വീട്ടിലിരുന്നുള്ള ജോലി ഇപ്പോൾ വളരെ സാധാരണമായി മാറിയിരിക്കുന്നു. എന്നാൽ ഈ പുതിയ രീതി നിരവധി ആരോഗ്യ പ്രശ്നങ്ങളാണുണ്ടാക്കുന്നത്. ഇത്തരത്തിൽ ജോലി ചെയ്യുന്ന പലരും നടുവ് വേദന (back pain), നെഞ്ചുവേദന (chest pain) തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. മാത്രമല്ല പലപ്പോഴും തൽക്ഷണ ആശ്വാസം ലഭിക്കാൻ ഇവർ മരുന്നുകളെയും ആശ്രയിക്കുന്നു.
വീട്ടിലിരുന്നുള്ള ജോലി നമ്മുടെ ശാരീരിക ചലനങ്ങളെ കുറച്ചിട്ടുണ്ട്. എന്നാൽ ഇത് മൂലമുണ്ടാകുന്ന നടുവേദനയും നെഞ്ചുവേദനയും ഒഴിവാക്കാൻ സഹായിക്കുന്ന ചില വ്യായാമങ്ങൾ (Exercises) പരിചയപ്പെടാം. ഒരു വ്യക്തിയുടെ ആരോഗ്യം (health) മെച്ചപ്പെടുത്തുന്നതിന് യോഗ ആസനങ്ങൾ (yoga asanas) എല്ലായ്പ്പോഴും പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. യോഗാസനങ്ങൾ ശരീരത്തിന്റെ ചലനാത്മകതയും വഴക്കവും മെച്ചപ്പെടുത്തുക മാത്രമല്ല ശരീരത്തിന്റെ പോസ്ച്ചർ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
നടുവേദന അകറ്റാൻ വീട്ടിൽ വച്ച് ചെയ്യാവുന്ന ചില യോഗാസനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. ക്യാറ്റ്-കൗ പോസ്: നിങ്ങൾ ചെയ്യാൻ ശ്രമിക്കേണ്ട ആദ്യത്തെ സ്ട്രെച്ചിംഗ് പോസുകളിൽ ഒന്നാണിത്. ഈ ബാക്ക് സ്ട്രെച്ച് നിങ്ങളുടെ നട്ടെല്ലിന്റെ ചലനം ഉറപ്പാക്കും. ക്യാറ്റ്-കൗ പോസ് പരിശീലിക്കുന്നത് നിങ്ങളുടെ കഴുത്ത്, തോളുകൾ എന്നിവയുടെ സ്ട്രെച്ചിംഗിനും സഹായിക്കുന്നു.
2. ഡൗൺവേഡ് ഫേസിംഗ് ഡോഗ്: ഒരു പരമ്പരാഗത ഫോർവേഡ് ബെൻഡ് സ്ട്രെച്ചാണിത്. തല താഴ്ത്തി നിൽക്കുന്ന ഒരു നായയുടേതിന് സമാനമായ രീതിയിലാണ് ഈ യോഗാ പോസ് ചെയ്യേണ്ടത്. നടുവ് വേദനയിൽ നിന്ന് മുക്തി നേടാൻ ഇത് സഹായിക്കും. ഇത് ശരീരത്തിന്റെ ബലം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
3. ത്രികോണാകൃതിയിലുള്ള പോസ്: നടുവേദന, കഴുത്ത് വേദന എന്നിവ ഒഴിവാക്കാൻ ഈ പോസ് സഹായിക്കും. ഈ പോസ് നിങ്ങളുടെ നട്ടെല്ല്, ഇടുപ്പ്, ഞരമ്പുകൾ എന്നിവ സ്ട്രെച്ച് ചെയ്യാൻ സഹായിക്കും. എക്സ്റ്റൻഡഡ് ട്രൈയാംഗിൾ പോസ് സമ്മർദ്ദവും ഉത്കണ്ഠയും ഒഴിവാക്കാനും സഹായിക്കും.
4. ലോക്കസ്റ്റ് പോസ്: നടുവേദനയും ക്ഷീണവും അകറ്റാൻ സഹായിക്കുന്ന ഒരു പോസാണിത്. ഈ ആസനം പുറം, കൈകൾ, കാലുകൾ എന്നിവ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
നെഞ്ചുവേദന അകറ്റാനുള്ള ചില യോഗാസനങ്ങൾ ഇതാ:
1. മത്സ്യാസനം - മത്സ്യാസനം അല്ലെങ്കിൽ ഫിഷ് പോസ് വാരിയെല്ലിന്റെ പേശികളെയും കഴുത്തിന്റെ മുന്നിലും പിന്നിലുമുള്ള പേശികളും സ്ട്രെച്ച് ചെയ്യാൻ സഹായിക്കുന്നു.
2. ധനുരാസനം - വില്ല് പോസ് എന്നും ഇത് അറിയപ്പെടുന്നു. സമ്മർദ്ദവും ക്ഷീണവും അകറ്റാൻ സഹായിക്കുന്ന പോസാണിത്. ധനുരാസനം നെഞ്ചും തോളും കൂടുതൽ വിരിക്കുകയും ആസ്മ രോഗം സുഖപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
3. ചക്രാസനം - വീൽ പോസ് അല്ലെങ്കിൽ ചക്രാസനം ഹൃദയത്തിന് വളരെ ഗുണകരമാണ്. ആസ്മ രോഗികൾക്ക് വളരെ ഗുണകരമാണ് ഈ യോഗാസനം. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
4. ഉസ്ത്രാസനം - ഇത് ശ്വസനം മെച്ചപ്പെടുത്തുന്നതിന് വളരെയേറെ സഹായിക്കുന്നു. ക്യാമൽ പോസും തോളും പുറവും ശക്തിപ്പെടുത്തുന്ന യോഗാസനമാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.