ഇന്റർഫേസ് /വാർത്ത /Life / Superfoods | രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കുന്ന നാല് സൂപ്പർഫുഡുകൾ

Superfoods | രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കുന്ന നാല് സൂപ്പർഫുഡുകൾ

ഹാർവാർഡ് ടിഎച്ച് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ ഏതാനും വർഷങ്ങൾക്ക് മുമ്പ് നടത്തിയ പഠനം അനുസരിച്ച്, ഇന്ത്യയിൽ പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഉള്ളവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്.

ഹാർവാർഡ് ടിഎച്ച് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ ഏതാനും വർഷങ്ങൾക്ക് മുമ്പ് നടത്തിയ പഠനം അനുസരിച്ച്, ഇന്ത്യയിൽ പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഉള്ളവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്.

ഹാർവാർഡ് ടിഎച്ച് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ ഏതാനും വർഷങ്ങൾക്ക് മുമ്പ് നടത്തിയ പഠനം അനുസരിച്ച്, ഇന്ത്യയിൽ പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഉള്ളവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്.

  • Share this:

ജീവിതശൈലിയിലെ (Lifestyle) മാറ്റം നമ്മുടെ ആരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഉത്കണ്ഠ, പിരിമുറുക്കം, അനാരോഗ്യകരമായ ഭക്ഷണരീതികൾ, ഉറക്കം സംബന്ധിച്ച പ്രശ്നങ്ങൾ തുടങ്ങിയവ അതിന്റെ ഫലമാണ്. ഹാർവാർഡ് ടിഎച്ച് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ ഏതാനും വർഷങ്ങൾക്ക് മുമ്പ് നടത്തിയ പഠനം അനുസരിച്ച്, ഇന്ത്യയിൽ പ്രമേഹവും (Diabetes) ഉയർന്ന രക്തസമ്മർദ്ദവും ഉള്ളവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്.

മധ്യവയസ്കരും മുതിർന്ന പൗരന്മാരും ഉൾപ്പെടുന്ന ജനവിഭാഗത്തിലാണ് പ്രമേഹം കൂടുതലായി കാണപ്പെടുന്നതെങ്കിൽ, ഉയർന്ന രക്തസമ്മർദ്ദം യുവാക്കൾക്കിടയിൽ വളരെ സാധാരണമായി മാറുകയാണ്. ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മാറേണ്ടതിന്റെ പ്രാധാന്യത്തെ അടിവരയിടുന്നതാണ് ഈ യാഥാർഥ്യം. രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം:

ഞാവൽപ്പഴം

രക്തത്തിലെ ഹീമോഗ്ലോബിന്റെ നില മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒരു പഴവർഗ്ഗമാണ് ഞാവൽപ്പഴം. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്കും പക്ഷാഘാതത്തിന്റെയും ഹൃദ്രോഗങ്ങളുടെയും പൂർവചരിത്രം ഉള്ളവർക്കും ഗുണപ്രദമായ പൊട്ടാസ്യം ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഞാവൽപ്പഴം സഹായിക്കുന്നു.

ബീറ്റ്‌റൂട്ട്

കടുത്ത ചുവപ്പ് നിറമുള്ള ഈ പച്ചക്കറി പോഷകസമൃദ്ധമാണ്. രക്തക്കുഴലുകളുടെ കേടുപാടുകൾ തടയുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഫോളേറ്റ് ഇതിൽ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന നൈട്രിക് ഓക്സൈഡ് എന്നെ രാസവസ്തുവും ബീറ്റ്‌റൂട്ടിലുണ്ട്. ഗ്ലൂക്കോസായി മാറാൻ സമയമെടുക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് ഉത്തമമായ ഭക്ഷണം കൂടിയാണ് ഇത്.

വെളുത്തുള്ളി

ഫാസ്റ്റിങ് ഷുഗർ കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഉത്തമമായ ഭക്ഷണമാണ് വെളുത്തുള്ളി. ഹൈപ്പർടെൻഷൻ ഉള്ളവരോട് വെളുത്തുള്ളി കഴിക്കാൻ ഡോക്റ്റർമാർ നിർദ്ദേശിക്കാറുണ്ട്. വെളുത്തുള്ളിയിലെ അല്ലിസിൻ എന്ന സംയുക്തം ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

മത്തങ്ങ വിത്തുകൾ

ഉയർന്ന കലോറി അടങ്ങിയ ലഘുഭക്ഷണങ്ങൾക്ക് പകരമായി കഴിക്കാവുന്ന ഭക്ഷണമാണ് മത്തങ്ങ വിത്തുകൾ. അപൂരിത കൊഴുപ്പും ഉയർന്ന അളവിൽ ഇരുമ്പും ഇതിൽ അടങ്ങിയിട്ടുണ്ട്. മത്തങ്ങയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഫൈബർ പ്രമേഹത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നു. മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കൾ രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

രക്തസമ്മര്‍ദ്ദം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുന്ന അവസ്ഥയെയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ (hypertension) എന്നു വിളിക്കുന്നത്. അപകടകരമായ ഈ അവസ്ഥ ലോകത്തെ ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്നുണ്ട്.

 Also Read- തെറ്റ് ചെയ്താൽ ക്ഷമ ചോദിക്കാൻ കുട്ടികളെ എങ്ങനെ പഠിപ്പിക്കാം? മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ

നിങ്ങള്‍ക്ക് ഒരിക്കല്‍ രോഗം കണ്ടെത്തിയാല്‍ ചികിത്സ തേടേണ്ടതുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ലക്ഷണങ്ങള്‍ (symptoms) ഒന്നും തന്നെ ഇല്ലെങ്കിലും ഹൃദയ സ്തംഭനം, മസ്തിഷ്‌കാഘാതം, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, 1990 മുതലാണ് ഹൈപ്പര്‍ടെന്‍ഷന്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു തുടങ്ങിയത്. ഒരാളുടെ സാധാരണ രക്തസമ്മര്‍ദ്ദ നില 120/80 mm hg ആണ്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മരുന്നിന് പുറമെ, ജീവിതശൈലി മാറ്റങ്ങളും (lifestyle changes) സഹായിക്കും.

First published:

Tags: Foods, Healthy lifestyle