• HOME
  • »
  • NEWS
  • »
  • life
  • »
  • Painkillers | വേദനസംഹാരികൾ പതിവായി ഉപയോ​ഗിക്കുന്നത് കേൾവിക്കുറവിന് കാരണമാകുമെന്ന് പഠനം

Painkillers | വേദനസംഹാരികൾ പതിവായി ഉപയോ​ഗിക്കുന്നത് കേൾവിക്കുറവിന് കാരണമാകുമെന്ന് പഠനം

മരുന്ന് മൂലമുണ്ടാകുന്ന കേൾവിക്കുറവ് ആ മരുന്നിന്റെ അളവിനെയും ദൈർഘ്യത്തെയും ആശ്രയിച്ചിരിക്കും

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    പ്രായമാകുമ്പോൾ പലരുടെയും കേഴ്വി ശക്തി കുറയാറുണ്ട്. പ്രായമാകുന്നതോടെ ഒരാളുടെ ആന്തര കർണ്ണവും (Inner ear) തലച്ചോറുമായി ബന്ധിപ്പിച്ചിരിക്കുന്ന നാഡി പാതകൾ (nerve pathways) ക്ഷയിക്കാൻ (degeneration) സാധ്യതയുണ്ട്. അതിനാൽ പ്രായം (Age) കൂടുന്നതിന് അനുസരിച്ച് ശരിയായി കേൾക്കാനുള്ള കഴിവ് നഷ്ടപ്പെടുക എന്നത് വളരെ സാധാരണമാണ്. എന്നിരുന്നാലും, വാർദ്ധക്യം മാത്രമല്ല കേൾവിശക്തി നഷ്ടപ്പെടുന്നതിന് കാരണമാകുന്നത്. വേദനസംഹാരികൾ (painkillers) പോലുള്ള ചില മരുന്നുകളുടെ (Medicine) അമിതമായ ഉപയോഗവും കേൾവി ശക്തിയെ ബാധിച്ചേക്കാം.

    സാധാരണ തലവേദനയും (Headache) വയറുവേദനയും ഉണ്ടാകുമ്പോൾ മിക്കവരും വേദനസംഹാരികൾ കഴിക്കുന്നത് ഇക്കാലത്ത് സാധാരണമാണ്. വേദനസംഹാരികൾ തൽക്ഷണ ആശ്വാസം നൽകുന്നതിൽ ഫലപ്രദമാണെങ്കിലും, അമിതമായി കഴിച്ചാൽ അവ നിങ്ങളുടെ കേൾവിക്ക് ഹാനികരമായേക്കാം.

    ഡോക്ടർമാരുടെ അഭിപ്രായത്തിൽ, ചില വേദനസംഹാരികൾ ഉൾപ്പെടെയുള്ള പല മരുന്നുകളും നമ്മുടെ ആന്തരകർണ്ണത്തിനും ശ്രവണ നാഡികൾക്കും ദോഷകരമാകുന്നവയാണ്. ഇത് കാലക്രമേണ കേഴ്വി ശക്തി കുറയാൻ കാരണമാകും. മരുന്ന് മൂലമുണ്ടാകുന്ന കേൾവിക്കുറവ് ആ മരുന്നിന്റെ അളവിനെയും ദൈർഘ്യത്തെയും ആശ്രയിച്ചിരിക്കും. വേദനസംഹാരികൾ നമ്മുടെ ആന്തര കർണ്ണത്തിലെ ഒച്ചിന്റെ ആകൃതിയിലുള്ള ശ്രവണ സംവിധാനമായ കോക്ലിയയെ ദോഷകരമായി ബാധിക്കുമെന്നാണ് അമേരിക്കൻ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു ഹാർവാർഡ് പഠനം സൂചിപ്പിക്കുന്നത്. ഐബുപ്രൂഫൻ ( ibuprofen) പോലുള്ള മരുന്നുകൾക്ക് കോക്ലിയയിലേക്കുള്ള രക്തയോട്ടം കുറയ്ക്കാൻ കഴിയുമെന്നാണ് ​ഗവേഷകർ അവകാശപ്പെടുന്നത്. ഇത് കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനോ അല്ലെങ്കിൽ കോശങ്ങൾ നശിക്കുന്നതിനോ കാരണമായേക്കാം.
    മറുവശത്ത്, അസറ്റാമിനോഫെൻ (acetaminophen) കഴിക്കുന്നത് കോക്ലിയയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റായ ​ഗ്ലൂട്ടത്തയോൺ ( glutathione) കുറയുന്നതിന് കാരണമാകുമെന്നാണ് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മെഡിസിൻ ഇൻസ്ട്രക്ടറായ ഡോ. ഷാരോൺ കുർഹാൻ പറയുന്നത്.

    ആഴ്ചയിൽ രണ്ടുതവണയെങ്കിലും വേദനസംഹാരികൾ കഴിക്കുന്ന സ്ത്രീകൾക്ക് കേൾവി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. വേദന സംഹാരികൾ കൂടുതൽ തവണ ഉപയോഗിക്കുമ്പോൾ, ഈ അപകടസാധ്യത 24 ശതമാനം വരെ വർധിക്കും. പുരുഷന്മാരിലും കണ്ടെത്തലുകൾ സമാനമാണ്. അതേസമയം, ആസ്പിരിൻ കേൾവിക്കുറവിന്റെ അപകടസാധ്യതയ്ക്ക് കൂടുതൽ സംഭാവന നൽകുന്നതായാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. വേദനയിൽ നിന്ന് രക്ഷ നേടാനുള്ള ഏറ്റവും സൗകര്യപ്രദമായ മാർഗം ഒരു വേദന സംഹാരി കഴിക്കുക എന്നത് ആണെങ്കിലും, പതിവായി വേദന സംഹാരികൾ കഴിക്കുന്നതിന് മുമ്പായി രോ​ഗികൾ ഇത് സംബന്ധിച്ച് അഭിപ്രായം വിദഗ്ധരിൽ നിന്ന് തേടണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.

    തലവേദനയ്ക്ക് വേദനസംഹാരികളെ ആശ്രയിക്കുന്നത് മരുന്ന് മുഖേനയുണ്ടായകുന്ന തലവേദനയ്ക്ക് ചിലപ്പോൾ കാരണമായേക്കാം. ഈ അവസ്ഥയിൽ, ആശ്വാസം ലഭിക്കാൻ രോഗി പതിവായി വേദനസംഹാരികളെ ആശ്രയിക്കാൻ തുടങ്ങും. പക്ഷേ മരുന്ന് വേണ്ടത്ര ഫലപ്രദം ആകാത്തതിനാൽ ദിവസേന തലവേദന അനുഭവപ്പെട്ടേക്കാം.

    Summary: Frequent use of painkillers might lead to loss of hearing
    Published by:user_57
    First published: