നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • മുഖക്കുരുവാണോ പ്രശ്നം? ചർമ്മകാന്തിയും ആരോഗ്യവും നിലനിർത്താൻ ചില പൊടിക്കൈകൾ

  മുഖക്കുരുവാണോ പ്രശ്നം? ചർമ്മകാന്തിയും ആരോഗ്യവും നിലനിർത്താൻ ചില പൊടിക്കൈകൾ

  കൃത്യമായ ഭക്ഷണശീലം ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ചര്‍മ്മ സംരക്ഷണത്തിനും അത്യന്താപേക്ഷികമായ കാര്യമാണ്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   പുസ്തകങ്ങളില്‍ വായിക്കുന്ന അത്ര എളുപ്പമല്ല, കൃത്യമായ ഭക്ഷണശൈലിയും ജീവിതശൈലിയും മുന്നോട്ട് കൊണ്ടു പോവുക എന്നത്. നാം കഴിക്കുന്ന ഏത് ഭക്ഷണവും നമ്മുടെ ശരീരത്തെയും ചര്‍മ്മത്തെയും ബാധിക്കുക തന്നെ ചെയ്യും. അതിനാല്‍ കൃത്യമായ ഭക്ഷണശീലം ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ചര്‍മ്മ സംരക്ഷണത്തിനും അത്യന്താപേക്ഷികമായ കാര്യമാണ്.

   പ്രായഭേദമന്യേ ആളുകളിൽ കണ്ടു വരുന്ന ആരോഗ്യ സംബന്ധിയും സൗന്ദര്യ സംബന്ധിയുമായ പ്രശ്നമാണ് മുഖക്കുരു. പലർക്കും ഇത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് ശരിയായി അറിയാത്തതും ഒരു പ്രശ്നമാണ്. ശരീരത്തിലുണ്ടാകുന്ന ഈ പ്രശ്നത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്, പക്ഷേ ശരിയായ രീതിയിൽ കൃത്യ സമയത്ത് കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം. ജീവിതശൈലിയിലെ അസന്തുലിതമായ ഹോർമോൺ പ്രശ്നങ്ങളും മുഖക്കുരുവിന് കാരണമാകാറുണ്ടെന്ന് ചർമ്മ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതിനാൽ, മുഖക്കുരുവിന് മാത്രമായി നേരിട്ട് മരുന്ന് കഴിക്കുന്നത് ശരിയായ മാർഗമല്ല. നിങ്ങളിൽ മുഖക്കുരുവിന്റെ പ്രശ്നമുണ്ടെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ, തീർച്ചയായും ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടതാണ്. എന്നാൽ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് ചിലപ്പോൾ സഹായകമാകാറുണ്ട്. ഇനിപ്പറയുന്ന നുറുങ്ങുകൾ നിങ്ങളുടെ ജീവിതശൈലിയിൽ ഉൾപ്പെടുത്തി മുഖക്കുരുവിനെ ഒരു പരിധി വരെ അകറ്റാം.

   ചർമ്മത്തിൽ ജലാംശം നിലനിർത്തുക

   നിങ്ങളുടെ ദിനചര്യയിൽ കൊണ്ടുവരേണ്ടതായ ഏറ്റവും അടിസ്ഥാനപരമായ ശീലം ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതാണ്. നിങ്ങളുടെ ശരീരത്തിനും ചർമ്മത്തിനും ജലാംശം നിലത്തേണ്ടത് അത്യന്താപേക്ഷികമായ കാര്യമാണ്. ചർമ്മത്തെ ശുദ്ധീകരിക്കാനും വിഷവസ്തുക്കളില്ലാതാക്കാനുമുള്ള പ്രധാന നടപടിയാണ് ഇത്. ഇതിലൂടെ മുഖക്കുരുവിന്റെ പാടുകൾ മാറ്റാനും സാധിക്കും.

   നിങ്ങളുടെ ചർമ്മത്തിന് ചേരുന്ന ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുക

   ഇന്ന് മാർക്കറ്റുകളിൽ, നിരവധിയായ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ലഭ്യമാണ്. എന്നാൽ നിങ്ങൾക്ക് മുഖക്കുരു ഉള്ളപ്പോൾ വളരെ കരുതലോട് കൂടി മാത്രമേ ഈ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ പാടുള്ളൂ. നിങ്ങളുടെ ശരീരസംരക്ഷണത്തിന് അനുയോജ്യമായവ മാത്രം തിരഞ്ഞെടുക്കുക. ശരിയായ ഉൽപ്പന്നങ്ങളാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ. അവ ശരീരത്തിലെ മുഖക്കുരു തടയുന്നതിനും അവയെ ചെറുക്കുന്നതിനും സഹായകമാകും. മുഖക്കുരുവിനെതിരെ പോരാടാൻ നിങ്ങളെ സഹായിക്കുന്ന ബോഡി വാഷുകൾ, ക്രീമുകൾ അല്ലെങ്കിൽ ലോഷനുകൾ എന്നിവ ശ്രദ്ധയോടെ മാത്രം തിരഞ്ഞെടുക്കുക.   ശുചിത്വം പാലിക്കുക

   നിങ്ങളുടെ നിയന്ത്രണ പരിധിയിൽ പെടാത്ത ഹോർമോൺ പ്രശ്നങ്ങൾ ഉൾപ്പെടെ എണ്ണമറ്റ കാരണങ്ങളാൽ മുഖക്കുരു ഉണ്ടാകാറുണ്ട്. എന്നിരുന്നാലും, അവയെ പ്രതിരോധിക്കുന്നതിൽ നിങ്ങളുടെ ശരീര ശുചിത്വ പാലനത്തിന് വലിയൊരു പങ്കുണ്ട്. ശരീരത്തിലെ ജീവനറ്റ ചർമ്മകോശങ്ങൾ നീക്കം ചെയ്യുന്നതിനായി ആഴ്ചയിൽ രണ്ടുതവണ നിങ്ങളുടെ ചർമ്മം ഉരച്ച് വൃത്തിയാക്കേണ്ടതാണ്. ഇത്തരത്തിൽ ഉരച്ച് വൃത്തിയാക്കുന്നത് നിങ്ങളുടെ ചർമ്മത്തിൽ ആഴത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് നീക്കം ചെയ്യാനും വൃത്തിയുള്ള ചർമ്മം പ്രദാനം ചെയ്യുന്നതിനും സഹായകമാണ്.

   സന്തുലിതമായ ഭക്ഷണക്രമം

   സന്തുലിതമായ ഭക്ഷണക്രമം ഒരിക്കലും പാഠപുസ്തകത്തിൽ എഴുതി വെച്ചിരിക്കുന്നത് പോലെ ജീവിതത്തിൽ നടപ്പിൽ വരുത്താൻ സാധിക്കില്ല. നമ്മൾ കഴിക്കുന്നതെന്തും നമ്മുടെ ചർമ്മത്തെയും ശരീരത്തെയും ബാധിക്കുന്നതിനാൽ ഭക്ഷണങ്ങളും പ്രത്യേകിച്ച് പോഷകാഹാരങ്ങളും സന്തുലിതമായി കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. മുഖക്കുരുവിന്റെ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് പാക്ക് ചെയ്തതും പ്രൊസസ് ചെയ്തതുമായ ഭക്ഷണം. അതിനാൽ മുഖക്കുരുവിന്റെ പ്രശ്നങ്ങൾ നേരിടുന്നവർ ഭക്ഷണക്രമത്തിൽ നിന്ന് ഇവ ഒഴിവാക്കുന്നതാണ് നല്ലത്. ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മാറുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, നിങ്ങളുടെ ചർമ്മം സുന്ദരമാക്കുകയും ചെയ്യും.
   Published by:user_57
   First published: