ മാനസികാവസ്ഥ, ഭാരത്തിലുള്ള മാറ്റങ്ങൾ, ക്ഷീണം, ചർമ്മത്തിന്റെ ആരോഗ്യം എന്നിവ നിലനിർത്തുന്നതിൽ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ പ്രധാന പങ്ക് വഹിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതാവണം നമ്മുടെ ഭക്ഷണക്രമം.

      തൈറോയ്ഡ് പ്രശ്നങ്ങൾക്ക് മന്ത്രവാദമോ പ്രത്യേക ഭക്ഷണങ്ങളോ പരിഹാരമല്ല എന്ന ബോധവത്കരണവും അത്യാവശ്യമാണ്. എന്നാൽ ശരിയായ ഭക്ഷണം കഴിക്കുന്നത് രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കും. നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ധാതുക്കൾ അത്യാവശ്യമാണ്. ശരിയായ തൈറോയ്ഡ് പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ധാതുവാണ് അയോഡിൻ. അയോഡിൻറെ അളവിലുള്ള മാറ്റം തൈറോയ്‌ഡിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും അത് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

      നിങ്ങൾക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ടെങ്കിൽ, ഇലക്കറികൾ അടങ്ങിയ ഭക്ഷണങ്ങൾ, കടൽവിഭവങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, എന്നിവ ഭക്ഷണക്രമത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് ഗുണകരമാവും. ബി വിറ്റാമിനുകൾ, സിങ്ക്, അമിനോ ആസിഡുകൾ എന്നിവയുടെ പ്രധാന ഉറവിടങ്ങളാണ് പയറു വർഗങ്ങൾ. മധുരക്കിഴങ്ങ്, ആപ്പിൾ, മത്തങ്ങ, ചീര എന്നിവയുൾപ്പെടെയുള്ള ചില ഭക്ഷണങ്ങളിലും ഉയർന്ന അളവിൽ പോഷകങ്ങളുണ്ട്. കൂടാതെ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

      ജങ്ക് ഫുഡ്, കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങൾ എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്. തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർ സോയ, ടോഫു, സോയ പാൽ, സോസുകൾ പോലുള്ള ഭക്ഷണങ്ങൾ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണം. ബ്രസ്സൽ മുളകൾ, പീച്ച്, പ്ലം, കോളിഫ്ലവർ എന്നിവയിൽ ഗോയിട്രോജൻ അടങ്ങിയിട്ടുണ്ട്, അതിനാൽ അവ മിതമായ അളവിൽ കഴിക്കണം. തൈറോയ്ഡ് രോഗികൾക്ക് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും ദോഷകരമാണ്.
      Published by:Jayesh Krishnan
      First published:
      )}