ക്രൂഡ് ഓയിലിൽ കുളിക്കാം; ആരോഗ്യം വീണ്ടെടുക്കാം!

ശരീര ഊഷ്മാവിനേക്കാൾ അൽപ്പംകൂടി കൂടുതൽ താപനിലയിൽ ചൂടാക്കിയ ക്രൂഡ് ഓയിൽ നഗ്നമായ ശരീരത്തിലൂടെ ഒഴിക്കും. പത്തുമിനുട്ടോളം ഇത് തുടരും. അതിനുശേഷം ഷവറിന് കീഴിൽ തണുത്തവെള്ളത്തിൽ ഒരു കുളി. ഇത്രയുമാണ് നഫ്ത്താലനിലെ ക്രൂഡ് ഓയിൽ ബാത്ത് ചികിത്സ

news18
Updated: April 12, 2019, 6:09 PM IST
ക്രൂഡ് ഓയിലിൽ കുളിക്കാം; ആരോഗ്യം വീണ്ടെടുക്കാം!
crudeoil_bath
  • News18
  • Last Updated: April 12, 2019, 6:09 PM IST
  • Share this:
സന്ധിവാതത്തിന്‍റെ പിടിയിലായി വർഷങ്ങളായി വേദന തിന്ന് ജീവിക്കുകയായിരുന്നു റഷ്യക്കാരി സുൽഫിയ. അങ്ങനെയെരിക്കെയാണ് ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന അസെർബെയ്ജാനിലെ ക്രൂഡ് ഓയിൽ ബാത്തിനെക്കുറിച്ച് കേൾക്കുന്നത്. അങ്ങനെ അറുപതുകാരിയായ സുൽഫിയ അസെർബെയ്ജാനിലേക്ക് പോയി. അവിടെ നഫ്താലൻ എന്ന സ്ഥലത്തുള്ള പെട്രോളിയം സ്പായിലെ ക്രൂഡ് ഓയിൽ ബാത്ത് ചികിത്സയ്ക്ക് വിധേയയായി. പത്തുദിവസത്തോളം നീണ്ട ചികിത്സയ്ക്കൊടുവിൽ സുൽഫിയയുടെ വേദനയും രോഗവും പൂർണമായും ഭേദമായി.

ഈ കഥ കേൾക്കുമ്പോൾ ആരുമൊന്ന് മൂക്കത്ത് വിരൽവെച്ചുപോകും. ക്രൂഡ് ഓയിലിൽ കുളിക്കാനോ? ശരീര ഊഷ്മാവിനേക്കാൾ അൽപ്പംകൂടി കൂടുതൽ താപനിലയിൽ ചൂടാക്കിയ ക്രൂഡ് ഓയിൽ നഗ്നമായ ശരീരത്തിലൂടെ ഒഴിക്കും. പത്തുമിനുട്ടോളം ഇത് തുടരും. അതിനുശേഷം ഷവറിന് കീഴിൽ തണുത്തവെള്ളത്തിൽ ഒരു കുളി. ഇത്രയുമാണ് നഫ്ത്താലനിലെ ക്രൂഡ് ഓയിൽ ബാത്ത് ചികിത്സ. പത്തുദിവസത്തോളം ഇത് തുടർന്നു. ചികിത്സ പൂർത്തിയായപ്പോൾ വർഷങ്ങളായി അലട്ടിയിരുന്ന വേദന ഏറെക്കുറെ മാറി. 12 വർഷമായി ഉപയോഗിച്ചിരുന്ന മരുന്നുകൾ മിക്കതും ഒഴിവാക്കി. അസെർബെയ്ജാനി ജേർണലിസ്റ്റും പ്രതിപക്ഷപാർട്ടി നേതാവുമായ റുഫാത്തിനും ഇതേ അനുഭവമാണ് പറയാനുള്ളത്.

REVIEW: പ്രതീക്ഷകൾക്കുമപ്പുറം അതിരൻ

റഷ്യൻ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന അസെർബെയ്ജാനാണ് ലോകത്തിൽ ആദ്യമായി വാണിജ്യ അടിസ്ഥാനത്തിൽ എണ്ണ ഉദ്പാതനം തുടങ്ങിയ രാജ്യം. ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് ഇവിടെനിന്ന് എണ്ണ കയറ്റുമതി ചെയ്തിരുന്നു. എന്നാൽ അസെർബെയ്ജാനിലെ നഫ്ത്താലൻ പ്രവശ്യയിലെ ക്രൂഡ് ഓയിൽ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാനാകാത്തതാണ്. ഇതാണ് വിവിധ സ്പാകളിൽ ക്രൂഡ്ഓയിൽ ബാത്തിനായി ഉപയോഗിക്കുന്നത്. പേശിവേദന, ചർമ്മരോഗങ്ങൾ, അസ്ഥിക്ഷയം, ഗൈനക്കോളജി, ന്യൂറോ പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ് ക്രൂഡോയിൽ ബാത്ത് ചികിത്സയെന്ന് അനുഭവസ്ഥർ പറയുന്നു. 1920കളിലേ സോവിയറ്റ് യൂണിയനിലെ ഏറ്റവും പ്രശസ്തമായ ഹെൽത്ത് റിസോർട്ടുകളും സ്പാകളും നഫ്ത്താലനിൽ ഉണ്ടായിരുന്നു. അസെർബെയ്ജാൻ തലസ്ഥാനമായ ബകുവിൽനിന്ന് 300 കിലോമീറ്റർ അകലെയാണ് നഫ്ത്താലൻ.
First published: April 12, 2019, 6:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading