കോമയിലായ പെൺകുട്ടിക്ക് രണ്ടാമത്തെ ഗർഭപാത്രത്തിൽ ശിശു

ഗർഭാവസ്ഥയിലും ആര്‍ത്തവം കൃത്യമായ ഉണ്ടായതിനാലാണ് താൻ ഗർഭിണിയാണെന്ന വിവരം പെൺകുട്ടി അറിയാതെ പോയത്.

News18 Malayalam
Updated: February 23, 2019, 12:28 PM IST
കോമയിലായ പെൺകുട്ടിക്ക് രണ്ടാമത്തെ ഗർഭപാത്രത്തിൽ ശിശു
news18
  • Share this:
കോമയിൽ നിന്നുണർന്ന കൗമാരക്കാരി കുഞ്ഞിന് ജന്മം നൽകി. യുകെ സ്വദേശിനിയായ ഇബോനി സ്റ്റീവൻസൺ എന്ന 18 കാരിയാണ് ആരോഗ്യവാനായ കുഞ്ഞിന് ജന്മം നൽകിയത്. കോമാ അവസ്ഥയിൽ ആകുന്നതിന് മുൻപ് തന്നെ ഇബോനി ഗർഭിണിയായിരുന്നു. ഇക്കാര്യം ഇവർക്ക് അറിയില്ലായിരുന്നു. തലവേദനയെ തുടർന്നാണ് ഇബോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അപസ്മാരം ഉണ്ടാവുകയും കോമാ അവസ്ഥയിൽ ആവുകയും ആയിരുന്നു.  പിന്നീട് നടന്ന പരിശോധനകളിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞത്. തുടർന്ന് അടിയന്തിര ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

Also Read-'ആർത്തവം ഒളിച്ചുവയ്‌ക്കേണ്ടതല്ല': ഇമോജിയും എത്തുന്നു

ഗർഭാവസ്ഥയിലും ആര്‍ത്തവം കൃത്യമായ ഉണ്ടായതിനാലാണ് താൻ ഗർഭിണിയാണെന്ന വിവരം പെൺകുട്ടി അറിയാതെ പോയത്. രണ്ട് ഗർഭപാത്രവും രണ്ട് സെർവിക്സും ഉള്ള അസാധാരണ മെഡിക്കൽ കണ്ടീഷനാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നത്. ഒരു ഗർഭപാത്രത്തിന് താഴെയായി സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ഗർഭപാത്രത്തിലായിരുന്നു ഭ്രൂണം വളർന്നത്. ഇത് കാരണമായിരുന്നു ഗർഭിണിയാണെന്ന കാര്യം അറിയാൻ കഴിയാതെ പോയത്. ഗർഭിണിയാണെന്ന് ആദ്യം അറിഞ്ഞതോടെ ഇബോണിയും അമ്മയും ഞെട്ടലിലായെങ്കിലും പിന്നീട് സന്തോഷത്തിലാവുകയായിരുന്നു.

എന്താണ് രണ്ടാം ഗർഭപാത്രം ( second womb)

യൂട്രസ് ഡിഡെൽഫി (uterus didelphy) എന്ന പ്രത്യേക മെഡിക്കല്‍ കണ്ടീഷൻ ആണിത്. ഈ അവസ്ഥയുള്ള സ്ത്രീകൾക്ക് രണ്ട് ഗർഭപാത്രവും രണ്ട് സെർവിക്സും ഉണ്ടായിരിക്കും. ചില സാഹചര്യങ്ങളിൽ രണ്ട് യോനിയും. ഇബോണിക്കും ഇതേ മെഡിക്കൽ അവസ്ഥയായിരുന്നു. ഒരു ഗർഭപാത്രത്തിലൂടെ ആർത്തവം സ്വാഭാവിക രീതിയിൽ വന്നു കൊണ്ടിരുന്നപ്പോൾ താഴെയുള്ള അടുത്ത ഗർഭപാത്രത്തിൽ ഭ്രൂണം വളർന്നു തുടങ്ങി. ഇത് മൂലം വയറും വലുതാകാത്തതിനാൽ ഗർഭിയാണെന്ന് തിരിച്ചറിയാൻ പെൺകുട്ടിക്ക് സാധിച്ചില്ല.

First published: February 23, 2019, 12:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading