Covid19|കൊറോണയെ പടിക്ക് പുറത്താക്കാം; പുറത്തു നിന്നുള്ള ഭക്ഷണ സാധനങ്ങൾ ഇങ്ങനെ വൃത്തിയാക്കൂ

ഈ കൊറോണക്കാലത്ത് പാലും പഴങ്ങളും പച്ചക്കറികളും മറ്റും ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും .

News18 Malayalam | news18-malayalam
Updated: July 17, 2020, 4:36 PM IST
Covid19|കൊറോണയെ പടിക്ക് പുറത്താക്കാം; പുറത്തു നിന്നുള്ള ഭക്ഷണ സാധനങ്ങൾ ഇങ്ങനെ വൃത്തിയാക്കൂ
fssai
  • Share this:
കൊറോണയുടെ ഭീതി ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൈകൾ വൃത്തിയായി കഴുകിയും കൊറോണയെ അകറ്റാം . എങ്കിലും പുറത്തു നിന്നുള്ള സാധനങ്ങളിലൂടെ കൊറോണ വന്നാലോ എന്ന പേടി പലർക്കുമുണ്ട്. വൈറസ് പകരുമെന്ന ഭീതിയിൽ ഭക്ഷണം കഴിക്കാതെ ഇരിക്കാനുമാകില്ല. പാലും പഴങ്ങളും മറ്റ് വീട്ടു സാധനങ്ങളുമടക്കം പുറത്തു നിന്ന് വാങ്ങുകയാണ് പതിവ്.

കടയിൽ നിന്ന് വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും പാകം ചെയ്യാതെ കഴിക്കുന്നതു കൊണ്ട് കൊറോണ പിടിക്കുമോ എന്ന പേടിയുമുണ്ട്. ഈ പേടിയൊക്കെ മാറ്റാൻ ചില വഴികളുണ്ട്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോററ്റി ഓഫ് ഇന്ത്യയാണ്(FSSAI) ഈ ടിപ്പുകൾ പങ്കുവെച്ചിരിക്കുന്നത്.

ഈ കൊറോണക്കാലത്ത് പാലും പഴങ്ങളും പച്ചക്കറികളും മറ്റും ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും .

പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്





  • പുറത്തു നിന്ന് വാങ്ങിക്കൊണ്ടു വരുന്ന പഴങ്ങളും പച്ചക്കറികളും ആദ്യം മാറ്റിവയ്ക്കുക. കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കിയ ശേഷം മാത്രം പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കുക.

  • ആദ്യം ഇളം ചൂട് വെള്ളത്തിലോ, അൽപ്പം ക്ലോറിൻ ചേർത്ത വെള്ളത്തിലോ മുക്കിവെച്ച് ശേഷം വേണം പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കാൻ.

  • അതിനു ശേഷം ശുദ്ധജലത്തിൽ ഇവ വീണ്ടും വൃത്തിയാക്കുക.

  • ഒരിക്കലും സാനിറ്റൈസറോ, ക്ലീനിംഗ് വൈപ്പോ, സോപ്പോ പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കാൻ ഉപയോഗിക്കരുത്.

  • നന്നായി വൃത്തിയാക്കിയ പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടവ അവ സൂക്ഷിക്കേണ്ട ഭാഗത്ത് സ്റ്റോർ ചെയ്യുക. അല്ലാത്തവ റും ടെമ്പറേച്ചറില്‍ ബാസ്കറ്റുകളിലാക്കി വെയ്ക്കാം.

  • പച്ചക്കറികൾ വൃത്തിയാക്കിയ ശേഷവും കൈകൾ സോപ്പിട്ട് കഴുകാൻ മറക്കരുത്.


പാൽ പായ്ക്കറ്റ് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്





  • പാൽ വീടുകളിൽ എത്തിച്ച് നൽകുന്നതാണെങ്കിൽ പാൽ എത്തിക്കുന്ന ആളുമായി നിശ്ചിത അകലം സൂക്ഷിക്കുക. പാൽ എത്തിക്കുന്ന ആൾ മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.

  • പാൽ പാക്കറ്റ് പൊട്ടിക്കുന്നതിന് മുമ്പ് പൈപ്പ് തുറന്ന് നന്നായി കഴുകുക.

  • പാൽ പാക്കറ്റ് കഴുകിയ ശേഷം കൈകൾ സോപ്പിട്ട് കഴുകണം.

  • പാക്കറ്റ് കഴുകിയ ഉടനെ അത് പാത്രത്തിലേക്ക് മാറ്റരുത്. പാക്കറ്റിലെ വെള്ളം തോർന്ന ശേഷം മാത്രം പാത്രത്തിലേക്ക് ഒഴിക്കണം. അതല്ലെങ്കിൽ പായ്ക്കറ്റിന് പുറത്തുള്ള വെള്ളം പാത്രത്തിൽ വീഴും.

  • അതിനു ശേഷം നന്നായി തിളപ്പിച്ച് ഉപയോഗിക്കുക.

Published by: Gowthamy GG
First published: July 17, 2020, 4:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading