• HOME
  • »
  • NEWS
  • »
  • life
  • »
  • HEALTH FOUR PERIOD RELATED MYTHS YOU SHOULD KNOW ABOUT MM

ആർത്തവ സംബന്ധിയായ നാല് മിഥ്യാധാരണകൾ; ആരോഗ്യ കാര്യങ്ങളിൽ ശാസ്ത്രീയവിവരങ്ങളെ മാത്രം ആശ്രയിക്കുക

ആർത്തവം സംബന്ധിച്ച് പ്രചാരത്തിലുള്ള മിഥ്യാധാരണകളെക്കുറിച്ച് വ്യക്തത ഉണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ആർത്തവം സംബന്ധിച്ച് പ്രചാരത്തിലുള്ള മിഥ്യാധാരണകളെക്കുറിച്ച് വ്യക്തത ഉണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പൊതു ഇടത്തിൽ ആർത്തവത്തെക്കുറിച്ച് സംസാരിക്കുന്നത് തന്നെ തെറ്റാണെന്ന് കരുതുന്ന ആളുകൾ നമുക്കിടയിലുണ്ട്. ചെറുപ്പക്കാരായ സ്ത്രീകളിൽ ഇത്തരം അപ്രഖ്യാപിത വിലക്കുകളും അന്ധവിശ്വാസങ്ങളും വലിയ തലവേദന സൃഷ്ടിച്ചേക്കാം. മറ്റേതൊരു ആരോഗ്യ പ്രശ്നത്തെയുമെന്ന പോലെ പെൺകുട്ടികളെ ആർത്തവത്തെക്കുറിച്ച് സംസാരിക്കാനും പ്രേരിപ്പിക്കേണ്ടതുണ്ട്. ആർത്തവത്തെക്കുറിച്ച് തെറ്റായ ധാരണകൾ വളരെ വ്യാപകമായി നിലവിലുണ്ട് എന്നതാണ് പ്രധാന പ്രശ്നം. അവയിൽ മിക്ക വിശ്വാസങ്ങൾക്കും ശാസ്ത്രീയ അടിത്തറ ഇല്ല. നമ്മുടെ മുതുമുത്തശ്ശിമാർ വിശ്വസിച്ചിരുന്നു എന്ന ഒറ്റക്കാരണത്താൽ ഈ വിശ്വാസങ്ങൾ നമ്മളിലേക്കും അടിച്ചേൽപ്പിക്കപ്പെടുന്നു. നമുക്ക് ആർത്തവവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള ചില മിഥ്യാധാരണകളുടെ പിന്നിലെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.

    ആർത്തവ രക്തം അശുദ്ധ രക്തമാണ്: വളരെ വ്യാപകമായി പ്രചാരത്തിലുള്ള അന്ധവിശ്വാസമാണ് ഇത്. ഈ മിഥ്യാധാരണ മൂലം പല ഇടങ്ങളിലും സ്ത്രീകൾക്ക് വിവേചനം നേരിടേണ്ടി വരാറുണ്ട്. ആർത്തവ രക്തത്തിലൂടെ ശരീരം വിഷവസ്തുക്കളൊന്നും പുറന്തള്ളുന്നില്ല എന്നതാണ് യാഥാർഥ്യം. രക്തം, ഗർഭാശയ കലകൾ, മ്യൂക്കസ് ലൈനിങ്, ബാക്റ്റീരിയ എന്നിവയൊക്കെ അടങ്ങിയിട്ടുണ്ടെങ്കിലും ഈ ഘടകങ്ങളൊന്നും ആർത്തവ രക്തത്തെ അശുദ്ധമാക്കുന്നില്ല. അതിനാൽ അതിനെ അശുദ്ധരക്തമെന്ന് വിളിക്കാനും കഴിയില്ല. ഈ മിഥ്യാധാരണ തിരുത്തേണ്ടതും ആർത്തവ സമയത്ത് സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾക്ക് അറുതി വരുത്തേണ്ടതും അനിവാര്യമാണ്.



    നാല് ദിവസം നീളുന്ന ആർത്തവ ചക്രമാണ് ശരി: ഓരോ സ്ത്രീയെ സംബന്ധിച്ചിടത്തോളവും ആർത്തവ ചക്രവും വ്യത്യസ്തമായിരിക്കും. സ്ത്രീകളുടെ ആരോഗ്യത്തിന്റെ അവസ്ഥ അനുസരിച്ച് ആർത്തവ ചക്രത്തിലും മാറ്റങ്ങൾ ഉണ്ടായേക്കാം. അതിൽ അസാധാരണമായി ഒന്നുമില്ല.

    പുളിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം: ചില സ്ത്രീകൾ ആർത്തവ സമയത്ത് പുളിയുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കാറുണ്ട്. എന്നാൽ, ആർത്തവ സമയത്ത് പുളിയുള്ള ഭക്ഷണങ്ങൾ കഴിക്കരുത് എന്ന് നിർബന്ധമില്ല. ഈ വിശ്വാസത്തിന് ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ല. എന്നാൽ, ആർത്തവ സമയത്ത് സ്ത്രീകൾ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണരീതി പിന്തുടരേണ്ടത് വളരെ പ്രധാനമാണ്.

    ആർത്തവ സമയത്ത് തല കഴുകരുത്: ആർത്തവവും കുളിയും തമ്മിൽ യാതൊരു ബന്ധവുമില്ല. അതിനാൽ, ആർത്തവ സമയത്ത് തല കഴുകുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു പ്രശ്നവും ഇല്ല.

    ആർത്തവത്തെ സംബന്ധിച്ച് നിലകൊള്ളുന്ന മിഥ്യധാരണകൾ ഓരോന്നും തിരിച്ചറിയുക എന്നതും അതിനു പിന്നിലെ സത്യാവസ്ഥ മനസിലാക്കുക എന്നതും സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. കൃത്യവും ശാസ്ത്രീയവുമായ വിവരങ്ങൾ ലഭ്യമാകുന്നതിലൂടെ മാത്രമേ ഈ ഘട്ടത്തിൽ സ്ത്രീകൾക്ക് മികച്ച രീതിയിലുള്ള സ്വയം പരിചരണം ഉറപ്പു വരുത്താൻ കഴിയൂ. ആരോഗ്യ സംബന്ധിയായ കാര്യങ്ങളിൽ തെറ്റായ വിശ്വാസങ്ങൾ പിന്തുടരുന്നത് ദോഷകരമാകാൻ സാധ്യതയുണ്ട്.

    Summary:  Here we will talk about some myths related to periods and try to debunk them
    Published by:user_57
    First published:
    )}